entertainment

അധികാരത്തിനായുള്ള തര്‍ക്കം മൂത്തു, വിജയ് ഫാന്‍സ് അസോസിയേഷന്‍ നേതാവിനെ റോഡിലിട്ട് കുത്തി കൊന്നു

നടന്‍ വിജയ് സേതുപതിയുടെ ആരാധക സംഘടനയില്‍ അധികരാ തര്‍ക്കം.ഒടുവില്‍ യുവാവിനെ നടുറോഡിലിട്ട് കുത്തി കൊലപ്പെടുത്തി.വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റിനെയാണ് മുന്‍സെക്രട്ടറിയും സംഘവും കത്തിക്ക് കുത്തി വീഴ്ത്തിയത്.പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് അധികാരം കൈമാറണമെന്ന് മുന്‍ സെക്രട്ടറിയും സംഘവും ആവശ്യപ്പെട്ടിരുന്നു.ഇതിന് തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് കൊല.

കുറച്ച് നാളുകളായി നടന്റെ ഫാന്‍സ് അസോസിയേഷന്റെ പുതുച്ചേരി ഘടകത്തില്‍ അധികാര തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.അടുത്തിടെയാണ് പെയിന്ററായ റെഡ്യയാര്‍പാളയം ഗോവിന്ദശാലയിലെ മണികണ്ഠനെ(35) പ്രസിഡന്റായി തിരഞ്ഞെടുത്ത്.എന്നാല്‍ പ്രസിഡന്റ് സ്ഥാനം മണികണ്ഠന് നല്‍കിയത് മുന്‍ സെക്രട്ടറി ആട്ടുപെട്ടി രാജശേഖരനും സംഘവും അംഗീകരിക്കാന്‍ തയ്യാറായില്ല.മണികണ്ഠന്റെ ബന്ധു കൂടിയാണ് രാജശേഖരന്‍.സ്ഥാനം ഒഴിയണമെന്ന് രാജശേഖരന്‍ മണികണ്ഠനോട് പല പ്രാവശ്യം ആവശ്യപ്പെട്ടു.എന്നാല്‍ മണികണ്ഠന്‍ അതിന് തയ്യാറായില്ല.

തര്‍ക്കം പരിഹരിക്കാനായി ഇന്നലെ ഇരുകൂട്ടരുടെയും സുഹൃതത്തുക്കളുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നു.ചര്‍ച്ചയിലും സ്ഥാനം ഒഴിയില്ലെന്ന് മണികണ്ഠന്‍ വ്യക്തമാക്കി.ചര്‍ച്ചയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാജശേഖരനും കൂട്ടരും മണികണ്ഠനെ ആക്രമിക്കുകയായിരുന്നു.റെഡ്യയാര്‍പാളം നെല്ലിത്തോപ്പ് മാര്‍ക്കറ്റിനു മുന്നില്‍ വച്ചു രണ്ടു ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘം മണികണ്ഠനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു.ഇതിനിടെ മണികണ്ഠന് കുത്തേറ്റു.വിവരം അറിഞ്ഞ് ഊരുളയാന്‍പേട്ട പോലീസ് സ്ഥലത്തെത്തി മണികണ്ഠനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാജശേഖരനും മണികണ്ഠനും അകന്ന ബന്ധുക്കളാണെന്നും ഫാന്‍സ് അസോസിയേഷനിലെ അധികാരം സംബന്ധിച്ചു തര്‍ക്കം നിലനിന്നിരുന്നതായും പൊലീസ് പറഞ്ഞു. ഇരുവരുടെയും പേരില്‍ കൊലക്കേസടക്കമുള്ളവയുണ്ടെന്ന് പൊലീസ് അറിയിച്ചു. അക്രമികള്‍ക്കായി വ്യാപക തിരച്ചില്‍ തുടങ്ങി.

Karma News Network

Recent Posts

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

7 mins ago

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…

34 mins ago

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

1 hour ago

16ാം വിവാഹ വാർഷികം ആഘോഷിച്ച് ഹരീഷ് കണാരൻ, കൂടെ ഒരു കാറും സ്വന്തമാക്കി

പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഹരീഷ് കണരാൻ‌. വിവാഹ വാര്‍ഷികത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ നടന്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഇന്ന്…

1 hour ago

ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സി.പി.എം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു, വി ഡി സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ കൊല്ലന്നതിന് വേണ്ടി ബോംബ് നിർമാണത്തിന് അനുമതി നൽകുന്ന പാർട്ടിയാണ് സി.പി.എം. ബോംബ് നിർമാണത്തിനിടെ 2015 ജൂൺ…

1 hour ago

പവിത്രാ ജയറാമിന്റെ മരണം ദുഖത്തിലാഴ്ത്തി, സീരിയല്‍ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കി

തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ അല്‍കാപൂരയിലുളള വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തും…

2 hours ago