ജീവ്ഗാന്ധി ബയോടെക്നോളജി സെന്ററിന് ഗോള്‍വാള്‍ക്കറിന്റെ പേരിടാനാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷമായി വിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ അടക്കം ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് ബിജെപി നേതാക്കളും ഇതിനിടയില്‍ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു രാജീവ് ഗാന്ധി എന്ത് കബഡി കളിച്ചാട്ടാണ് ഖേല്‍രത്നയ്ക്ക് രാജീവ് ഗാന്ധി ഖേല്‍ രത്ന എന്നിട്ടത്.
പിന്നാലെയിതാ കേന്ദ്രമന്ത്രി കൂടിയായ വി.മുരളീധരന്റെ പ്രസ്താവനയും വിവാദമായിരിക്കുകയാണ്. നെഹ്റു വള്ളം തുഴഞ്ഞിട്ടാണോ നെഹ്റു ട്രോഫിക്ക് ആ പേര് നല്‍കിയത് എന്നായിരുന്നു കഴിഞ്ഞ ദിവസം വി.മുരളീധരന് ചോദിച്ചത്. ഇതിനെതിരെ നിരവധി പേര് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ രൂക്ഷവിമര്‍ശനമാണ് ഇതിനെതിരെ വി.ഡി സതീശന് എംഎല്‍എയും നടത്തിയിരിക്കുന്നത്. നെഹ്റുവിനെ തൂക്കുന്ന ത്രാസില്‍ ഗോള്‍വാള്‍ക്കറിനെ കയറ്റിയിരുത്തേണ്ട എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസറ്റ് വായിക്കാം.
” നെഹ്റു വള്ളം തുഴഞ്ഞിട്ടാണോ നെഹ്റു ട്രോഫിക്ക് ആ പേര് നൽകിയത് “… കേന്ദ്രമന്ത്രി വി.മുരളീധരൻ.
അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ല, ഇത്തരം വർത്തമാനം. ജലോത്സവം കാണാനെത്തിയ പ്രധാനമന്ത്രി ചുണ്ടൻ വള്ളത്തിൽ ചാടിക്കയറി ആവേശം വാരിവിതച്ചത് ഇന്നും വള്ളംകളി പ്രേമികൾക്ക് ആവേശമാണ്. അതോടെ ആ ജലോത്സവത്തിന്റെ പ്രാധാന്യം നൂറിരട്ടിയായി വർദ്ധിക്കുകയും ചെയ്തു. നെഹ്റു ട്രോഫി എന്ന് പേരിട്ടത് നെഹ്റുവോ, കേന്ദ്ര-സംസ്ഥാനസർക്കാരുകളോ അല്ല. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ഒന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും.പിന്നെ, നെഹ്റുവിനെ തൂക്കുന്ന ത്രാസിൽ ഗോൾവാർക്കറിനെ കയറ്റിയിരുത്തണ്ട. ആയിരം വർഷം കഴിഞ്ഞാലും, എത്ര ചരിത്രം മാറ്റിയെഴുതാൻ ശ്രമിച്ചാലും അതിന് നിങ്ങൾക്ക് കഴിയില്ല.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…