Categories: kerala

പിണറായി റഷ്യയിലെ സ്റ്റാലിൻ ചമയുകയാണ്‌, സാഡിസ്റ്റ്, ക്രിമിനൽ മനസുള്ള വ്യക്തി

കാസർകോട് : നവകേരള സദസിനെതിരെ അടിച്ചമർത്താനുള്ള പിണറായി സർക്കാരിന്റെ നടപടിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ. കാസർകോട് ഉദുമയിൽ നവകേരളാ സദസിനെതിരെ നടന്ന വിചാരണ സദസിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. മുഖ്യമന്തി റഷ്യയിലെ സ്റ്റാലിൻ ചമയുകയാണ്‌. പോലീസും സിപിഎമ്മുകാരും ചേർന്ന് പ്രതിഷേധക്കാരെ തല്ലിച്ചതയ്ക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇതെല്ലാം കണ്ട് ആസ്വദിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തങ്ങളുടെ കുഞ്ഞുങ്ങളുടെ ചോര കേരളത്തിന്റെ മണ്ണിൽ വീണിട്ടുണ്ടെങ്കിൽ അതിന് തങ്ങൾ പ്രതികാരം ചെയ്യും. കൈയ്യിൽ നയാപൈസ ഇല്ലാതെയാണ് ഇത്തരത്തിൽ നാട് ചുറ്റി പരാതികൾ സ്വീകരിച്ചു നടക്കുന്നത്. പെൻഷൻ മുടങ്ങി, പല പദ്ധതികളും മുടങ്ങി, ചുരുക്കിപ്പറഞ്ഞാൽ ഒരു ഓട പണിയാൻ സർക്കാരിന്റെ കൈയ്യിൽ പണമില്ലെന്ന് വാസ്തവം.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ 100 ദിവസം ജയിലിൽ കിടന്നിട്ടും മുഖ്യൻ അറിഞ്ഞിട്ടില്ല. തന്റെ മൂക്കിന് താഴെ നടക്കുന്ന ഒന്നിലും മുഖ്യമന്ത്രിക്ക് പങ്കില്ല, ഇതൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാൽ ഇതൊന്നും വിശ്വസിക്കാൻ ആകില്ലെന്ന് വിഡി സതീശൻ പറയുകയുണ്ടായി.

karma News Network

Recent Posts

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ഓർത്തോപീഡിക്സ് വിഭാഗം മേധാവി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി…

19 mins ago

തലസ്ഥാനത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ (82 വയസ് ) ആണ്…

21 mins ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, മലപ്പുറത്ത് 16000ല്‍ പരം വിദ്യാര്‍ത്ഥികള്‍ വലയും

മലപ്പുറം : എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതലെങ്കിലും ഉപരിപഠനത്തിന് സീറ്റ് ഏറ്റവും…

53 mins ago

ഇന്ത്യയിലെ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയാകാൻ ഗോപിചന്ദ്, എൻഎസ് -25 വിക്ഷേപണം ഇന്ന്

വാഷിങ്ടണ്‍: പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപീചന്ദ് തോട്ടകുര ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തോടെ ചരിത്രം കുറിക്കാനൊരുങ്ങുന്നു .…

59 mins ago

ബർത്ത് ഡേ ഗേളിന് ഒപ്പം, ഭാര്യക്ക് ജന്മദിനാശംസയുമായി പക്രു

ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ മലയാളികളുടെ പ്രിയ താരമാണ് ​ഗിന്നസ് പക്രു. പലപ്പോഴും കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.…

1 hour ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടറെ രക്ഷിയ്ക്കാന്‍ ശ്രമം നടക്കുന്നതായി രക്ഷിതാക്കള്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടര്‍ക്ക് അനുകൂലമായി സംസാരിക്കാന്‍ ബാഹ്യഇടപെടലുകളുണ്ടെന്ന് കുട്ടിയുടെ…

1 hour ago