പാലക്കാട് : കൊച്ചി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ ചമച്ച കേസിൽ എസ്എഫ്ഐ നേതാവ് കെ വിദ്യ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ ആരോപണങ്ങൾ എല്ലാം തള്ളിയ വിദ്യ, തന്നെ കുടുക്കിയതിന് പിന്നിൽ അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ആണെന്ന് ആരോപിച്ചിരുന്നു. എന്നാൽ വിദ്യ ആരാണെന്ന് പോലും അറിയില്ലായിരുന്നു. ഔദ്യോഗിക ജീവിതത്തില്‍ രാഷ്ട്രീയ വിവേചനം കാണിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ ലാലിമോള്‍ പ്രതികരിച്ചു.
അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ. കോളേജിലെ ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവരാണ് തന്നോട് സര്‍ട്ടിഫിക്കറ്റിന്റെ കാര്യം പറഞ്ഞതെന്നും, താന്‍ ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. ഒരു കുട്ടികളോടും വിവേചനം കാണിച്ചിട്ടില്ല, കാണിക്കുകയുമില്ല. എന്നാല്‍, അന്ന് ഇത്തരമൊരു വ്യാജരേഖയെന്നത് ശ്രദ്ധയിപ്പെട്ടപ്പോള്‍ വേണ്ട നടപടികൾ കൈക്കൊള്ളുക മാത്രമാണ് ചെയ്തതെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു.
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് വിദ്യ പൊലീസിന് നൽകിയ മൊഴി. ഒരിടത്തും വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ല. പഠനത്തിൽ മിടുക്കിയായ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും വിദ്യ പോലീസിനോട് പറയുകയുണ്ടായി. ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയിലുള്ളവർ ആണെന്നായിരുന്നു കെ. വിദ്യ പ്രാഥമിക ചോദ്യംചെയ്യലില്‍ പറഞ്ഞത്. അട്ടപ്പാടി ഗവ. കോളേജിലെ പ്രിന്‍സിപ്പലും ഗൂഢാലോചനയില്‍ പങ്കാളിയാണെന്നായിരുന്നു വിദ്യയുടെ ആരോപണം.
ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്സി വിദ്യാർത്ഥിയായ നിതേഷാണ്…
ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…
മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…