social issues

വന്ദേ ഭാരതിന് തലശ്ശേരിയിൽ സ്റ്റോപ്പ് വേണം, സ്പീക്കർ റെയിവേ മന്ത്രിക്ക് കത്തയച്ചു

തന്റെ മണ്ഢലം കൂടിയായ തലശ്ശേരിയിൽ വന്ദേ ഭാരതിന്  സ്റ്റോപ്പ് അനുവദിക്കാൻ അപേക്ഷിച്ച് നിയമസഭാ സ്പീക്കർ ശ്രീ.എ.എൻ. ഷംസീർ കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന് കത്തു നൽകി..കണ്ണൂർ, തലശ്ശേരിയിലെ കൊടിയേരിയിൽ സ്ഥിതി ചെയ്യുന്ന മലബാർ കാൻസർ സെന്റർ കാസർകോഡ്, വയനാട് തുടങ്ങിയ കേരളത്തിന്റെ വടക്കൻ ജില്ലകളിലെയും തമിഴ്നാട്, കർണാടക, മാഹി തുടങ്ങിയ അയൽനാടുകളിലേയും രോഗികൾക്കുള്ള ആശ്രയകേന്ദ്രമാണ്.തലശ്ശേരിയുടെ പ്രത്യേകതകൾ സ്പീക്കർ കേന്ദ്ര മന്ത്രിക്ക് വിവരിച്ച് നല്കിയിട്ടുണ്ട്.

മലബാർ കാൻസർ സെന്ററിൽ ഒരു ലക്ഷത്തോളം രോഗികൾ പ്രതിവർഷം എത്തുന്നുണ്ട്. 7000 മുതൽ 8000 രോഗികൾ ഓരോ വർഷവും പുതുതായി രജിസ്റ്റർ ചെയ്യുന്നുമുണ്ട്.തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചാൽ ഈ രോഗികൾക്ക് വലിയ ആശ്വാസമാകും.ഈ വിവരങ്ങൾ കണക്കിലെടുത്ത് , കാസർകോഡ് നിന്നുള്ള വന്ദേ ഭാരത് ട്രെയിനിന് തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണം എന്നാണ്‌ സ്പീക്കർ എ എൻ ഷംസീറിന്റെ ആവശ്യം

Karma News Editorial

Recent Posts

ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ : വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു…

2 hours ago

കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കൊച്ചി : എട്ടുപേരെ കടിച്ച നായ ചത്തു. മൂവാറ്റുപുഴയില്‍ ആണ് സംഭവം. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന…

2 hours ago

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം, മൂന്ന് പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. സ്വർണം കൊണ്ടുവന്ന നാദാപുരം സ്വദേശി…

3 hours ago

ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി, പരിശോധന ശക്തമാക്കി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന…

3 hours ago

പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു, ജനവും പൊലീസും ഏറ്റുമുട്ടി, സർക്കാരിനെതിരെ വൻ പ്രതിഷേധം

ശ്രീനഗർ : പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വെെദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ്…

4 hours ago

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്, അന്വേഷണം ആരംഭിച്ച് പോലീസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ്…

4 hours ago