kerala

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം . പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം നടത്താൻ ഉത്തരവിറക്കി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ യാത്രക്ക് മുൻപ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയാ യിരുന്നു. പ്രളയശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയെ കുറിച്ചാണ് വിജിലന്‍സ് അന്വേഷണം.

കേന്ദ്ര അനുമതി ഇല്ലാതെ വിദേശത്തുനിന്ന് പണം പിരിച്ചുവെന്നാണ് വിഡി സതീശനെതിരെ ഉള്ള ആരോപണം. 2018ലെ പ്രളയത്തിനു പിറകെ വിഡി സതീശന്‍ വിദേശത്തുപോയി പണം പിരിവ് നടത്തിയെന്നാണ് ആരോപിച്ചിരിക്കുന്നത്. പറവൂര്‍ മണ്ഡലത്തില്‍ പുനര്‍ജനി എന്നപേരില്‍ തുടർന്ന് പുനരധിവാസ പദ്ധതി നടപ്പാക്കുകയും ഉണ്ടായി. വിദേശത്ത് നിന്ന് പണപ്പിരിവ് നടത്തിയത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെയാണെന്നും ഇത് ചട്ടലംഘനമാണെ ന്നുമായിരുന്നു പരാ ഉണ്ടായത്. ചാലക്കുടിയിലെ കാതികൂടം
ആക്ഷന്‍ കൗണ്‍സിലാണ് ഇക്കാര്യത്തിൽ പരാതി നല്‍കിയിരുന്നത്.

ഒരുവര്‍ഷം മുന്‍പ് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ പരാതിയില്‍ രഹസ്യ അന്വേഷണം നടത്തി, പ്രതിപക്ഷനേതാവിനെതിരെ കേസ് എടുക്കാന്‍ സ്പീക്കറുടെ അനുമതി തേടിയിരുന്നതാണ്. ഇത്തരത്തില്‍ കേസ് എടുക്കാന്‍ തന്റെ അനുമതിയാവശ്യമില്ലെന്ന മറുപടിയാണ് സ്പീക്കര്‍ തുടർന്ന് നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടുകയായിരുന്നു.

Karma News Network

Recent Posts

ഇവളെന്റെ ഭാര്യയാണ്, അമ്മയല്ല, മോശം കമന്റുകള്‍ ബാധിക്കില്ല- ടിടി ഫാമിലി

സോഷ്യൽ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരിൽ നിരവധി ബോഡി ഷെയിമിങ്ങുകളും…

10 mins ago

ഹെലികോപ്റ്റർ ദുരന്തം, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ്…

46 mins ago

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

1 hour ago

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

2 hours ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

2 hours ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

3 hours ago