ചര്‍ച്ചയ്ക്കില്ല എന്നത് സര്‍ക്കാരിന്‍റെ ധിക്കാരം ; വേണ്ടി വന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തുമെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ഭരണപക്ഷത്തിന്റെ ധിക്കാരത്തിന് മുന്നില്‍ കീഴടങ്ങില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ചര്‍ച്ചയ്ക്കില്ല എന്നത് സര്‍ക്കാരിന്‍റെ ധിക്കാരപരമായ നിലപാടാണ്. അതിനാലാണ് സഭ സമ്മേളനം വെട്ടിച്ചുരുക്കേണ്ടിവന്നത്തെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നടുത്തളത്തില്‍ സത്യഗ്രഹം ആദ്യമെന്ന മന്ത്രി എം.ബി.രാജേഷിന്റെ വാദം പ്രതിപക്ഷ നേതാവ് തള്ളി. നിയമസഭയിൽ നടുത്തളത്തല്‍ ആദ്യം സത്യാഗ്രഹം പ്രഖ്യാപിച്ചത് ഇ.എം.എസാണ്. വി.എസും 2011ല്‍ നടുത്തളത്തില്‍ സത്യഗ്രഹമിരുന്നു. അതിനിടെ സഭാ ടിവി സ്പീക്കറുടെ റൂളിങ് ലംഘിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രതിപക്ഷത്തിന്‍റെ ദൃശ്യങ്ങള്‍ കാണിക്കുന്നില്ലെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റേത് തറപരിപാടിയാണ് എന്നായിരുന്നു വട്ടിയൂര്‍ക്കാവ് എം.എല്‍.എ. വി.കെ. പ്രശാന്തിന്റെ പരിഹാസം. കോണ്‍ഗ്രസിലേയും മുസ്ലിം ലീഗിലേയും പ്രശ്‌നങ്ങല്‍ പുറത്തുവരാതിരിക്കാന്‍ പ്രതിപക്ഷം സഭയെ കരുവാക്കുന്നത് ഖേദകരമാണെന്ന് പട്ടാമ്പി എം.എല്‍.എ. മുഹമ്മദ് മുഹ്‌സിന്‍ കുറ്റപ്പെടുത്തി.