entertainment

അന്ന് മോനിഷയും എന്നോട് ചോദിച്ചു; വിനീതും മോനിഷയും പ്രണയത്തിലായിരുന്നോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട ജോഡികളായിരുന്നു വിനീതും മോനിഷയും. വിനീത് മോനിഷയെ പ്രണയിച്ചിരുന്നോ എന്ന ചോദ്യത്തിന് വിനീത് നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ക്യാൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനീത് പഴയകാല ഓർമ്മകൾ പങ്കുവെച്ചത്. നഖക്ഷതം തുടങ്ങി അഞ്ചോളം ചിത്രത്തിൽ ഒന്നിച്ചഭിനയിച്ച ഇരുവരും തമ്മിൽ പ്രണയത്തിലായിരുവെന്ന വാർത്തകളും പുറത്ത് വന്നിരുന്നു.

തങ്ങളും പലപ്പോഴും പ്രണയത്തിലായിരുന്നു എന്ന വാർത്തകൾ കേട്ടിട്ടുണ്ട്. പക്ഷേ അങ്ങനെയായിരുന്നില്ല.മോനിഷ തന്റെ നല്ല സുഹൃത് ആയിരുന്നു. ഏകദേശം ഒരേ പ്രായമായിരുന്നു ഞങ്ങൾക്ക്. കളിക്കൂട്ടുകാർ പോലെ ആയിരുന്നു സെറ്റിലൊക്കെ അന്ന്. ഷൂട്ടിങ്ങ് തുടങ്ങിയാൽ പിന്നെ ഒരുപാട് റെസ്പോൻഡ്‌സിബിലിറ്റീസ് ആണ്. ഡയലോഗ് പഠിക്കണം അടുത്ത സീനിന്റെ ടെൻഷൻ ഇതിനു ഇടയിൽ റൊമാൻസ് ചെയ്യാനൊന്നും സമയം ഇല്ലായിരുന്നു.

പലപ്പോഴും മോനിഷ ഇതിനെപ്പറ്റി തന്നോട് സംസാരിച്ചിട്ടുണ്ട്. തമാശയായി അവൾ പറയുമായിരുന്നു ആളുകളൊക്കെ പറയുന്നുണ്ടല്ലോ എന്നാൽ നമ്മുക്ക് സീരിയസായി റൊമാൻസ് ചെയ്തൂടെ എന്ന് ഒക്കെ. പക്ഷേ അങ്ങനെയായിരുന്നില്ല. മാത്രം അല്ല സിനിമയിൽ അങ്ങനെ ആണല്ലോ…? രണ്ടോ മൂന്നോ ചിത്രങ്ങൾ ഒരുമിച്ച് ചെയ്താൽ പ്രണയം ആണ് വിവാഹം ഉണ്ട് എന്നൊക്കെ പല വാർത്തകൾ വരും. മോനിഷ മരിച്ചതോടെ ഒരു കാലാകാരി ഇല്ലാതാകുകയായിരുന്നു. ഏറ്റവുമധികം വേദനിപ്പിച്ച ഒരു അനുഭവമായിരുന്നു മോനിഷയുടെ മരണമെന്നും വിനീത് കൂട്ടിച്ചേർത്തു

Karma News Network

Recent Posts

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

5 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

13 mins ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

42 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

1 hour ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

1 hour ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

1 hour ago