entertainment

രാധിക തന്റെ അമ്മയല്ല, അവര്‍ നല്ലൊരു വിവാഹജീവിതം ആസ്വദിക്കുന്നു; വരലക്ഷ്മി ശരത്കുമാര്‍

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് വരലക്ഷ്മി ശരത് കുമാര്‍. മമ്മൂട്ടിയുടെ കസബയിലടക്കം താരം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ ഏറെ നാളത്തെ പ്രേക്ഷകരുടെ സംശയത്തിന് മറുപടി നല്‍കിയിരിക്കുകയാണ് വരലക്ഷ്മി. ശരത് കുമാറിന്റെ രണ്ടാം ഭാര്യയായ രാധിക തന്റെ അമ്മയല്ലെന്ന് വരലക്ഷ്മി ശരത്കുമാര്‍ പറയുന്നു. ശരത് കുമാറിന് ആദ്യ ഭാര്യയിലുണ്ടായ മകളാണ് വരലക്ഷ്മി. രാധികയെ വരലക്ഷ്മി ആന്റി എന്നാണ് വിളിക്കുന്നത്. അമ്മയല്ലെങ്കിലും നല്ലൊരു ബന്ധം അവരുമായി ഉണ്ടെന്നും വരലക്ഷ്മി പറയുന്നു. അച്ഛനും രാധിക ശരത്കുമാറും വളരെ സന്തോഷത്തോടെയാണ് അവരുടെ വിവാഹജീവിതം ആസ്വദിക്കുന്നത്. രാധികയുടെ മകള്‍ റയാന്, ശരത്കുമാര്‍ നല്ലൊരു അച്ഛനാണെന്നും വരലക്ഷ്മി പറഞ്ഞു. ഛായ ദേവിയാണ് വരലക്ഷ്മിയുടെ അമ്മ. പൂജ എന്ന സഹോദരി കൂടിയുണ്ട് വരലക്ഷ്മിക്ക്.
2001ലാണ് രാധികയെ ശരത്കുമാര്‍ വിവാഹം ചെയ്യുന്നത്. ശരത്കുമാറുമായുള്ളത് രാധികയുടെ മൂന്നാം വിവാഹമായിരുന്നു

2004ല്‍ ശരത്കുമാറിനും രാധികയ്ക്കും രാഹുല്‍ എന്ന ആണ്‍കുഞ്ഞും ഉണ്ടായി. കാസ്റ്റിങ് കൗച്ച് സിനിമയിലുണ്ടെന്ന് വരലക്ഷ്മി പറയുന്നു. പല നിര്‍മ്മാതാക്കളും താരങ്ങളും ദുരുദ്ദേശത്തോടെ തന്നെ സമീപിച്ചിട്ടുണ്ട്. ഫോണ്‍ റെക്കോര്‍ഡുകള്‍ അതിന് തെളിവാണെന്നും നടി പറയുന്നു.

ശരത്കുമാറിന്റെ മകളാണെന്ന് അറിഞ്ഞിട്ടു പോലും പലരും തന്നെ തെറ്റായ ഉദ്ദേശ്യത്തോടെ സമീപിച്ചിട്ടുണ്ട്. സ്ത്രീകള്‍ വേട്ടക്കാരെ തുറന്നുകാട്ടാന്‍ ധൈര്യം കാണിക്കണം. പറ്റില്ല എന്ന് പറയേണ്ടിടത്ത് അങ്ങനെ തന്നെ പറയണം. ആളുകളെ തുറന്നുകാട്ടിയാല്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്നാണെങ്കില്‍ അത്തരത്തിലുള്ള സിനിമകള്‍ താന്‍ വേണ്ടെന്ന് വയ്ക്കുമെന്നും വരലക്ഷ്മി കൂട്ടിച്ചേര്‍ത്തു.ആളുകളെ തുറന്നുകാട്ടിയാല്‍ അവസരങ്ങള്‍ നഷ്ടപ്പെടില്ലേയെന്ന ചോദ്യത്തിന് അത്തരം സിനിമകളില്‍ അഭിനയിക്കേണ്ടെന്ന് താന്‍ തീരുമാനിച്ചതായി വരലക്ഷ്മി പറഞ്ഞു. അത്തരമൊരു തീരുമാനമെടുത്തതോടെ മോശം സമീപനങ്ങളോട് പറ്റില്ല എന്ന് പറയാന്‍ പഠിച്ചു.

കാസ്റ്റിങ് കൌച്ചിനെ കുറിച്ച്‌ തുറന്നുപറഞ്ഞതിന്‍റെ പേരില്‍ പലരും സിനിമാ മേഖലയില്‍ തന്നെ വിലക്കിയിട്ടുണ്ട്. പക്ഷേ, ഇന്ന് താന്‍ സ്വന്തം കാലില്‍ നില്‍ക്കുന്നു. 25 സിനിമകള്‍ ചെയ്തു. 25 നിര്‍മ്മാതാക്കള്‍ക്കും നല്ല സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ജോലി തുടരുകയാണ്. 29ആം സിനിമയില്‍ ഒപ്പിട്ടു. സന്തുഷ്ടയാണ് താനെന്നും വരലക്ഷ്മി വ്യക്തമാക്കി.

ചില സ്ത്രീകള്‍ കാസ്റ്റിംഗ് കൗച്ചിനോട് അനുകൂലമായി പ്രതികരിക്കുകയും അവസരം ലഭിക്കാതാകുമ്ബോള്‍ പരാതിപ്പെടുകയും ചെയ്യാറുണ്ട്. വിട്ടുവീഴ്ച ചെയ്യാന്‍ ആരെങ്കിലും സമീപിച്ചാല്‍ പറ്റില്ല എന്ന് പറഞ്ഞ് മുന്നോട്ടുപോകണമെന്നാണ് തന്‍റെ അഭിപ്രായം. തീരുമാനമെടുക്കേണ്ടത് സ്ത്രീകളാണ്. ആരെയും മുന്‍വിധിയോടെ കാണുകയല്ല. കാരണം അങ്ങനെയൊരു തീരുമാനമെടുക്കാന്‍ ധൈര്യം ആവശ്യമാണ്. മാനസികമായി നല്ല കരുത്ത് വേണം. അത്തരം ഓഫറുകള്‍ നിരസിച്ചാലും പൊരുതി മുന്നേറാമെന്ന് വരലക്ഷ്മി പറഞ്ഞു.

Karma News Network

Recent Posts

രാഹുലിന് അമേഠിയിൽ പരാജയപ്പെടുമെന്നുള്ള ഭയം, കോൺഗ്രസ് പാരാജയം സമ്മതിച്ചതായി സ്മൃതി ഇറാനി

ലക്‌നൗ : അമേഠിയിൽ മത്സരിക്കാൻ ഭയപ്പെടുന്ന രാഹുലിന്റെ ഭീരുത്വത്തെ പരിഹസിച്ച് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. റായ്ബറേലി മണ്ഡലത്തിൽ…

16 mins ago

കള്ളപ്പണം വെളുപ്പിക്കൽ കേസ്, ഹേമന്ത് സോറന് തിരിച്ചടി, ഇഡിക്കെതിരെയുള്ള ക്രിമിനൽ ഹർജി ഹൈക്കോടതി തള്ളി

റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി…

52 mins ago

അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, തെറിപറഞ്ഞു, ഡ്രൈവർ യദുവിനെതിരെ പരാതിയുമായി നടി

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കം ചര്‍ച്ചയാകുന്നതിനിടെ ഡ്രൈവര്‍ക്കെതിരേ മറ്റൊരു ആരോപണം ഉയർത്തി നടി…

52 mins ago

മലയാളി യുവാവ് ന്യൂസിലന്റില്‍ കടലില്‍ മുങ്ങി മരിച്ചു, അപകടം മീന്‍ പിടിക്കുന്നതിനിടെ, സുഹൃത്തിനെ കാണാതായി

മലയാളി യുവാവ് ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മരിച്ചു. മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു(36), ആലപ്പുഴ നെടുമുടി സ്വദേശി ശരത്…

1 hour ago

രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടര്‍മാരോട് ചെയ്തത് നീതികേട്, റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആനി രാജ

കൽപറ്റ∙ രാഹുൽ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നുണ്ടെന്ന് വയനാട്ടുകാരെ അറിയിക്കേണ്ടതായിരുന്നെന്നും അക്കാര്യം മറച്ചുവച്ചത് വോട്ടര്‍മാരോട് ചെയ്തത നീതികേടാണെന്നും വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി…

1 hour ago

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളിൽ…

2 hours ago