kerala

അപകടങ്ങള്‍ തുടര്‍ച്ചയായപ്പോള്‍ വലിയ ഫ്ലക്സ് ബാനറുമായി നാട്ടുകാര്‍

അപകടകരമായ വേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് വ്യത്യസ്ത മുന്നറിയിപ്പുമായി നാട്ടുകാരുടെ ഫ്ലക്സ് ബോര്‍ഡ്. വേഗത കുറച്ച്‌ വാഹനം ഓടിച്ചില്ലെങ്കില്‍ കരണം അടിച്ച്‌ പൊട്ടിക്കുമെന്നെഴുതിയ ഫ്ലക്സാണ് ഇടുക്കി ജില്ലയിലെ ഉളുപ്പുണി നിവാസികള്‍ സ്ഥാപിച്ചത്. വാഗമണ്‍-ഉളുപ്പുണി, വണ്ടിപ്പെരിയാര്‍-സത്രം റൂട്ടില്‍ സഞ്ചാരികളുമായി മരണപ്പാച്ചില്‍ നടത്തുന്ന ട്രെക്കിംഗ് ജീപ്പുകളെ മുന്നില്‍ കണ്ടാണ് ഫ്ലക്സ് ബോര്‍ഡ്.

ദുര്‍ഘടമായ പാതകളും മലനിരകളും നിറഞ്ഞ റോഡുകളിലൂടെ കുതിച്ചു പായുന്ന ട്രെക്കിംഗ് ജീപ്പുകള്‍ക്ക് നേരെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും കണ്ണടക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. പരാതികള്‍ നല്‍കിയെങ്കിലും അധികൃതര്‍ നടപടി ഒന്നും എടുക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നിരന്തരമായി അപകടങ്ങള്‍ നടക്കുന്ന റൂട്ടാണ് വാഗമണ്‍-ഉളുപ്പുണി റൂട്ട്

വിനോദസഞ്ചാരികളുടെ ജീവന് യാതൊരു സുരക്ഷയും ഇല്ല. മരണപ്പാച്ചില്‍ നടത്തുന്ന ജീപ്പ് സര്‍വീസുകളെ നിയന്ത്രിക്കാന്‍ നിയമപാലകര്‍ക്ക് കഴിയാത്ത സാഹചര്യം അപകടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. വാഗമണ്‍-ഉളുപ്പുണി, വണ്ടിപ്പെരിയാര്‍ -സത്രം റൂട്ടില്‍ ആണ് സഞ്ചാരികളുമായി ട്രെക്കിങ് ജീപ്പുകള്‍ ചീറിപ്പായുന്ന കാഴ്ച . കൊടുംവളവ്, പാറക്കെട്ടുകള്‍,

കുത്തനെയുള്ള ഇറക്കം, ഉയരത്തിലുള്ള മലനിരകള്‍ ഇത്തരത്തില്‍ അപകട സാധ്യത നിറഞ്ഞ റോഡുകളിലൂടെ മത്സരയോട്ടം നടക്കുമ്ബോള്‍ പൊലീസ്, മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കാഴ്ചക്കാരായി മാറി നില്‍ക്കുന്നുവെന്നാണ് ആരോപണം. അമിത വേഗം കാരണം നാട്ടുകാരും പൊറുതി മുട്ടിയിരിക്കുകയാണ്. വേഗം കുറച്ചു വാഹനം ഓടിച്ചില്ലെങ്കില്‍ അടികൊടുക്കുമെന്നു ബാനര്‍ എഴുതിക്കെട്ടേണ്ട സ്ഥിതിവരെയായി. ജില്ലാ ഭരണകൂടവും ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഭാരവാഹികളും പരാതികള്‍ പലതും കണ്ടില്ലെന്ന് നടിക്കുന്നു എന്ന ആക്ഷേപവും ശക്തം.

മൂന്ന് മാസത്തിനിടെ വാഗമണ്‍-ഉളുപ്പുണി റൂട്ടില്‍ ഒട്ടേറെ അപകടങ്ങള്‍ നടന്നു സെപ്റ്റംബര്‍ 7 തമിഴ്‌നാട് സ്വദേശികള്‍ പോയ ജീപ്പ് 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് 8 സഞ്ചാരികള്‍ക്ക് പരുക്ക്.അപകടത്തില്‍ പരുക്കേറ്റ ചെന്നൈ സ്വദേശിയായ 10വയസ്സുകാരന്‍ ഇപ്പോഴും ചികിത്സയില്‍.സെപ്റ്റംബര്‍ 10 ജീപ്പ് നിയന്ത്രണം വിട്ടു ഉളുപ്പുണിയില്‍ മറിഞ്ഞു പരുക്കേല്‍ക്കാതെ യാത്രക്കാര്‍ രക്ഷപ്പെട്ടു.

സെപ്റ്റംബര്‍ 13 ഉളുപ്പുണി വനമേഖലക്കു സമീപം അപകടം യാത്രക്കാര്‍ കഷ്ടിച്ചു രക്ഷപ്പെട്ടു.ഈ മാസം 12 ന് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ട്രക്കിങ് ജീപ്പ് ഇടിച്ചു ഓട്ടോ െ്രെഡവര്‍ക്ക് പരുക്ക്.പരുക്കേറ്റ ഗോപാലകൃഷ്ണന്‍ ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളജില്‍.വെള്ളിയാഴ്ച ജീപ്പ് മറിഞ്ഞു എറണാകുളം സ്വദേശികളായ 6 പേര്‍ക്ക് പരുക്ക്.

ട്രക്കിങ് നടത്തുന്ന വാഹനങ്ങളുടെ കാര്യക്ഷമത, െ്രെഡവര്‍മാരുടെ പരിചയസമ്ബത്ത് എന്നിവ പരിശോധിക്കാറില്ല. വാഹനത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നു ഉണ്ടോ എന്നതു സംബന്ധിച്ച്‌ അന്വേഷണം നടത്താറില്ല. ഓരോ ട്രിപ്പുകളിലും കയറ്റാവുന്ന സഞ്ചാരികളുടെ എണ്ണം സംബന്ധിച്ച കര്‍ശന നിര്‍ദേശം നടപ്പാക്കൂന്നില്ല. ജീപ്പുകള്‍ക്ക് സമയക്രമം നിശ്ചയിക്കാന്‍ കഴിയാത്ത അവസ്ഥ. ഇത് മത്സരയോട്ടത്തിനു ഇടയാക്കുന്നു. വിവിധ വകുപ്പുകളുടെ ഏകോപനം, അവലോകനം.െ്രെഡവര്‍മാര്‍ക്ക് ആവശ്യമായ നിയമ ബോധവല്‍ക്കരണം നല്‍കാത്ത സ്ഥിതി.

Karma News Network

Recent Posts

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

24 mins ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

1 hour ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

2 hours ago

തലസ്ഥാനത്ത് കോർപ്പറേഷൻ പ്രതിപക്ഷ നേതാവിന്റെ വീടാക്രമിച്ചു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരേ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗര തലസ്ഥാനത്തേ ബിജെപി നേതാവിന്റെ വീടിനു നേരേ ആക്രമണം.ബിജെപി നേതാവും നഗര…

2 hours ago

ജഡ്ജിമാർക്കും ശിക്ഷാ നിയമം ബാധകമാക്കാൻ കേസ് കൊടുത്തയാളേ ഊളൻപാറയിൽ പൂട്ടി

ജഡ്ജിമാരേയും മജിസ്ട്രേട്ട് മാരേയും കലക്ടർമാരേയും തെറ്റ് ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് വെച്ച്കേസെടുത്ത് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് കേസ് കൊടുത്ത ആളേ…

3 hours ago

ഭഗവത്ഗീത, ജീവിതത്തിലെ എല്ലാ സമസ്യകള്‍ക്കുമുള്ള ഉത്തരം

ഭഗവത് ഗീതയെ പുകഴ്ത്തി ബംഗാൾ ഗവർണർ സിവി ആനന്ദബോസ് . ചിന്മയാനന്ദ സ്വാമിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭഗവദ് ഗീതയാണ് മനസില്‍ നിറയുന്നത്…

3 hours ago