entertainment

ഏറ്റവും കൂടുതൽ സർപ്രൈസ് തന്ന വ്യക്തി വീണ, എനിക്കിഷ്ടമുള്ള സാധനങ്ങളെല്ലാം വീണ സമ്മാനിച്ചിട്ടുണ്ട്, പഴയ അഭിമുഖം വൈറൽ

മിനിസ്‌ക്രനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് വീണ നായർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാർത്ഥി കൂടിയായിരുന്നു വീണ. ഷോ കഴിഞ്ഞതിന് ശേഷം നടിയുടെ കുടുംബ ജീവിതത്തിൽ ചില പ്രശ്നങ്ങളുണ്ടായെന്നും, ഡിവോഴ്സ് ആയെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു. വീണ നായരും ഭർത്താവും വേർപിരിഞ്ഞു എന്ന ഔദ്യോ​ഗിക സ്ഥിതീകരണം വന്നതിനു പിന്നാലെ ഇപ്പോൾ അവരുടെ പഴയ ഒരു അഭിമുഖമാണ് വൈറലാവുന്നത്.

2012 ജനുവരി 12നായിരുന്നു ഞങ്ങൾ കണ്ടത്. ഞാനൊരു ബ്ലാക്ക് ഷർട്ടായിരുന്നു. വീണയും അതേ ഡ്രസിലായിരുന്നു. അന്ന് മുഴുവനും ഞങ്ങൾ സംസാരിച്ചു.ഞങ്ങളുടെ ഉള്ളിലെ ഇഷ്ടത്തെക്കുറിച്ച് വീട്ടിൽ ആദ്യം പറയാനായി തീരുമാനിക്കുകയായിരുന്നു. ഞാനൊരു പാട്ട് പാടുമ്പോൾ താളം കൊട്ടുന്ന ഒരാളെയായിരിക്കണം ഭാര്യയാക്കേണ്ടതെന്ന് ആഗ്രഹിച്ചിരുന്നു. വീട്ടുകാർക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല.

ജീവിതത്തിൽ എനിക്കേറ്റവും കൂടുതൽ സർപ്രൈസ് തന്നിട്ടുള്ള വ്യക്തി വീണയാണ്. ബർത്ത് ഡേയ്ക്ക് അന്ന് ടാബ്ലറ്റ് തന്നിരുന്നു. എനിക്കിഷ്ടമുള്ള സാധനങ്ങളെല്ലാം വീണ സമ്മാനിച്ചിട്ടുണ്ട്. എൻഗേജ്‌മെന്റിന് അച്ഛനും അമ്മയുമുണ്ടായിരുന്നു. വലിയ രീതിയിൽ കല്യാണം നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. അതിനിടയിലാണ് അമ്മ മരിച്ചത്. പെട്ടെന്നായിരുന്നു ആ മരണം. കല്യാണത്തിന് 44 ദിവസം മുൻപായിരുന്നു അച്ഛന്റെ മരണം. പിന്നീട് കല്യാണം ചുരുക്കുകയായിരുന്നു.

ജീവിതത്തിൽ ഏറ്റവും നല്ല ഉപദേശങ്ങൾ തന്നയാൾ ഭാര്യ തന്നെയാണ്. എന്തെങ്കിലും ചെയ്യാൻ നോക്കുമ്പോൾ നെഗറ്റീവ് വന്നാൽ വല്ലാതെ തളർന്നുപോവാറുണ്ടായിരുന്നു. അളിയാ കമോൺ, ഞാനില്ലേ കൂടെയെന്നാണ് വീണ പറയാറുള്ളത്. നല്ല ഹൈപ്പിൽ നിന്നും പെട്ടെന്ന് താഴേക്ക് വീഴുന്ന തരത്തിൽ ഒത്തിരി അനുഭവങ്ങളുണ്ടായിട്ടുണ്ട്. നേരത്തെയൊക്കെ വല്ലാതെ വിഷമിക്കുമായിരുന്നു. വീണ വന്നതിന് ശേഷം അതില്ലാതായി

ടെലിവിഷൻ സീരിയലുകളിൽ വില്ലത്തി വേഷം ചെയ്താണ് വീണ നായർ ശ്രദ്ധിക്കപ്പെടുന്നത്. പിന്നെ സിനിമയിലേക്ക് കൂടി അഭിനയിച്ച് തുടങ്ങിയതോടെ പ്രേക്ഷക പ്രശംസ നേടിയെടുത്തു. ഇതിനിടെ ബിഗ് ബോസ് മലയാളം ഷോ യിലും വീണ പങ്കെടുത്തിരുന്നു. രണ്ടാം സീസണിൽ മത്സരിച്ചെങ്കിലും പൂർത്തിയാക്കതെ പുറത്ത് പോവേണ്ടി വന്നു. ഇതിന് പിന്നാലെയാണ് വീണയും ഭർത്താവും തമ്മിലുള്ള അകൽച്ച ഉണ്ടാവുന്നത്.

Karma News Network

Recent Posts

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 24 ജീവനക്കാരെയും വിട്ടയച്ചു, ഇറാൻ വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…

2 hours ago

അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…

3 hours ago

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

3 hours ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

4 hours ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

5 hours ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

5 hours ago