social issues

മരണത്തെ മുഖാമുഖം കണ്ട് കിടന്നപ്പോഴും ഭാര്യ തിരിഞ്ഞ് നോക്കിയില്ലെന്ന് ആരോപണം, വാവ സുരേഷിന് പറയാനുള്ളത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വളരെയധികം ചര്‍ച്ചയായത് വാവ സുരേഷിനെ കുറിച്ചുള്ള വിവരങ്ങളായിരുന്നു. പാമ്പിനെട പിടിക്കുന്നതിനിടെ കടിയേല്‍ക്കുകയും പിന്നീട് മരണത്തിന്റെ വക്കില്‍ നിന്നും മടങ്ങി എത്തുകയുമായിരുന്നു അദ്ദേഹം. കോട്ടയം കുറിച്ചിയില്‍ വെച്ച് പാമ്പിനെ പിടിക്കുന്നതിനിടെയാണ് കടിയേല്‍ക്കുന്നത്. കടിയേറ്റ് പാമ്പ് കയ്യില്‍ നിന്നും വഴുതി പോയെങ്കിലും അതിനെ വീണ്ടും പിടികൂടി ചാക്കിലാക്കി ആ നാടിനെ സുരക്ഷിതമാക്കുകയായിരുന്നു വാവ സുരേഷ്.

ജീവിതത്തിനും മരണത്തിനുമിടയില്‍ വാവാ സുരേഷ് കടന്നു പോകുമ്പോള്‍ പാമ്പിനേക്കാള്‍ വിഷമുള്ള മനുഷ്യരുടെ വാക്കുകളായിരുന്നു അദ്ദേഹത്തിന് പുറത്തു വന്നപ്പോള്‍ കൂടുതല്‍ വേദനിപ്പിച്ചത്. ഇത്രയും വലിയൊരു ദുരന്തം ഉണ്ടായിട്ടും വാവ സുരേഷിനെ ഭാര്യ തിരിഞ്ഞുനോക്കിയില്ലെന്ന് പലരും വിമര്‍ശിച്ചു. വളരെ മോശമായ രീതിയിലായിരുന്നു പലരും സുരേഷിന്റെ ഭാര്യയെ വിമര്‍ശിച്ചത്.

ഇതോടെ ഭാര്യക്കെതിരെയുള്ള വിമര്‍ശങ്ങള്‍ക്ക് ശക്തമായി പ്രതികരിക്കുകയാണ് വാവാ സുരേഷ്. ഭാര്യയെക്കുറിച്ച് ആരും മോശമായി പറയരുത്, അവര്‍ വളരെ നല്ല സ്ത്രീ ആണെന്ന് വാവ സുരേഷ് പറഞ്ഞു. പിരിയാന്‍ ഉണ്ടായ കാരണം പാമ്പ് തന്നെയാണെന്നും വാവ സുരേഷ് തുറന്നു പറയുന്നു. വാവ സുരേഷിന്റെ പാമ്പ് പിടുത്തവും വീട്ടില്‍ പാമ്പിനെ സൂക്ഷിക്കുന്നതും ഭാര്യക്ക് ഇഷ്ടമായിരുന്നില്ല. ഒടുവില്‍ സഹിക്കാനാവാതെ ആയിരുന്നു മറ്റു മാര്‍ഗ്ഗമില്ലാതെ അവര്‍ പിരിഞ്ഞു പോയത് എന്ന് വാവാ സുരേഷ് കൂട്ടിച്ചേര്‍ത്തു. സുരേഷും ഭാര്യയും നിയമപരമായി ഇനിയും പിരിഞ്ഞിട്ടില്ല. ഇവര്‍ക്ക് ഒരു മകളുണ്ട്.

പാമ്പിനെ പിടികൂടി സ്വന്തം വീട്ടില്‍ സൂക്ഷിക്കുന്നത് വാവ സുരേഷിന്റെ ഒരു ശീലമാണ്. അതുകൊണ്ട് പാമ്പ് സുരേഷിന്റെ വീടിനുള്ളിലോ, പാമ്പുകളെ വളര്‍ത്തുന്ന സ്ഥലത്തോ എത്തിച്ചിട്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആണ് വനം വകുപ്പ് പങ്കുവയ്ക്കുന്നത്. ഇതിനിടയില്‍ വാവസുരേഷിന് വീട് വെച്ച് നല്‍കും എന്ന് മന്ത്രി പറഞ്ഞിരുന്നു. ഇതിനായുള്ള ക്രമീകരണങ്ങളും സജ്ജമാക്കുമെന്നും അടുത്ത ദിവസം എന്‍ജിനിയര്‍ എത്തി വാവസുരേഷിന്റെ കുടുംബത്തിന്റെ അഭിപ്രായം തിരക്കിയതിനു ശേഷം വീട് പണി ആരംഭിക്കുമെന്നും അറിയിച്ചു. തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ പോലും എടുത്തുവയ്ക്കാന്‍ ഇടം ഇല്ലാത്ത ഒരു വീട്ടിലാണ് അദ്ദേഹം കഴിയുന്നത്. സുരേഷിന്റെ പ്രവര്‍ത്തനം തുടര്‍ന്നും നാടിന് ലഭിക്കുന്നതിനു വേണ്ടിയാണ് വീടിന്റെ കാര്യത്തില്‍ ഇടപെടുന്നത് എന്നും മന്ത്രി പറഞ്ഞിരുന്നു.

Karma News Network

Recent Posts

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

7 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

13 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

44 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

51 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

2 hours ago