topnews

കുണ്ടറ കേസ്; മുഖ്യമന്ത്രിയുടെ പ്രതികരണം വിസ്മയിപ്പിച്ചുവെന്ന് വിഡി സതീശന്‍

കുണ്ടറ പീഡനക്കേസ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം വിസ്മയിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മന്ത്രി എ കെ ശശീന്ദ്രന്റെ ദുര്‍ബല വാദം ഇത് സ്ത്രീപീഡന പരാതിയാണെന്ന് അറിഞ്ഞല്ല പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചതെന്നാണ്. അതുതന്നെയാണ് മുഖ്യമന്ത്രിയും ഉന്നയിച്ചത്. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. ഇതാണോ സ്ത്രീപക്ഷമെന്നും വിഡി സതീശന്‍ ചോദിച്ചു.

സ്വാധീനമുള്ളവര്‍ക്ക് സ്ത്രീപീഡനക്കേസ് അട്ടിമറിക്കാന്‍ കഴിയും. പരാതിക്കാരെ മന്ത്രിമാര്‍ വരെ വിളിച്ച് സ്വാധീനം ചെലുത്തുകയാണ്. നവോത്ഥാനത്തെ കുറിച്ചും വന്‍മതിലിനെ കുറിച്ചും സ്ത്രീപക്ഷത്തെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന സിപിഐഎം ഇങ്ങനെയാണോ സ്ത്രീകളെ ചേര്‍ത്തു നിര്‍ത്തേണ്ടതെന്നും വിഡി സതീശന്‍ ചോദിച്ചു.

ഫോണ്‍ കോളില്‍ പത്മാകരന്‍ എന്ന മുതലാളി മകളെ കയറിപ്പിടിച്ച പരാതിയിലാണോ വിളിച്ചതെന്ന് പിതാവ് ചോദിക്കുന്നുണ്ട്. അതെ എന്ന് പറയുന്ന ശശീന്ദ്രന്‍ നല്ല രീതിയില്‍ തീര്‍ക്കണമെന്ന് അപ്പോഴും വ്യക്തമാക്കുന്നുണ്ട്. ഇത് അപമാനകരമാണ്. ജൂണ്‍ 28ന് കൊടുത്ത പരാതി ജൂലൈ ഇരുപതിന് വാര്‍ത്ത വരുന്നത് വരെ ഫ്രീസറില്‍ വച്ചു. സ്ത്രീകള്‍ക്ക് എതിരെ അക്രമം ഉയര്‍ന്നുവരുന്ന കാലത്ത് പരാതി 22 ദിവസം ഫ്രീസറില്‍ വച്ചത് എന്തിനാണെന്നതിന് മറുപടിയില്ല.

അതേസമയം പിഎസ്‌സി റാങ്ക് പട്ടികകളുടെയും കാലാവധി ആറ് മാസത്തേക്ക് നീട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നീട്ടി നല്‍കിയ കാലാവധിയില്‍ വളരെ കുറച്ച് നിയമങ്ങള്‍ മാത്രമാണ് നടന്നത്. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സമീപനം അവസാനിപ്പിക്കണം. ഉദ്യോഗാര്‍ത്ഥികളുമായുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഒന്നും നടപ്പായില്ലെന്നും നിയമസഭയില്‍ അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

Karma News Editorial

Recent Posts

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

34 mins ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

36 mins ago

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

59 mins ago

ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പിടികൂടി, പ്രതി പോലീസിനെ വെട്ടിച്ച് കടന്നു

പത്തനംതിട്ട : ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട പൊലീസ്…

1 hour ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ഓർത്തോപീഡിക്സ് വിഭാഗം മേധാവി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി…

2 hours ago

തലസ്ഥാനത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ (82 വയസ് ) ആണ്…

2 hours ago