kerala

ഇടുക്കിയിലെ അരിക്കൊമ്പനെ തളക്കാൻ വയനാട്ടിൽ നിന്ന് വിക്രമനും, കോന്നി സുരേന്ദ്രനും രംഗത്തിറങ്ങും.

ഇടുക്കി. ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടാന്‍ നാല് കുങ്കിയാനകൾ എത്തും. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടേണ്ട ആവശ്യകത വർധിച്ചു വന്ന സാഹചര്യത്തിലാണ് നാല് കുങ്കിയാനകളെ ഇടുക്കിയിലേക്ക് കൊണ്ട് വരുന്നത്. കുങ്കിയാനകളിൽ ഒരെണ്ണം ഞായറാഴ്ച വയനാട്ടിൽ നിന്ന് തിരിക്കും.

വിക്രം എന്ന കുങ്കിയാനയെ ആണ് ആദ്യം കൊണ്ടു വരുന്നത്. വൈകിട്ട് നാലു മണിയോടെ കുങ്കിയാനയുമായുള്ള സംഘം വയനാട്ടിൽ നിന്നും ഇടുക്കിയിലേക്ക് തിരിക്കും. രണ്ട് കുങ്കിയാനകളെ വയനാട്ടിൽ നിന്നും കൊണ്ടു വരാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ വനംവകുപ്പിൻ്റെ ലോറികളിൽ ഒരെണ്ണം ശനിയാഴ്ച അപകടത്തിൽപ്പെട്ടതോടെ ഒരാനയുടെ യാത്ര മുടങ്ങുകയായിരുന്നു.

വിക്രമിന് ഒപ്പം കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ മൂന്നാനകളും 26 അംഗ ദൗത്യസംഘവും അടുത്ത ദിവസം ഇടുക്കിയിലെത്തിച്ചേരും. ചൊവ്വാഴ്ച നടക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരിക്കും ആനയെ മയക്ക് വെടി വെക്കുന്ന കാര്യങ്ങൾക്ക് തീരുമാനം എടുക്കുക.

 

Karma News Network

Recent Posts

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

46 seconds ago

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദ്യം അപേക്ഷിച്ച 14 പേർക്ക്…

1 hour ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ ഗുരുതര വീഴ്ച , എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് പന്തിരാങ്കാവ് എസ്എച്ചഒ എഎസ് സരിനെ സസ്‌പെന്‍ഡ്…

1 hour ago

കാണാതായ പൊലീസുകാരനെ കണ്ടെത്തി, കാണാതായത് ഈ മാസം എട്ടിന്

തൃശൂര്‍ : തൃശ്ശൂർ ചാലക്കുടിയിൽ കാണാതായിരുന്ന പൊലീസുകാരനെ കണ്ടെത്തി. തൃശ്ശൂർ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ…

2 hours ago

ഡ്രൈവിങ് സ്കൂൾ സമരം പിൻവലിച്ചു, ടെസ്റ്റ് പരിഷ്കരണത്തിൽ അയഞ്ഞ് മന്ത്രിയും മോട്ടോർ വാഹന വകുപ്പും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നടപ്പാക്കിയ ഡ്രൈവിങ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പായി. ഡ്രൈവിങ് പരിഷ്കരണത്തില്‍…

2 hours ago

പത്ത് വർഷം കൊണ്ട് രാജ്യത്തിനുണ്ടായ വളർച്ച അതിശയിപ്പിക്കുന്നത്, പ്രധാനമന്ത്രിയെ പ്രശംസിച്ച് രശ്മിക മന്ദാന

ചുരുങ്ങിയ കാലം കൊണ്ട് രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് രശ്മിക മന്ദാന. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച താരത്തിന്റെ വാക്കുകളാണ്…

2 hours ago