topnews

പുക ശമിപ്പിക്കാൻ രാത്രിയും ഊർജിതമായ പ്രവർത്തനം; ശമനമില്ലാതെ കൊച്ചിയിൽ പുക

കൊച്ചി. തീപിടിത്തത്തെ തുടര്‍ന്ന് ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നും ഉയരുന്ന പുക നിയന്ത്രിക്കുവാന്‍ കഴിയുന്നില്ല. രാത്രിയിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് നേരിട്ടെത്തി വിലയിരുത്തി. മാലിന്യം ഇളക്കി അടിയിലെ കനലിലേക്ക് വെള്ളം ഒഴിച്ച് തീ പടരുന്നത് തടയുവനാണ് ശ്രമിക്കുന്നത്. രാത്രി 26 എസ്‌കവേറ്ററുകളും എട്ട് ജെസിബികളുമാണ് മാലിന്യം കുഴിക്കാന്‍ ഉപയോഗച്ചത്.

200 ഓളം അഗ്നിരക്ഷാ സേന അംഗങ്ങളും 50 സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരും 35 കോര്‍പ്പറേഷന്‍ ജീവനക്കാരും പോലീസും ചേര്‍ന്നാണ് പുക അണയ്ക്കുവാന്‍ ശ്രമിക്കുന്നത്. നേവിയുടെ 19 ഉദ്യോഗസ്ഥരും ആറ് പേര്‍ ആരോഗ്യവകുപ്പില്‍ നിന്നും മൂന്ന് ആംബുലന്‍സും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. നേവി ഹെലിക്കോപ്റ്ററില്‍ ആകാശമാര്‍ഗം വെള്ളം ഒഴിക്കുന്നുണ്ട്. രാത്രി മുഴുവന്‍ മാലിന്യം ഇളക്കണമെന്നാണ് കളക്ടറുടെ നിര്‍ദേശം.

അതേസമയം ഹൈക്കോടതി ഈ വിഷയത്തില്‍ എടുത്ത കേസ് വെള്ളിയാഴ്ചയും പരിഗണിക്കും. ഉച്ചയ്ക്ക് 1.45നാണ് കേസ് പരിഗണിക്കുക. മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തം സംബന്ധിച്ച റിപ്പോര്‍ട്ട് കേസ് പരിഗണിക്കുമ്പോള്‍ കളക്ടര്‍ കോടിതിയില്‍ നല്‍കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനവും ചേര്‍ത്ത് ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ആക്ഷന്‍ പ്ലാന്‍ നല്‍കുവാന്‍ തദ്ദേശ സെക്രട്ടറിക്കും കോടതി നിര്‍ദേശം നല്‍കി.

Karma News Network

Recent Posts

ബാർ അടച്ചശേഷം മദ്യം നൽകിയില്ല, ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം, അറസ്റ്റ്

റാന്നി : മദ്യം കൊടുക്കാത്തതിലുള്ള ദേഷ്യത്തിൽ ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാൻശ്രമിച്ചെന്ന കേസിൽ രണ്ടുപേരെ റാന്നി പോലീസ് അറസ്റ്റുചെയ്തു. റാന്നി മുക്കാലുമൺ…

1 min ago

ഞങ്ങൾ രണ്ട് പേരും ഒരേ പ്രായം, ഞങ്ങളുടെ വിവാഹവും തലേന്നും പിറ്റേന്നും അത് രസമുള്ള ഒരോർമ്മ- ശാരദക്കുട്ടി

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് ജന്മദിനമാണ്. താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് ആശംസകളുമായെത്തുന്നത്. ഇപ്പോഴിതാ എഴുത്തുകാരി ശാരദക്കുട്ടി പങ്കുവച്ച…

23 mins ago

ബസിനുള്ളില്‍ തമ്മിലടിച്ച് ദമ്പതികൾ, ജനാലവഴി റോഡിലേക്ക് ചാടി ഭർത്താവ്, കാൽ ഒടിഞ്ഞു

കോട്ടയം : കെ.എസ്.ആർ.ടി.സി ബസിനുള്ളില്‍വെച്ച് വഴക്കിട്ട് ദമ്പതികൾ. തുടർന്ന് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്റെ കാൽ ഒടിഞ്ഞു.…

26 mins ago

തെന്മല ഡാമിലെ ശുചിമുറിയിൽ ക്യാമറ, പിടിയിലായത് യൂത്ത് കോൺ​ഗ്രസ് ബ്ലോക്ക് സെക്രട്ടറി

കൊല്ലം: ശുചിമുറിയിൽ ക്യാമറ വച്ച യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. തെന്മല സ്വദേശി ആഷിക് ബദറുദ്ദീൻ (30) ആണ്…

53 mins ago

ഭാര്യ അനിയത്തിയുടെ കൂട്ടുകാരി, മൂന്നു മക്കളാണ്, പെൺകുട്ടികൾ ഇരട്ടകുട്ടികളാണ്- രാജേഷ് ഹെബ്ബാർ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് രാജേഷ് ഹെബ്ബാര്‍. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരു പോലെ തിളങ്ങുകയാണ് താരം. അഭിനയത്തിന് പുറമെ ഡബ്ബിം…

1 hour ago

വെങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരു സ്ത്രീകൂടി മരിച്ചു, രോ​ഗബാധിതർ 227

കൊച്ചി: പെരുമ്പാവൂർ വെങ്ങൂരിൽ മഞ്ഞപ്പിത്തബാധയെ തുടർന്ന് ഒരാൾകൂടി മരിച്ചു. പെരുമ്പാവൂർ കരിയാമ്പുറത്ത് കാർത്യായനി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ…

1 hour ago