entertainment

ഉണ്ണി ആർ സാറേ, വിനായകൻ സാറിനോട് വേണ്ട, മനസിലായോ സാറേ, ഉണ്ണി ആറിനെതിരെ വിനായകൻ

എഴുത്തുകാരൻ ഉണ്ണി ആറിൻ്റെ പരാമർശത്തിനെതിരെ പരിഹാസവുമായി നടൻ വിനായകൻ രം​ഗത്ത്. ലീല എന്ന സിനിമയുടെ ഉള്ളടക്കത്തെ വിമർശിച്ച നടൻ വിനായകനെ എഴുത്തുകാരൻ ഉണ്ണി ആർ ഒരു അഭിമുഖത്തിനിടെ പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് വിനായകൻ സാമൂഹ്യ മാധ്യമത്തിലൂടെ രം​ഗത്ത് വന്നത്. ‘ഉണ്ണി ആർ സാറേ, ഉണ്ണി ആർ സാറിൻ്റെ അമ്മുമ്മയോടും ഉണ്ണി ആർ സാറിൻ്റെ അമ്മയോടും ഉണ്ണി ആർ സാറിൻ്റെ ഭാര്യയോടും ഉണ്ണി ആർ സാർ ക്ഷമ ചോദിക്കു. വിനായകൻ “സാറി”നോട് വേണ്ട. മനസിലായോ സാറേ…’ എന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള വിനായകൻ്റെ പ്രതികരണം

ലീല എന്ന സിനിമക്ക് മുത്തുചിപ്പിയുടെ ഉള്ളടക്കമാണ്. എഴുത്തുകാരൻ്റെയും സംവിധായകരുടെയും മാനസ്സികാരോ​ഗ്യം പരിശോധിക്കണം എന്ന് നേരത്തെ വിനായകൻ വിമർശിച്ചിരുന്നു. വിനായകൻ്റെ ഭാഷയുടെ സഭ്യത, അദ്ദേഹത്തിൻ്റെ പെരുമാറ്റത്തിലെ സഭ്യത ഇതെല്ലാം ഉള്ള അ​ദ്ദേഹത്തെ പോലെയുള്ള ആൾ അല്ല താൻ. അതുകൊണ്ട് തന്നെ എന്റെ കൈയിൽ നിന്ന് വന്ന ഒരു വീഴ്ച്ചയായി കണ്ട് വിനായകൻ സാർ മാപ്പ് തരണം എന്നായിരുന്നു ഇതിനൊടുള്ള ഉണ്ണി ആറിൻ്റെ മറുപടി. അത്രയും നല്ല സ്വഭാവമുള്ള വിനായകന് ലീല എന്ന സിനിമയെ വിമർശിക്കാനുളള അവകാശമുണ്ട്. താൻ അദ്ദേഹത്തെ പോലെ അല്ലാത്തത് കൊണ്ടാവാം അത്തരത്തിൽ ചിന്തിക്കുന്നത്. അത് എന്റെ തെറ്റാണ്. വിനായകൻ സാർ തന്നോട് ക്ഷമിക്കണമെന്നും ഉണ്ണി ആർ പറഞ്ഞിരുന്നു.

ബ്രിഡ്ജ്, കുള്ളൻ്റെ ഭാര്യ, ചാർളി, തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് ഉണ്ണി ആർ. മഞ്ഞുമ്മൽ ബോയ്സ് സിനിമയേയും കേരളീയരെയും അപമാനിക്കുന്ന രീതിയിൽ പ്രതികരിച്ച എഴുത്തുകാരൻ ജയമോഹൻ്റെ നിലപാടിനെയും അഭിമുഖത്തിൽ അദ്ദേഹം വിമർശിച്ചിരുന്നു

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

2 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

2 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

3 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

3 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

4 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

4 hours ago