kerala

വീണയെ പൊക്കി ദില്ലിക്ക് കൊണ്ടുപോകും,ബി.ജെ.പി 2 സീറ്റ് പിടിച്ചാൽ

അഴിമതി കേസിൽ അറസ്റ്റിലായ തെലുങ്കാന മുൻ മുഖ്യമന്ത്രിയുടെ മകൾ കെ കവിതയെ ദില്ലി കോടതിയിൽ ഹാജരാക്കി. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഹൈദരാബാദിൽ അറസ്റ്റ് ചെയ്ത് ഡൽഹിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അഴിമതി കേസിൽ മുഖ്യമന്ത്രിമാരുടെ പെൺ മക്കൾ അറസ്റ്റിലാകുന്നതോടെ ചങ്കിടിപ്പ് കൂടുന്നത് ഇങ്ങ് കേരളത്തിൽ തന്നെ. ഇപ്പോൾ അറസ്റ്റിലായ കവിതയേ കണ്ട് ഭയന്നിരിക്കുകയാണ്‌ പിണറായിയുടെ മകളും മാസപ്പടി കേസിലെ പ്രതിയുമായ വീണാ വിജയൻ.

മുഖ്യമന്ത്രിമാരുടെ മക്കളേ ഇ ഡി പൊക്കി എടുത്ത് ദില്ലിക്ക് പറന്ന് അവിടെ ലാന്റ് ചെയ്യും എന്നും ദില്ലിയിലെ ജയിലിൽ കിടത്തും എന്നും ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്‌. ഇപ്പോൾ അറസ്റ്റിലായ കെ കവിത വീണാ വിജയനെ പോലെയല്ല. വീട്ടിലിരുന്ന് കുട്ടികളേ നോക്കി സമയം കിട്ടുമ്പോൾ പിതാവിന്റെ സീറ്റിൽ ഇരിക്കുന്ന ആളല്ല കെ കവിത. തെലുങ്കാന നിയമ സമാജികയാണ്‌. ഭാരത് രാഷ്ട്ര സമിതി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവിൻ്റെ മകളുമാണ് കവിത. കേസിൽ കഴിഞ്ഞ വർഷം ചോദ്യം ചെയ്തിരുന്നെങ്കിലും ഈ വർഷം രണ്ട് സമൻസ് ഒഴിവാക്കിയിരുന്നു.

ഇപ്പോൾ ഈ മുൻ മുഖ്യമന്ത്രിയുടെ മകളേ അറസ്റ്റ് ചെയ്ത് ദില്ലിക്ക് കടത്തിയത് അവരുടെ വീട് റെയ്ഡ് ചെയ്താണ്‌,ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പും തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ 100 ദിവസം തികയുന്ന ദിവസവുമാണ് ഇ ഡിയുടെ മിന്നൽ നീക്കങ്ങൾ ഉണ്ടായത്.ഈ വിവാദങ്ങൾക്കെല്ലാം ഇടയിൽ തന്നെ ഹൈദരാബാദ് നഗരപ്രാന്തമായ മൽകാജ്ഗിരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച റോഡ്ഷോയും നടത്തിയിരുന്നു.

ഡൽഹി മദ്യ അഴിമതി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഇന്നലെ വൈകിട്ട് ഹൈദരാബാദിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത ബിആർഎസ് നേതാവ് കെ കവിതയെ ഇന്ന് രാജ്യതലസ്ഥാനത്തെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ മകളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനായി ഏജൻസി കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ.അവരുടെ അറസ്റ്റിനോട് പ്രതികരിച്ചുകൊണ്ട്, കവിതയുടെ സഹോദരനും മുൻ തെലങ്കാന മന്ത്രിയുമായ കെ ടി രാമറാവു എക്‌സിൽ ഒരു പോസ്റ്റിൽ ഇങ്ങനെ പറഞ്ഞു, “അധികാര ദുർവിനിയോഗവും നീതി നിഷേധവുമാണ്‌ എന്റെ സഹോദരിക്കെതിരെ ഉണ്ടായിരിക്കുന്നത്.നീതി വിജയിക്കും, ഞങ്ങൾ നിയമപരമായി പോരാടുന്നത് തുടരും എന്നും സഹോദരൻ പറയുന്നു

ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആണ്‌ കെ കവിത അറസ്റ്റിലായത്. ദില്ലിയിലെ എ പി പി നേതാക്കളുടെ അടക്കം കള്ള പണം വെളുപ്പിച്ചിരുന്നു.നൂറുകണക്കിന് അനുയായികൾ ഏജൻസി നടപടിക്കെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ വീട്ടിൽ നിന്നാണ് കവിതയെ അറസ്റ്റ് ചെയ്തത്. വൻ പ്രതിഷേധം ഉണ്ടായിട്ടും കേന്ദ്ര പോലീസിന്റെ സഹായത്തോടെ കെ കവിതയേ ഇ ഡി അറസ്റ്റ് ചെയ്യുകയായിരുന്നു

ഇതുപോലെ മറ്റൊരു അഴിമതി കേസിലാണ്‌ കേരള മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കുടുങ്ങിയിരിക്കുന്നത്. ലോക് സഭാ ഇലക്ഷൻ അടുത്തതിനാൽ വീണാ വിജയനെതിരേ ഏത് തരത്തിൽ നടപടി എടുക്കും എന്നും വ്യക്തമല്ല. വീണാ വിജയൻ ഇപ്പോൾ പലയിടത്തും മാറി മാറി താമസിക്കുന്നു. ഏജൻസികൾക്ക് അറസ്റ്റിനും മറ്റും പിടികൊടുക്കാതെ പാർട്ടി ഗ്രാമങ്ങളിൽ രഹസ്യമായി കഴിയുന്നു എന്നും പറയുന്നു. വീണാ വിജയനേ അറസ്റ്റ് ചെയ്യുന്നത് തടയാനാണ്‌ ഭർത്താവ് മുഹമദ് റിയാസിന്റെയും മുഖ്യമന്ത്രിയും പിതാവുമായ പിണറായി വിജയന്റെയും ഇല്ലാ ശ്രമങ്ങളും

എന്നാൽ കേരളത്തിൽ ബിജെപിക്ക് 2 ലോക്സഭാ സീറ്റുകൾ കിട്ടിയാൽ സ്ഥിതിഗതികൾ മാറും. 2 ലോക്സഭാ സീറ്റുകൾ ലഭിച്ചാൽ എൻ ഡി എ മുന്നണിയിലേക്ക് ഇടത് , യു ഡി എഫ് ഇൽ നിന്നും കക്ഷികൾ ഒഴുകും. നിയമ സഭ പിടിക്കാൻ ഉള്ള കരുത്തു ഉണ്ടാകും. അങ്ങിനെ വന്നാൽ പിണറായി വിജയനെ ലാവലിൽ കേസിലും വീണാ വിജയനെ മാസപ്പടി കേസിലും അറസ്റ്റ് ചെയ്യാൻ സാധ്യത തെളിയും. ബിജെപിക്ക് നിയമ സഭ പിടിക്കാം എന്ന് ഉറപ്പ് കിട്ടിയാൽ മാത്രമേ പിനറായി വിജയനെയും കുടുംബത്തേയും അറസ്റ്റ് ചെയ്യൂ എന്നറിയുന്നു. കാരണം അല്ലാത്ത പക്ഷം ഇടത് സർക്കാരിനെ വീഴ്ത്തിയാൽ പകരം വരുന്നത് മുസ്ളീം ലീഗിന്റെ യു ഡി എഫ് സർക്കാരാണ്‌. അതിനു ബിജെപി കേന്ദ്ര നേതൃത്വം തയ്യാറുമല്ല. എന്തായാലും കവിതയുടെ അറസ്റ്റ് ഒരു കാര്യം ഉറപ്പാക്കുന്നു. ആവശ്യം എങ്കിൽ ഏത് മുഖ്യമന്ത്രിയുടെ മകളേയും ഇതുപോലെ തൂക്കി എടുത്ത് ഇ ഡി ദില്ലിക്ക് പറക്കും.

Karma News Network

Recent Posts

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

11 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

43 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

1 hour ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago