law

അമ്മയ്ക്കും സഹോദരിക്കും ഉറക്ക ​ഗുളിക നൽകി മാനസിക വൈകല്യമുള്ള 15കാരിയെ പീഡിപ്പിച്ചു, 60കാരന് അഞ്ച് ജീവപര്യന്തം ശിക്ഷ

തൃശൂർ . അമ്മയ്ക്കും സഹോദരിക്കും ഉറക്ക ​ഗുളിക നൽകി മാനസിക ക്ഷമത കുറഞ്ഞ 15കാരിയെ പീഡിപ്പിച്ച കേസിൽ 60കാരന് അഞ്ച് ജീവപര്യന്തം ശിക്ഷ വിധിച്ച് പോക്‌സോ കോടതി. പുതുശേരി സ്വദേശി അജിതനെതിരെയുള്ള പോക്സോ കേസിലാണ് ശിക്ഷ. കുന്ദംകുളം പോക്സോ കോടതിയാണ് ഇയാൾക്കെതിരെയുള്ള ശിക്ഷ വിധിച്ചത്.

മാനസിക ക്ഷമത കുറഞ്ഞ 15കാരിയെയാണ് പീഡിപ്പിക്കപ്പെടുന്നത്. അമ്മയ്ക്കും സഹോദരിക്കും ഉറക്ക ​ഗുളിക നൽകിയ ശേഷമായിരുന്നു പീഡനം. 2017ലാണ് സംഭവം. ശുചിമുറിയിൽ വച്ചാണ് കുട്ടിയെ ഉപദ്രവിക്കുന്നത്. കുറ്റകൃത്യം പ്രതി ആവർത്തിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.

അമ്മൂമ്മ മരിച്ച ചടങ്ങിനിടെ ആയിരുന്നു ഇയാൾ പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയിരുന്നത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാവുന്നത്. നിരവധി വകുപ്പുകൾ പരി​ഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്. പെൺകുട്ടിയുടെ മറ്റൊരു സഹോദ​രിയെ ഇയാൾ നേരത്തെ പീഡിപ്പിച്ചിരുന്നു. ഈ കേസിൽ ഇരട്ട ജീവപര്യന്തം ലഭിച്ച് ജയിലിൽ കഴിയുകയാണ് ഇയാൾ.

 

Karma News Network

Recent Posts

രക്തസാക്ഷി ഫണ്ടിൽ നിന്നും കൈയ്യിട്ടുവാരി, സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി

തിരുവനന്തപുരം : സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. രക്തസാക്ഷി ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ…

24 mins ago

ഫുൾ എപ്ലസ് ഒന്നുമില്ല, എങ്കിലും മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു; കുറിപ്പുമായി പിതാവ്

എ പ്ലസിനെക്കാൾ മകന്റെ സഹജീവികളോടുള്ള സ്നേഹത്തിനും അവന്റെ ജീവിത ശൈലിക്കും വിലകൊടുക്കുന്ന ഒരു പിതാവിൻ്റെ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ സമൂഹ…

29 mins ago

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഞ്ചാവ് കൃഷി, പുതിയ നീക്കവുമായി പാകിസ്താൻ

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ വഴി കണ്ടെത്തി പാകിസ്താൻ. ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാൻ ഒരുങ്ങുകയാണ് രാജ്യം. കഴിഞ്ഞ…

53 mins ago

കുഞ്ഞതിഥി ഉടനെത്തും, പാട്ടും പാടി ഒന്‍പതാം മാസത്തിലേക്ക് കടന്ന് അമല പോൾ

തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി അമല പോളും ഭർത്താവ് ജ​ഗത് ദേശായിയും. ഒന്‍പതാം മാസത്തിലേക്ക് കടന്നു എന്ന സന്തോഷ…

1 hour ago

മലയാളി യുവതി കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു, ഭർത്താവിനെ കാണാനില്ല

തൃശൂർ : കാനഡയിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു. ചാലക്കുടി സ്വദേശിനി ഡോണ(30)യാണ് മരിച്ചത്. താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ…

1 hour ago

ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ, റവന്യൂ ജീവനക്കാരന്റെ പണി തെറിച്ചു

തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ച റവന്യൂ ജീവനക്കാരന് സസ്‌പെൻഷൻ. തിരുവനന്തപുരം റവന്യൂ ഡിവിഷൻ ഓഫീസ് ക്ലാർക്ക് ആർ.പി.സന്തോഷ്…

2 hours ago