kerala

കോണ്‍ഗ്രസ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതെന്ന് പിണറായി വിജയന്‍ പഠിപ്പിക്കാന്‍ വരേണ്ട, വി ഡി സതീശൻ

തിരുവനന്തപുരം. കുരങ്ങിന് ഭക്ഷണം കൊടുക്കണം, നായക്ക് ഭക്ഷണം കൊടുക്കണം എന്നൊക്കെയുള്ള ഒരു മണിക്കൂര്‍ പ്രസംഗം മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത ഏജന്‍സി ഏതെന്ന് പറയിപ്പിക്കേണ്ട. കോണ്‍ഗ്രസ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതെന്ന് പിണറായി വിജയന്‍ പഠിപ്പിക്കാന്‍ വരേണ്ട. കെപിസിസി യോഗത്തില്‍ പിആര്‍ ഏജന്‍സികളുമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

എ.കെ.ജി. സെന്ററില്‍ അറിയിച്ചിട്ടല്ല കോണ്‍ഗ്രസ് ആളുകളെ ക്ഷണിക്കുന്നത്. തിരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം മുന്‍പ് അസംബ്ലിയുടെ ഗ്യാലറിയില്‍വരെ മുഖ്യമന്ത്രിയും പാര്‍ട്ടിക്കാരും കൊണ്ടുവന്ന പി.ആര്‍. ഏജന്‍സിയുടെ ആളുകള്‍ ഉണ്ടായിരുന്നു. രണ്ട് കണ്ണിലും തിമിരം ബാധിച്ചൊരാള്‍ മറ്റുള്ളവരെ നോക്കി അവര്‍ക്ക് കാഴ്ചയില്ലെന്നു പറയുന്നു’ സതീശന്‍ വിമര്‍ശിച്ചു.

‘സുനില്‍ കനഗോലു അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി രൂപവത്കരിച്ച ടാസ്‌ക് ഫോഴ്‌സിലെ അംഗവും കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഏഴ് കോണ്‍ഗ്രസ് നേതാക്കളുടെ കമ്മിറ്റിയിലെ അംഗവുമാണ്. കോവിഡ് കാലത്തെ പത്രസമ്മേളനത്തിനുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത പി.ആര്‍. ഏജന്‍സി ഏതെന്നത് തന്നോട് പറയിപ്പിക്കേണ്ട. കുരങ്ങിന് ഭക്ഷണം കൊടുക്കണം, നായക്ക് ഭക്ഷണം കൊടുക്കണം എന്നൊക്കെയുള്ള ഒരു മണിക്കൂര്‍ പ്രസംഗം മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത ഏജന്‍സി ഏതെന്ന് പറയിപ്പിക്കേണ്ട. ഏജന്‍സിക്കുള്ള പബ്ലിസിറ്റി എന്റെ നാവില്‍ക്കൂടി വരണ്ട എന്നും സതീശൻ കൂട്ടിച്ചേർത്തു.

Karma News Network

Recent Posts

ഓൺലൈൻ പർച്ചേസ് പ്ലാറ്റ്‌ഫോം മാതൃകയിൽ ലഹരി മരുന്നിന്റെ വിൽപന, രണ്ടു യുവാക്കൾ അറസ്റ്റിൽ

മലപ്പുറം∙ ഓൺലൈൻ പർച്ചേസ് പ്ലാറ്റ്‌ഫോം മാതൃകയിൽ ലഹരി മരുന്നിന്റെ വിൽപന ഒരുക്കിയ സംഘത്തിന് വണ്ടൂർ എക്‌സൈസ് പൂട്ടിട്ടു. വാട്സാപ്പ് നമ്പറിൽ…

6 hours ago

ലോകത്തേ ഏറ്റവും വലിയ മഴ ഉൽസവം,കൊട്ടിയൂർ ക്ഷേത്രത്തിൽ ഭക്തലക്ഷങ്ങൾ, ഇളനീർ വയ്പ്പിനു രാശിവിളി

പ്രധാന ഹൈന്ദവ തീർഥാടന കേന്ദ്രമായ കൊട്ടിയൂരിൽ വൈശാഖ മഹോൽസവത്തിനു ജന ലക്ഷങ്ങൾ. കണ്ണൂരിലേ സഹ്യ പർവതത്തിൽ സ്ഥിതി ചെയ്യുന്ന കാനന…

7 hours ago

പ്രധാനമന്ത്രി വിവേകാനന്ദപ്പാറയില്‍ ധ്യാനനിമഗ്നനാകുക 45 മണിക്കൂര്‍, വൻ സുരക്ഷ

തിരുവനന്തപുരം∙  പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനനിമഗ്നനാകുക മൂന്നു ദിവസങ്ങളിലായി 45 മണിക്കൂര്‍.30ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍…

8 hours ago

പണം തട്ടിപ്പ് നടി ആശാ ശരത് രാജ്യം വിട്ടു, മുഖ്യ പ്രതി എസ്.പി സി ചെയർമാൻ എൻ ആർ ജെയ്മോൻ അറസ്റ്റിൽ

വൻ സാമ്പത്തിക തട്ടിപ്പു കേസിൽ മുഖ്യകണ്ണി ആയിട്ടുള SPC ചെയർമാൻ ഇടുക്കി രാജാക്കാട് എൻ ആർ ജെയ്മോൻ നരിവേൽ അറസ്റ്റിലായതിനു…

9 hours ago

സ്നേഹം വഴിഞ്ഞൊഴുകി ഒടുവിൽ പാലസ്തീന് പിന്തുണയുമായി ദുൽഖറും

Karma Video Story ലോകത്ത് ഒരേ സമയം 4 യുദ്ധങ്ങൾ നടക്കുന്നു. പാലസ്തീന് പിന്തുണ;ഉക്രയിനിൽ 70000 മരണം,അർമേനിയയിൽ ലക്ഷത്തിലധികം ക്രിസ്ത്യാനികൾ…

10 hours ago

മകളുടെ 6 മാസം ഗർഭമുള്ള വയർ തൊട്ടുമുട്ടിയിട്ടും അമ്മയ്ക്ക് മനസ്സിലായില്ല പോലും അവളുടെ ശരീരത്തിലെ വ്യതിയാനങ്ങൾ

കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും നവജാതശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തിൽ കേസിൽ നടക്കുന്ന പിന്നാമ്പുറകരുനീക്കങ്ങൾ സംബന്ധിച്ച് ബലമായ ആശങ്കകൾ ഉണ്ടെന്ന് അഡ്വ. സം​ഗീത…

10 hours ago