entertainment

ഞങ്ങൾ വേർപിരിഞ്ഞു, ഒടുവിൽ ആ വാർത്ത പുറത്തുവിട്ട് വീണയും ഭർത്താവും

മിനിസ്‌ക്രനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് വീണ നായർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാർത്ഥി കൂടിയായിരുന്നു വീണ. ഷോ കഴിഞ്ഞതിന് ശേഷം നടിയുടെ കുടുംബ ജീവിതത്തിൽ ചില പ്രശ്നങ്ങളുണ്ടായെന്നും, ഡിവോഴ്സ് ആയെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു.

ഇപ്പോളിതാ നടി വീണ നായരും ഭർത്താവും വിവാഹമോചിതരായെന്ന ഔദ്യോ​ഗികമായ സ്ഥിതീകരണം വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിലടക്കം സജീവമായിരുന്നു.തങ്ങൾ വേർപിരിഞ്ഞു എന്ന വാർത്ത സ്ഥിരീകരിച്ച് വീണയുടെ ഭർത്താവ് അമൻ രം​ഗത്തെത്തി. വേർപിരിഞ്ഞുവെങ്കിലും വിവാഹ മോചിതരായിട്ടില്ല എന്നാണ് അമൻ പറയുന്നത്.

എന്റെ വിവാഹ മോചനത്തെ കുറിച്ചുള്ള കിംവദന്തികൾ പ്രചരിച്ചുകൊണ്ടിരിയ്ക്കുന്ന ഈ സമയത്ത്, അതിനൊരു വ്യക്തത വരുത്തേണ്ട സമയമായി. മറ്റ് പല കഥകളും മെനയുന്നതിന് ഇടയിൽ ഈ വിശദീകരണം ആവശ്യമാണ് അതെ ഞങ്ങൾ വേർപിരിഞ്ഞു, പക്ഷെ വിവാഹ മോചിതരായിട്ടില്ല. മകന് വേണ്ടി ഞങ്ങൾ അത് ചെയ്യുന്നില്ല. ഒരു അച്ഛൻ എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ എനിക്ക് കഴിയില്ല. അതുകൊണ്ട് അവന് വേണ്ടി എപ്പോഴും ഞാൻ ഉണ്ടാവും. എന്നാൽ ഞങ്ങൾ വേർപിരിഞ്ഞു

ഈ ഒരു അവസ്ഥയിലൂടെ കടന്ന് പോകുക എന്നാൽ അത്ര എളുപ്പമുള്ള കാര്യമല്ല. ജീവിതം ചിലപ്പോൾ ബുദ്ധിമുട്ടുള്ളതാണ്. പക്ഷെ നമ്മൾ ശക്തമായി നിലകൊണ്ടേ പറ്റൂ. അതിനാൽ ഈ സാഹചര്യം മനസ്സിലാക്കി പിന്തുണയ്ക്കണം എന്ന് എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും അഭ്യർത്ഥിയ്ക്കുന്നു. എന്ന് അമാൻ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു

ടെലിവിഷൻ സീരിയലുകളിൽ വില്ലത്തി വേഷം ചെയ്താണ് വീണ നായർ ശ്രദ്ധിക്കപ്പെടുന്നത്. പിന്നെ സിനിമയിലേക്ക് കൂടി അഭിനയിച്ച് തുടങ്ങിയതോടെ പ്രേക്ഷക പ്രശംസ നേടിയെടുത്തു. ഇതിനിടെ ബിഗ് ബോസ് മലയാളം ഷോ യിലും വീണ പങ്കെടുത്തിരുന്നു. രണ്ടാം സീസണിൽ മത്സരിച്ചെങ്കിലും പൂർത്തിയാക്കതെ പുറത്ത് പോവേണ്ടി വന്നു. ഇതിന് പിന്നാലെയാണ് വീണയും ഭർത്താവും തമ്മിലുള്ള അകൽച്ച ഉണ്ടാവുന്നത്.

Karma News Network

Recent Posts

മുന്നറിയിപ്പില്ലാതെ രാത്രിയിൽ പവർകെട്ട്, കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ : വൈദ്യുത മുടക്കത്തിൽ പ്രതിഷേധിച്ച് അർദ്ധരാത്രിയിൽ നാട്ടുകാരുടെ പ്രതിഷേധം. പുന്നപ്രയിൽ തീരദേശത്ത് രാത്രിയിൽ മുന്നറിയിപ്പില്ലാതെ വൈധ്യുതി കട്ടായതോടെയാണ് മത്സ്യത്തൊഴിലാളികൾ…

7 mins ago

കാറിൽ സാഹസിക യാത്ര, യുവാക്കള്‍ക്ക് മെഡിക്കല്‍ കോളേജ് അസ്ഥിരോഗ വിഭാഗത്തില്‍ നിർബന്ധിത സാമൂഹിക സേവനം

അപകടകരമാം വിധം കാറിൽ യാത്ര നടത്തിയ യുവാക്കൾക്ക് നിർബന്ധിത സാമൂഹിക സേവനം ശിക്ഷയായി നൽകി ഗതാഗത വകുപ്പ്. മാവേലിക്കര ജോയിന്റ്…

26 mins ago

ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂര്‍ ഫോണിൽ സംസാരിച്ചു, നടപടിയുമായി പോലീസ്, ഓർമയില്ലെന്ന് ഡ്രൈവറുടെ പ്രതികരണം

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മേയര്‍ തർക്കത്തിൽ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു…

48 mins ago

സ്കൂട്ടർ യാത്രികയുടെ മാലപൊട്ടിച്ച സംഭവം, പ്രതി പിടിയിൽ

തിരുവനന്തപുരം : പൊഴിയൂരിൽ സ്കൂട്ടർ യാത്രികയുടെ മാലപൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം സ്വദേശി മുഹമ്മദ് ഷാനാണ് പിടിയിലായത്. തമിഴ്നാട്ടിൽ…

1 hour ago

ബൈക്കപകടത്തില്‍പ്പെട്ട സഹയാത്രികനെ വഴിയിലുപേക്ഷിച്ച് യുവാവ് കടന്നു, 17കാരൻ മരിച്ചു

പത്തനംതിട്ട : 17കാരനായ സഹയാത്രികനെ ബൈക്കപകടത്തില്‍പ്പെട്ടതോടെ വഴിയിൽ ഉപേക്ഷിച്ച് യുവാവ് കടന്നു. ഗുരുതരമായി പരിക്കേറ്റ 17-കാരനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം…

2 hours ago

സുരേഷ് ഗോപിയെ ‘മരിച്ച നിലയില്‍’ കണ്ടെത്തി, വാർത്തയിൽ പിഴവ് പറ്റിയത് ‘ടൈംസ് നൗ’വിന്

സുരേഷ് ഗോപിയെ ദേശീയ മാധ്യമം കോണ്‍ഗ്രസ്സ് നേതാവാക്കി. എന്നിട്ട് ചുട്ടുകൊന്നു. തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ട പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.പി.കെ ജയകുമാറിന്റെ…

2 hours ago