topnews

വിഡി സതീശനെപ്പോലെ അവ​ഗണന നേരിട്ട ഒരാൾ, 2011ൽ വിഡിയെ മന്ത്രിയാക്കാതിരിക്കാൻ പുറകിൽ നിന്ന് കളിച്ചതും ചെന്നിത്തല

പ്രതിപക്ഷ നേതാവായി വിഡി സതീശൻ വേണമെന്ന ആവശ്യം സോഷ്യൽ മീഡിയയിലും അണികളുടെ ഇടയിലും ശക്തമാണ്. രമേശ് ചെന്നിത്തല തന്നെ തുടരണമെന്ന ഉമ്മൻചാണ്ടിക്കു നേരെയും സോഷ്യൽ മീഡിയ രോക്ഷം പ്രകടിപ്പിക്കുന്നുണ്ട്. വിഡി സതീശനെ എന്തുവില കൊടുത്തും വെട്ടണം, കെഎസ് യു യൂത്ത കോൺ​ഗ്രസ് സ്ഥാനങ്ങളിൽ നിന്ന് വെട്ടിയപോലെ മന്ത്രി സ്ഥാനത്ത് നിന്ന് അരിഞ്ഞിട്ടതുപോലെ കെപിസിസി പ്രസിഡന്റാക്കാതെ മൂന്ന് തവണ വലിച്ചിട്ടതുപോലെ ഇനിയും വെട്ടണം അവന്റെ ചോര കുടിച്ച് നേതാക്കൾക്ക് മതിയായിട്ടില്ല എന്നൊക്കെയാണ് മുതിർന്ന നേതാക്കളെ പരിഹസിച്ചുകൊണ്ട് അണികൾ പറയുന്നത്
കരുത്തനായിട്ടും ജനസമ്മതനായിട്ടും വീഡി സതീശൻ നേരിടുന്ന അവ​ഗണനകൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു

വി ഡി സതീശനോട് കാണിച്ച അനീതികളുടെ കഥ ഇങ്ങനെയാണ് എ കെ ആന്റണി രാജിവച്ച് ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലം ആ കാലഘട്ടത്തിൽ അന്ന് പറഞ്ഞു കേട്ടിരുന്ന അല്ലെങ്കിൽ പറയപ്പെട്ടിരുന്ന മന്ത്രിയാകാൻ ഏറ്റവും യോഗ്യനായ ഒരു വ്യക്തിയായിരുന്നു വി ഡി സതീശൻ പക്ഷേ അന്ന് ചെന്നിത്തലയുടെ ഇടപെടൽമൂലം ജി കാർത്തികേയൻ നിർദ്ദേശിച്ച പേരായ വി ഡി സതീശൻ ഒഴിവാക്കപ്പെട്ട് കെ സി വേണുഗോപാൽ മന്ത്രിയായി. അവിടെയും തീർന്നില്ല അതിനുശേഷം പ്രതിപക്ഷത്തിന് ഏറ്റവും കൂടുതൽ ഊർജം പകർന്ന വിഷയങ്ങളിൽ ലോട്ടറി വിഷയമായാലും മറ്റേതു വിഷയമായാലും യുഡിഫ് ന്റെ നാവായിരുന്നു വിഡി സതീശൻ. പക്ഷേ 2011 വീണ്ടും യുഡിഫ് സർക്കാർ നിലവിൽ വന്നപ്പോൾ ആ മന്ത്രിസഭയിൽ തീർച്ചയായും ഉണ്ടാകും എന്ന് പറയപ്പെട്ടിരുന്ന പേരായിരുന്നു വി ഡി സതീശൻ പക്ഷേ അന്നും ചെന്നിത്തല പുറകിൽ നിന്ന് കളിച്ച് വി ഡി സതീശൻ പുറത്തായി.

പ്രശ്നം മറ്റൊന്നുമായിരുന്നില്ല ഗ്രൂപ്പുകൾക്ക് അതീതമായി ഒരാൾ പുതുതായി വളർന്നുവന്ന് തലപ്പത്തേക്ക് വരുമോ എന്നൊരു പേടി അന്നും ഈ ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും ഒക്കെ മനസ്സിൽ ഉണ്ടായിരുന്നു. പിന്നീട് പലഘട്ടങ്ങളിലായി കെപിസിസി പ്രസിഡണ്ട് ആകും എന്നും പറഞ്ഞു കേട്ടു. ഏറ്റു ആദ്യം വി എം സുധീരൻ കെപിസിസി പ്രസിഡൻറ് ആവുന്ന കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ കെപിസിസി പ്രസിഡൻറ് ആകാൻ സാധ്യത പറഞ്ഞുകേട്ടിരുന്നത് വി ഡി സതീശൻ ആയിരുന്നു പക്ഷേ അന്ന് പലരുടെയും നിർബന്ധത്തിന് വഴങ്ങി വി എം സുധീരൻ കെപിസിസി പ്രസിഡൻറ് ആകുന്നതും പാർട്ടി തകരുന്നതും നിയമസഭ ഇലക്ഷനിൽ തോൽക്കുന്നതും ഒക്കെ നമ്മൾ കണ്ടു. അതിനുശേഷം സീനിയർ കെപിസിസി വൈസ് പ്രസിഡൻറ് എന്ന നിലയിൽ വി എം സുധീരൻ മാറിയ ഒഴിവിലേക്ക് എം എം ഹസ്സൻ താൽക്കാലികമായി നിയമിതനായി. അതും കേരളത്തിൽ കോൺഗ്രസിൽ എന്താണ് വരുത്തിവെച്ചത് എന്ന് നമുക്കെല്ലാവർക്കും അറിയാം. പിന്നീട് അതിനുശേഷവും കെപിസിസി പ്രസിഡണ്ടായി വി ഡി സതീശൻ വരുമെന്ന് പറഞ്ഞു കേട്ടു. പക്ഷേ വന്നത് മുല്ലപ്പള്ളി. മുല്ലപ്പള്ളി ആയത്കൊണ്ടുള്ള ഗുണം നമ്മളെല്ലാവരും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് തൊട്ട് കണ്ടതാണ്. എന്നിട്ടും സ്വയം മാറിക്കൊടുക്കാൻ മുല്ലപ്പള്ളിയോ പ്രതിപക്ഷ നേതാവായ ചെന്നിത്തലയോ തയാറല്ല. തിരഞ്ഞെടുപ്പിൽ തോറ്റു എല്ലാം കൈവിട്ട് പോകും എന്ന അവസ്ഥ ആയിട്ടും രണ്ടു ഗ്രൂപ്പുകളും സ്വന്തം ലാഭത്തിനു വേണ്ടി ഒന്നിചിരിക്കുകയാണ് ഇപ്പോൾ. ഉമ്മൻചാണ്ടിയും ചെന്നിത്തലയും കൂടി പ്രതിപക്ഷനേതാവായി ചെന്നിത്തലയെ തന്നെ ഉയർത്തിക്കാട്ടുന്നു. ഇനിയും മാറിനിൽക്കാനാവില്ല ഇവർക്കൊന്നും. എത്ര പ്രാവശ്യമാണ് വി ഡി സതീശന്റെ വഴി ഇവർ എല്ലാം കൂടി അടക്കാൻ പോകുന്നത്. ഇനിയും മാറിയില്ലെങ്കിൽ അതിന്റെ നഷ്ടം കോൺഗ്രസിന് മാത്രമാണ് കോൺഗ്രസിന് മാത്രം.

കരുണാകരനു ശേഷം ആന്റണി, ആന്റണിക്ക് ശേഷം ഉമ്മൻചാണ്ടി, ഉമ്മൻ ചാണ്ടിക്ക് ശേഷം രമേശ് ചെന്നിത്തല… നേതൃമാറ്റം കോൺഗ്രസ് കൃത്യമായി പാലിച്ചിട്ടുണ്ട് എന്നു തന്നെ വേണം വിലയിരുത്താൻ . പാർലമെന്ററി പാർട്ടിയിലെന്നപോലെ പാർട്ടി നേതൃത്വത്തിലും കൃത്യമായ ഇടവേളകളിൽ മാറ്റം ഉണ്ടായിട്ടുണ്ട്.പക്ഷേ ഗ്രൂപ്പടിസ്ഥാനത്തിൽ ടേൺ വച്ച് കളിച്ചപ്പോൾ സംഭവിച്ചത് ഒരു നേതാവിലുണ്ടാവുന്ന മാറ്റം ഒന്നാം നിര നേതൃത്വത്തിൽ ഉണ്ടായില്ല എന്നതാണ് . ഒരൊറ്റ സംഘത്തിൽ നിന്നാണ് ഒന്നാമത്തെ കസേരയിലേക്ക് ഊഴം വച്ച് ഒരാൾ കയറിയത്. ഒപ്പമുള്ള കസേരകളിൽ ആ സംഘം തുടർന്നുകൊണ്ടേയിരുന്നു.

അസൂയപ്പെടുത്തുന്ന നേതൃനിരയുള്ള പാർട്ടിയാണ് കോൺഗ്രസ്. നേതാക്കൾ വിചാരിച്ചാൽ പോലും പാർട്ടി ശരീരത്തെ തകരാൻ അനുവദിക്കാത്ത അണികളുമുണ്ട്.പക്ഷേ…പാർട്ടി പരാജയപ്പെട്ടാൽ അണികൾ ബിജെപിയിൽ പോകുമെന്ന് അണികളെ അപഹസിക്കുന്ന അര സംഘികളായ നേതാക്കൾക്കോ പണിയാക്കള്ളൻമാരായ വാചകമടിക്കാർക്കോ കോൺഗ്രസിനെ വീണ്ടും വിജയത്തിലേക്ക് നയിക്കാനുള്ള കെൽപ്പില്ല.2011 ൽ പങ്കുവെപ്പ് കഴിഞ്ഞപ്പോൾ മന്ത്രിപ്പട്ടികയിൽ നിന്ന് വിഡി സതീശൻ പുറത്തായി. അന്ന് വിഡി സതീശൻ മന്ത്രിയായിരുന്നെങ്കിൽ കഴിഞ്ഞ 10 വർഷം കോൺഗ്രസിന് മാറ്റത്തിന്റെ കാലമായേനേ.കാര്യശേഷിയുള്ള നേതാവിനെ പ്രതിപക്ഷത്തിന് വേണം. കാലബോധമുള്ള നേതാവിനെ കോൺഗ്രസിനും വേണം.

Karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

9 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

10 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

10 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

11 hours ago