തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ തലേ ആഴ്ച ഇടുക്കി ജില്ലയിലെ ജനങ്ങളെ കബളിപ്പിക്കുന്ന ഈ സര്‍ക്കാരിന്റെ തൊലിക്കട്ടി അപാരം തന്നെയെന്ന് വിഡി സതീശന് എംഎല്‍എ. സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് വി ഡി സതീശന് പ്രതികരിച്ചത്. 2019ലും 2020ലും ഇടുക്കി പാക്കേജിനായി 5000 കോടി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒരു പദ്ധതി പോലും ഇടുക്കി ജില്ലയില്‍ നടപ്പിലാക്കിയിട്ടില്ലെന്നും വിഡി സതീശന് വിമര്‍ശിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റ്:
ഇന്ന് മുഖ്യമന്ത്രി 12,000 കോടി രൂപയുടെ ഇടുക്കി പാക്കേജ് ഉദ്ഘാടനം ചെയ്യുകയാണ്. 2019 ല്‍ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചത് 5000 കോടി. 2020 ല്‍ പ്രഖ്യപിച്ചത് 5000 കോടി. ഇതുവരെ ഒരു പദ്ധതിയും ഇടുക്കി ജില്ലയില്‍ നടപ്പാക്കിയിട്ടില്ല. ഇതുപോലെ തന്നെയാണ് തീരദേശ പാക്കേജ് ആദ്യം 2000 കോടി, പിന്നെ 5000 കോടി ! തീരദേശ പാക്കേജിന് ഇത് വരെ ഒരു പ്രോജക്ട് റിപ്പോര്‍ട്ട് പോലുമില്ല. പിന്നെ കോവിഡ് വിരുദ്ധ പാക്കേജ് 20,000 കോടി ! വയനാട് പാക്കേജ് 5000 കോടി. എന്നിട്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ തലേ ആഴ്ച ഇടുക്കി ജില്ലയിലെ ജനങ്ങളെ കബളിപ്പിക്കുന്ന ഈ സര്‍ക്കാരിന്റെ തൊലിക്കട്ടി അപാരം തന്നെ !
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…