topnews

മോട്ടോർ വാഹനങ്ങൾക്ക് വില കൂടും ; വർധന ഏപ്രിൽ ഒന്നു മുതൽ

തിരുവനന്തപുരം: ഏപ്രിൽ ഒന്നുമുതൽ മോട്ടോർ വാഹനങ്ങൾക്ക് വില കൂടും. ധനകാര്യ ബിൽ അംഗീകരിച്ച് ബജറ്റ് പാസായതോടെയാണ് മോട്ടോർ വാഹനങ്ങൾക്ക് വില കൂടുന്നത്. രണ്ടുലക്ഷം രൂപവരെ വിലയുള്ള ഇരുചക്രവാഹനങ്ങൾ വാങ്ങുമ്പോൾ ഒറ്റത്തവണ നികുതി രണ്ടു ശതമാനം കൂടും. 2000 മുതൽ നാലായിരം രൂപ വരെ വില കൂടും.

അഞ്ചുലക്ഷംവരെ വിലയുള്ള കാറുകൾക്ക് ഒരു ശതമാനമാണ് നികുതിവർധന. 15 ലക്ഷം രൂപവരെ വിലയുള്ള
വാഹനങ്ങൾക്ക് രണ്ടുശതമാനവും നികുതി ഉയർത്തി. 15-20 ലക്ഷം രൂപ വിലയുള്ളവ, 20-30 ലക്ഷം രൂപ വിലയുള്ളവ, 30 ലക്ഷത്തിനു മുകളിൽ വിലയുള്ളവ എന്നിങ്ങനെ തിരിച്ച് ഒരു ശതമാനം വീതം നികുതി കൂട്ടി. വാഹനങ്ങളുടെ നികുതി കൂട്ടുന്നതിലൂടെ 432 കോടി രൂപ അധികവരുമാനം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ

അതുപോലെ തന്നെ രജിസ്‌ട്രേഷൻ സമയത്ത് ഈടാക്കാറുള്ള റോഡ് സേഫ്റ്റി സെസ്സിലും വർധന ഉണ്ടാകും. ഇരുചക്ര വാഹനങ്ങൾക്ക് 50 രൂപയുള്ളത് നൂറായി. കാറുകൾക്ക് നൂറുള്ളത് 200 രൂപയായി. ഇടത്തരം മോട്ടോർ വാഹനങ്ങൾക്ക് 150 രൂപയുള്ളത് 300 ആക്കി ഉയർത്തി.

Karma News Network

Recent Posts

തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം

തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…

2 mins ago

സാങ്കേതികത്തകരാർ മൂലം വിമാനം പണിമുടക്കി, ലക്ഷദ്വീപിൽ കുടുങ്ങി നൂറുകണക്കിനു മലയാളികൾ

അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…

26 mins ago

ഗരുഡ പ്രീമിയം യാത്രക്കാര്‍ കയ്യൊഴിഞ്ഞന്ന വാദങ്ങൾ അസത്യം, സർവീസ് ലാഭകരമെന്ന് കെഎസ്ആർടിസി

ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…

35 mins ago

പാക്ക് അധിനിവേശ കാശ്മീർ ഉടൻ ഇന്ത്യൻ ഭാഗമാകും- അമിത്ഷാ

പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…

55 mins ago

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…

1 hour ago

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി, രശ്മിക മന്ദാനയ്ക്കു മറുപടിയുമായി പ്രധാനമന്ത്രി

ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…

1 hour ago