entertainment

കുഞ്ഞില മാസിലാമണിയുടെ അറസ്റ്റ്, തന്റെ ചിത്രം മേളയില്‍ നിന്ന് പിന്‍വലിക്കുന്നുവെന്ന് വിധു വിന്‍സെന്റ്

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ നിന്നും തന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് പിന്‍വലിക്കുന്നതായി അറിയിച്ച്‌ സംവിധായിക വിധു വിന്‍സെന്റ്.ഫെസ്റ്റിവലില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ മാനദണ്ഡങ്ങള്‍ സംബന്ധിച്ച്‌ സംവിധായിക കുഞ്ഞില മസിലാമണി ഉയര്‍ത്തിയ ചോദ്യങ്ങള്‍ പ്രസക്തമാണെന്ന് വിധു പറഞ്ഞു. ഫെസ്റ്റിവലിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളെ തുടര്‍ന്നാണ് ‘വെെറല്‍ സെബി’ എന്ന ചിത്രം പിന്‍വലിക്കുന്നതെന്ന് സംവിധായിക വ്യക്തമാക്കി.

കുഞ്ഞില മാസിലാമണിയെ അറസ്റ്റ് ചെയ്തു നീക്കിയത് പോലുള്ള നടപടികള്‍ ഇത്തരം മേളകള്‍ക്ക് ഒട്ടും ഭൂഷണമല്ല. പ്രതിഷേധിക്കുന്നവരുടെ നേര്‍ക്കുള്ള ഫാസിസ്റ്റ് നടപടിയായി മാത്രേമേ ഇതിനെ കരുതാനാവുകയുള്ളൂയെന്നും വിധു വിന്‍സെന്റ് വ്യക്തമാക്കി. കേരളത്തിലെ വനിതാ സംവിധായകര്‍ വിരലില്‍ എണ്ണാവുന്നവരേയുള്ളൂ എന്ന കാര്യം അക്കാദമിക്കും ബോധ്യമുള്ളതാണല്ലോ. അവരുടെ വലുതും ചെറുതുമായ ശ്രമങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പകരം അവരുടെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും ചോര്‍ത്തി കളയുന്ന നടപടികളാണ് അക്കാദമിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല.

ഒരു സ്ത്രീ സിനിമ എടുക്കാന്‍ തീരുമാനിക്കുന്നതും അവളത് ചെയ്യുന്നതും അതില്‍ തുടരുന്നതും ആദരിക്കപ്പെടേണ്ട ഒരു പ്രവൃത്തിയായി വനിതാ ഫെസ്റ്റിവലിന്റെ സംഘാടകര്‍ക്ക് തോന്നിയില്ലെങ്കില്‍ അത് ലജ്ജാകരം എന്ന് മാത്രമേ പറയാനുള്ളൂവെന്നും വിധു വിന്‍സെന്റ് പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

വനിതാ ഫെസ്റ്റിവലില്‍ നിന്ന് എന്റെ സിനിമ വൈറല്‍ സെബി പിന്‍വലിക്കുന്നു. ശ്രീ N M ബാദുഷ നിര്‍മ്മിച്ച്‌ ഞാന്‍ സംവിധാനം ചെയ്ത വൈറല്‍ സെബി എന്ന ചിത്രം17 th July 2022 ,10 മണിക്ക് കോഴിക്കോട് ശ്രീ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന വിവരം നേരത്തേ ഒരു Post ലൂടെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. വനിതാ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉണ്ടായ നിര്‍ഭാഗ്യകരമായ ചില സംഭവങ്ങളെ തുടര്‍ന്ന് എന്റെ ചിത്രം വനിതാ ഫെസ്റ്റിവലില്‍ നിന്ന്പിന്‍വലിക്കുകയാണെന്ന വിവരം അറിയിക്കുന്നു. ഇക്കാര്യം ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

കാരണങ്ങള്‍ –

1. വനിതാ ഫിലിം ഫെസ്റ്റിവലില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ മാനദണ്ഡങ്ങള്‍ സംബന്ധിച്ച്‌ കുഞ്ഞില ഉയര്‍ത്തിയ ചോദ്യങ്ങള്‍ പ്രസക്തമാണെന്ന് ഞാനും കരുതുന്നു. അതിനുള്ള ഉത്തരങ്ങള്‍ എന്തു തന്നെയായാലും അക്കാര്യത്തില്‍ പ്രതിഷേധിക്കാനും പ്രതികരിക്കാനും ഉള്ള സിനിമാ പ്രവര്‍ത്തകരുടെ / ആസ്വാദകരുടെ അവകാശങ്ങളെ വകവച്ചു കൊണ്ട് തന്നെയാണ് നാളിതു വരെയും മേളകള്‍ നടത്തിയിട്ടുള്ളത്. കുഞ്ഞിലയെ പോലെ ഒരു വനിതാസംവിധായികയെ അറസ്റ്റ് ചെയ്തു നീക്കുകയും അവരെ ആശുപത്രിയിലാക്കുകയും ചെയ്തത് പോലുള്ള നടപടികള്‍ ഇത്തരം മേളകള്‍ക്ക് ഒട്ടും ഭൂഷണമല്ല. പ്രതിഷേധിക്കുന്നവരുടെ നേര്‍ക്കുള്ള ഫാസിസ്റ്റ് നടപടിയായി മാത്രേമേ ഇതിനെ കരുതാനാവുകയുള്ളൂ. ഇക്കാര്യത്തില്‍ ഞാന്‍ കുഞ്ഞിലക്ക് ഒപ്പം നില്ക്കാന്‍ ആഗ്രഹിക്കുന്നു.

2. സമം പരിപാടിയുമായി സഹകരിച്ച്‌ വനിതാ ഫെസ്റ്റിവലില്‍ വനിതാ സിനിമാ പ്രവര്‍ത്തകരെ ആദരിക്കാന്‍ തീരുമാനിച്ചതിലും കുഞ്ഞില ഉള്‍പ്പെട്ടിരുന്നില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. കേരളത്തിലെ ഒരു വനിതാ സംവിധായിക എന്ന നിലക്കും കോഴിക്കോട് സ്വദേശിയായ സംവിധായിക എന്ന നിലക്കും കുഞ്ഞിലയും ഈ ആദരിക്കല്‍ ചടങ്ങില്‍ ക്ഷണിക്കെപ്പെടേണ്ടതായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. അതും സംഭവിച്ചിട്ടില്ല. (പുഴു എന്ന ചിത്രത്തിെന്റെ സംവിധായികയും കോഴിക്കോട്ടുകാരിയായിട്ടും ഈ ആദരിക്കല്‍ ചടങ്ങില്‍ ഉള്‍പ്പെടുത്തിയതായി കാണുന്നില്ല.) അക്കാദമി ഇതിന് നല്കുന്ന വിശദീകരണം കോഴിക്കോട്ടുള്ള അഭിനേത്രികളെ ആദരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത് എന്നാണ്. സംവിധായകരെ ഉദ്ദേശിച്ചിരുന്നില്ല എന്നും. ഒരു സ്ത്രീ സിനിമ എടുക്കാന്‍ തീരുമാനിക്കുന്നതും അവളത് ചെയ്യുന്നതും അതില്‍ തുടരുന്നതും ആദരിക്കപ്പെടേണ്ട ഒരു പ്രവൃത്തിയായി വനിതാ ഫെസ്റ്റിവലിന്റെ സംഘാടകര്‍ക്ക് തോന്നിയില്ലെങ്കില്‍ അത് ലജ്ജാകരം എന്ന് മാത്രമേ പറയാനുള്ളൂ.

3. കേരളത്തിലെ വനിതാ സംവിധായകര്‍ വിരലില്‍ എണ്ണാവുന്നവരേയുള്ളൂ എന്ന കാര്യം അക്കാദമിക്കും ബോധ്യമുള്ളതാണല്ലോ. അവരുടെ വലുതും ചെറുതുമായ ശ്രമങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പകരം അവരുടെ ആത്മവിശ്വാസെത്തെയും ധൈര്യത്തെയും ചോര്‍ത്തി കളയുന്ന നടപടികളാണ് അക്കാദമിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല.

4. കുഞ്ഞിലയുടെ ചിത്രം ഉള്‍പ്പെടുത്താഞ്ഞതിനുള്ള വിശദീകരണം അവരുടെ ചിത്രം ആന്തോളജിയുടെ ഭാഗമായുള്ള short film ആണെന്നതാണ്. അങ്ങനെയെങ്കില്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള short fiction വിഭാഗത്തില്‍ അത് പ്രദര്‍ശിപ്പിക്കാമായിരുന്നില്ലേ? അക്കാദമിയുടെ മറ്റൊരു വിശദീകരണം റിലീസ് ചെയ്യാത്ത ചിത്രങ്ങള്‍ക്കാണ് പ്രാധാന്യം നല്കിയത് എന്നാണ്. അതേസമയം ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ OTT യില്‍ റിലീസ് ചെയ്ത ചിത്രങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അപ്പോ മലയാളത്തില്‍ ചിത്രങ്ങള്‍ ചെയ്യുന്ന വനിതാ സംവിധായകരുടെ നേര്‍ക്കാണ് മാനദണ്ഡങ്ങളുടെ ദണ്ഡ പ്രയോഗം .

മുകളില്‍ പറഞ്ഞ ഈ കാരണങ്ങളാല്‍ ഈ മേളയില്‍ നിന്ന് വിട്ടു നില്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒപ്പം എന്റെ സിനിമ പിന്‍വലിക്കാനും.

“ഒരു സ്ത്രീ നട്ടെല്ലുയര്‍ത്തി നേരേ നില്ക്കാന്‍ തീരുമാനിച്ചാല്‍ അവളത് ചെയ്യുന്നത് അവള്‍ക്ക് വേണ്ടി മാത്രമല്ല ചുറ്റുമുള്ള അനേകം സ്ത്രീകള്‍ക്ക് വേണ്ടി കൂടിയാണ്. ” – മായ ആഞ്ജലോയോട് കടപ്പാട്.

Karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

3 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

3 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

4 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

5 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

5 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

6 hours ago