kerala

വടകരയില്‍ കസ്റ്റഡിയില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി, കോടതി പറയുന്നു പോലീസുകാരെ ചോദ്യം ചെയ്യേണ്ടെന്ന്; ഇതെന്ത് നീതി

വടകര സജീവന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണ സംഘത്തിന് തിരിച്ചടിയായി കോടതി ഉത്തരവ്. പ്രതികളായ പൊലീസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചേയ്യേണ്ട സാഹചര്യമില്ലെന്ന് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എസ്‌ഐ എം.നിജേഷ്, സിപിഒ പ്രജീഷ്, എഎസ്‌ഐ അരുണ്‍, സിപിഒ ഗിരീഷ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ മാസം 21ന് രാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്‍ വടകര സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ചത്.

21ന് രാത്രി 11.30ഓടെ വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയും തുടര്‍ന്ന് വാക്കു തര്‍ക്കം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ഈ ഉത്തരവാണ് ക്രൈംബ്രാഞ്ചിന് തിരിച്ചടിയായിരിക്കുന്നത്.

നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ പൊലീസ് ഇവരെ വിട്ടയച്ചെങ്കിലും സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് സജീവനെ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.  ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു.സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.

എന്നാല്‍ ഹൃദയാഘാതത്തിലേക്ക് നയിച്ചത് മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദമാണെന്ന് ജില്ലാ പ്രോസിക്യൂട്ടര്‍ പറഞ്ഞു. സംഭവത്തില്‍ നിജേഷിനെതിരെയും പ്രജീഷിനെതിരെയും മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.

Karma News Network

Recent Posts

എ.കെ.ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ

മുൻമന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പട്ടം പൊട്ടക്കുഴി തേക്കുംമൂട് പിആർഎ 21 സുപ്രഭാതത്തിൽ എൻ.റാമിനെ (68) വീട്ടുവളപ്പിലെ കിണറ്റിൽ…

25 mins ago

ടീച്ചറോടും മഞ്ജുവിനോടും ഒപ്പം, പിന്തുണയുമായി ഹരീഷ് പേരടി

കേരളത്തിലെ രണ്ടു സ്ത്രീകള്‍ക്ക് നേരെ ആര്‍എംപി നേതാവ്‌ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയത് മാതൃദിനത്തിലാണ്. വടകരയില്‍ യുഡിഎഫും ആര്‍എംപിയും, സിപിഎം…

51 mins ago

പതിമൂന്നാം വയസ്സിൽ അമ്മയെ നഷ്ടമായി, എനിക്ക് എന്റെ അമ്മയെ കാണാനോ, ഒന്ന് മിണ്ടാനോ കഴിയില്ല- ആനി

ബാലചന്ദ്ര മേനോൻ ഒരുക്കിയ അമ്മയാണേ സത്യം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടിയാണ് ആനി. നിരവധി ചിത്രങ്ങളിൽ താരം…

1 hour ago

96 മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്; ജനവിധി തേടി 1,717 സ്ഥാനാർഥികൾ

പത്ത് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയുമായി 96 ലോക്സഭാ മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്നത്. നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന് പൂർണ…

2 hours ago

ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ : വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു…

11 hours ago

കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കൊച്ചി : എട്ടുപേരെ കടിച്ച നായ ചത്തു. മൂവാറ്റുപുഴയില്‍ ആണ് സംഭവം. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന…

11 hours ago