Politics

തരംതാഴ്ത്തിയെന്ന് വിലയിരുത്തല്‍; നിയമനത്തിന് തൊട്ടുപിന്നാലെ സ്ഥാനം രാജിവച്ച് ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നിര്‍ണായക സ്ഥാനത്ത് നിയമിതനായതിനു തൊട്ടുപിന്നാലെ സ്ഥാനം രാജിവച്ച് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. പാര്‍ട്ടി ദേശീയ നേതൃത്വവുമായി ഏറെനാളായി ഭിന്നതയില്‍ കഴിയുന്ന ഗുലാം നബി ആസാദ് ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനമാണ് നിയമനത്തിനു തൊട്ടുപിന്നാലെ രാജിവച്ചത്. ജമ്മു കശ്മീര്‍ രാഷ്ട്രീയകാര്യ സമിതിയില്‍നിന്നും ആസാദ് രാജിവച്ചു.

കോണ്‍ഗ്രസിന്റെ അഖിലേന്ത്യ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ ആസാദിനെ ജമ്മു കശ്മീര്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിയമിച്ചത് തരംതാഴ്ത്തലായാണ് കണക്കാക്കുന്നതെന്ന് ആസാദിനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.ജമ്മു കശ്മീരില്‍ സമ്പൂര്‍ണ അഴിച്ചുപണിയുടെ ഭാഗമായാണ് ഗുലാം അഹമ്മദ് മിറിന് പകരം വികാര്‍ റസൂല്‍ വന്നിയെ പിസിസി അധ്യക്ഷ സ്ഥാനത്ത് പാര്‍ട്ടി നിയമിച്ചത്. ഒപ്പം പ്രചാരണ സമിതി, രാഷ്ട്രീകാര്യ സമിതി, അച്ചടക്ക സമിതി, തിരഞ്ഞെടുപ്പ് സമിതി തുടങ്ങിയവയ്ക്കും സോണിയ ഗാന്ധി രൂപം നല്‍കിയിരുന്നു.

Karma News Network

Recent Posts

ദല്ലാൾ നന്ദകുമാർ എന്തുകൊണ്ട് അറസ്റ്റിലാകുന്നില്ല, ക്രൈമും ധർമ്മവും കച്ചവടമാക്കുന്നു

കേരളാ രാഷ്ട്രീയത്തിലെ ഏറ്റവും ദുഃഖകരമായ ഒരു അധ്യായമാണ് ദല്ലാൾരാഷ്ട്രീയമെന്ന് പാഢ്യാലഷാജി. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രമുഖരായ നേതാക്കന്മാരെ തന്റെ…

9 mins ago

ആഡംബര ബൈക്കിൽ അഭ്യാസം, ഇൻസ്റ്റയിൽ പോസ്റ്റ്, പോലീസ് പൊക്കിയകത്തിട്ടു

തിരുവനന്തപുരം : ഇരുചക്രവാഹനത്തിൽ യുവാക്കൾ അഭ്യാസപ്രകടനം നടത്തുന്നതും നടുറോഡിൽ ജീവൻ പൊലിയുന്നതും ഇന്ന് സ്ഥിരം വാർത്തയാണ്. യുവാക്കൾ ഇത്തരം അഭ്യാസപ്രകടനങ്ങളുടെ…

49 mins ago

എസ്എന്‍സി ലാവ്‌ലിന്‍ കേസ്,  ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല

എസ്‌എൻസി ലാവലിൻ കേസില്‍ ഇന്ന് വാദമില്ല. കേസ് സുപ്രീം കോടതി അന്തിമ വാദത്തിനായി ഇന്ന് ലിസ്റ്റു ചെയ്തിരുന്നെങ്കിലും പരിഗണിച്ചില്ല. 113…

1 hour ago

കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം, 8 മരണം, ഇരുപതോളം വീടുകള്‍ക്ക് കേടുപാട്‌

ചെന്നൈ: തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയിലെ സ്‌ഫോടനത്തില്‍ എട്ട് തൊഴിലാളികള്‍ മരിച്ചു. തമിഴ്‌നാട്ടിൽ വിരുദുനഗര്‍ ജില്ലയിലെ കരിയപെട്ടിയിലാണ് സംഭവം. വെടിമരുന്ന് സൂക്ഷിച്ചിരുന്ന…

2 hours ago

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, പാസ്റ്റർ അറസ്റ്റിൽ

ചെന്നൈ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പാസ്റ്റർ അറസ്റ്റിൽ.മുംബൈ സ്വദേശിയായ വൈശാലി (33) ആണ് കൊല്ലപ്പെട്ടത്.…

2 hours ago

സൽമാന്റെ വസതിക്കു നേരെ വെടിവയ്പ്, കസ്റ്റഡിയിൽ ജീവനൊടുക്കി പ്രതി

മുംബൈ : നടൻ സൽമാൻ ഖാന്റെ വീടിനു പുറത്ത് വെടിയുതിർത്ത കേസിലെ പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു. അനൂജ് തപാൻ (32)…

2 hours ago