പ്രതിപക്ഷത്തെ അജയ്യനായ നേതാവാണ് വിഡി സതീശൻ എംഎൽഎ.സംസ്ഥാന സർക്കാരിന്റെ എല്ലാ കൊള്ളരുതായ്മകൾക്കെതിരെയും വിഡി സതീശൻ പ്രതികരിക്കാറുണ്ട്.ഊരാളുങ്കൽ സൊസൈറ്റിക്ക് സർക്കാർ അനധികൃതമായി അനുവദിച്ചുകൊടുക്കുന്ന ആനുകൂല്യങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിഡി സതീശൻ.ഊരാളുങ്കൽ സൊസൈറ്റിക്ക് എന്താ കൊമ്പുണ്ടോ? എന്ന് തുടങ്ങുന്ന ഫെയ്സ്ബുക്ക് കുറിപ്പ് ഇതിനോടകം വൈറലായിമാറിക്കഴിഞ്ഞു
കുറിപ്പിങ്ങനെ
ഊരാളുങ്കൽ സൊസൈറ്റിക്ക് എന്താ കൊമ്പുണ്ടോ? സംസ്ക്കാരിക മേഖലയിൽ ഊരാളുങ്കൽ സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങൾക്ക് ജി എസ് ടി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ജി എസ് ടി വകുപ്പ് ഇറക്കിയിരിക്കുകയാണ്. ഭരണഘടനയുടെ 243 ( G),243 ( W) എന്നീ വകുപ്പുകളും കേന്ദ്ര ജി എസ് ടി വകുപ്പ് പുറത്തിറക്കിയ 12/ 2007 വിജ്ഞാപനവും ദുർവ്യാഖ്യാനം ചെയ്തു കൊണ്ടാണ് സർക്കാർ ഈ നടപടി സ്വീകരിക്കുന്നത്.
ഓരോ പ്രവർത്തിക്കും ഊരാളുങ്കൽ സൊസൈറ്റിക്ക് മറ്റു കരാറുകാരേക്കാൾ കൂടുതൽ തുകയ്ക്ക് ക്വാട്ട് ചെയ്യാനുള്ള പ്രത്യേക അനുമതി നേരത്തെ തന്നെയുണ്ട്. അതിന്റെ കൂടെയാണ് ജി എസ് ടി കൂടി അവർക്ക് ഒഴിവാക്കിക്കൊടുത്തത്. നിയമവിരുദ്ധമായ ഈ തീരുമാനം സർക്കാർ അടിയന്തിരമായി പിൻവലിക്കണം.
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…
ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…
കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…
തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…
കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…