topnews

ചര്‍ച്ചയ്ക്കില്ല എന്നത് സര്‍ക്കാരിന്‍റെ ധിക്കാരം ; വേണ്ടി വന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തുമെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ഭരണപക്ഷത്തിന്റെ ധിക്കാരത്തിന് മുന്നില്‍ കീഴടങ്ങില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ചര്‍ച്ചയ്ക്കില്ല എന്നത് സര്‍ക്കാരിന്‍റെ ധിക്കാരപരമായ നിലപാടാണ്. അതിനാലാണ് സഭ സമ്മേളനം വെട്ടിച്ചുരുക്കേണ്ടിവന്നത്തെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നടുത്തളത്തില്‍ സത്യഗ്രഹം ആദ്യമെന്ന മന്ത്രി എം.ബി.രാജേഷിന്റെ വാദം പ്രതിപക്ഷ നേതാവ് തള്ളി. നിയമസഭയിൽ നടുത്തളത്തല്‍ ആദ്യം സത്യാഗ്രഹം പ്രഖ്യാപിച്ചത് ഇ.എം.എസാണ്. വി.എസും 2011ല്‍ നടുത്തളത്തില്‍ സത്യഗ്രഹമിരുന്നു. അതിനിടെ സഭാ ടിവി സ്പീക്കറുടെ റൂളിങ് ലംഘിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രതിപക്ഷത്തിന്‍റെ ദൃശ്യങ്ങള്‍ കാണിക്കുന്നില്ലെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റേത് തറപരിപാടിയാണ് എന്നായിരുന്നു വട്ടിയൂര്‍ക്കാവ് എം.എല്‍.എ. വി.കെ. പ്രശാന്തിന്റെ പരിഹാസം. കോണ്‍ഗ്രസിലേയും മുസ്ലിം ലീഗിലേയും പ്രശ്‌നങ്ങല്‍ പുറത്തുവരാതിരിക്കാന്‍ പ്രതിപക്ഷം സഭയെ കരുവാക്കുന്നത് ഖേദകരമാണെന്ന് പട്ടാമ്പി എം.എല്‍.എ. മുഹമ്മദ് മുഹ്‌സിന്‍ കുറ്റപ്പെടുത്തി.

Karma News Network

Recent Posts

പന്തീരാങ്കാവിലെ ​ഗാർഹിക പീഡനം, നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ്, റിപ്പോർട്ട് തേടി ഗവർണർ

തിരുവനന്തപുരം: പന്തീരാങ്കാവിലെ ​ഗാർഹിക പീഡനക്കേസിൽ റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ് നടന്നത്. ഇത്ര മനുഷ്യത്വ…

6 mins ago

പുനർജനിക്കേസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരായ പുനർജനിക്കേസിൽ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി…

40 mins ago

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട്, വിട്ടിട്ടില്ല ഇനിയും വിടത്തില്ല- മമ്മൂട്ടി

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട് അവരുടെ ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് നടന്‍ മമ്മൂട്ടി. മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടിയുടെ…

46 mins ago

മകളെ കൊന്ന് കിണറ്റിലിട്ടു, ഒളിച്ചോടിയെന്ന് കഥയുണ്ടാക്കി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം

തിരുവനന്തപുരം : സ്വന്തം മകളെ കാമുകനൊപ്പം കൂടി കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ അമ്മയെയും അവരുടെ കാമുകനെയും കോടതി ജീവപര്യന്തം…

1 hour ago

കുറ്റവാളികളെ കയറൂരി വിടുന്ന നിയമ വ്യവസ്ഥ ഈ നാട്ടിലെ ഉള്ളു, കേളത്തിൽ എന്തും ചെയ്യാമെന്ന സ്ഥിതിയായി- ഡോ. അനുജ ജോസഫ്

ഒരു കുഞ്ഞിന് വീട്ടിൽ പോലും സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത നാടായി മാറി കേരളമെന്ന് ഡോ. അനുജ ജോസഫ്. ഇവിടെ എന്തും…

1 hour ago

വിദേശജോലി വാ​ഗ്ദാനം ചെയ്ത് ആറു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ

ഹരിപ്പാട്: ബാങ്കോക്കിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം തഴവ കുതിരപ്പന്തി വേണാട്ടുശ്ശേരിൽ സൗപർണികയിൽ…

1 hour ago