kerala

കേന്ദ്ര സർക്കാരിന്റെ ആയുഷ് ആരോഗ്യ പദ്ധതിയെ കേരളത്തിൽ തകർക്കാൻ പദ്ധതി.

കേന്ദ്ര സർക്കാരിന്റെ ആയുഷ് ആരോഗ്യ പദ്ധതിയെ തകർക്കാൻ പിണറായി സർക്കാരിന്റെ നീക്കം. പൊതുജന ആരോഗ്യ ബിൽ എന്ന പേരിൽ പിണറായി സർക്കാർ പുതിയ നിയമ നിർമ്മാണം നടത്താനാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്. നിയമത്തിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കി. പുതിയ നിയമത്തിൽ എം ബി ബി എസ് ഡോക്ടർമാർക്ക് മാത്രമാണ്‌ 54ലധികം വരുന്ന രോഗങ്ങൾക്ക് ചികിൽസ നടത്താനുള്ള അധികാരം ഉണ്ടാവുക.

പഞ്ചായത്ത് തലം മുതൽ സംസ്ഥാന തലം വരെ ആരോഗ്യ അധികാരി എന്ന പുതിയ തസ്തിക ഉണ്ടാക്കി അവിടങ്ങളിൽ അലോപ്പതി ഡോക്ടർമാരെ ആരോഗ്യ രംഗത്തെ ഭരണം ഏൽപ്പിക്കാനാണ് ആലോചിക്കുന്നത്. ആരോഗ്യ അധികാരികൾ എല്ലാവരും തന്നെ അലോപ്പതി ഡോക്ടർമാർ മാത്രമായിരിക്കും. ആയുർവേദം, പ്രകൃതി ചികിൽസ, സിദ്ധ, യുനാനി, ഹോമിയോപതി ചികിൽസാ രീതികൾ എല്ലാം കേരളത്തിൽ നിന്നും തുടച്ച് നീക്കാനുള്ള ഗൂഢാലോചന ഉന്നത തല ഗൂഡാലോചനയിലൂടെ ഭാഗമായിട്ട് വേണം ഇതിനെ കാണാൻ.

നമുക്കറിയാം പാരാസിറ്റാമോൾ ഗുളികയായ ഡോളോ വിറ്റഴിക്കാൻ 1000 കോടി രൂപ അലോപ്പതി ഡോക്ടർമാർക്ക് വിതരണം ചെയ്ത വാർത്തകൾ പുറത്ത് വന്നിരിക്കുന്ന അവസരത്തിലാണ്‌ കേരളത്തിന്റെ ആരോഗ്യ മേഖലയിൽ നിന്നും ആയുഷ് ചികിൽസാ രീതികളേ പുറത്താക്കാൻ പിണറായിയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാർ കരുക്കൾ നീക്കുന്നത്. നരേന്ദ്ര മോദി സർക്കാരാണ്‌ അലോപ്പൊതി ഇതര ചികിൽസാ വിഭാഗങ്ങൾക്ക് ആയുഷ് എന്ന വകുപ്പ് തന്നെ ഉണ്ടാക്കുന്നത്. ആയുഷ് എന്ന വാക്കിന്റെ അർഥം തന്നെ ജീവൻ നൽകുന്നത് എന്നതാണ്‌.

കേന്ദ്ര സർക്കാരിന്റെ ആയുഷ് പദ്ധതി പൂർവാധികം ശക്തി പ്രാപിച്ചതോടെ ആയുർവേദ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കേരളത്തിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്. രോഗം വരുന്നതിനു കാരണമായ കാര്യ കാരണങ്ങളുടെ അന്വേഷണത്തിൽ പിന്നെ നടത്തുന്ന ആയുർ ചികിത്സയിലൂടെ രോഗി രോഗങ്ങളിൽ നിന്നും പൂർണമായും മുക്തരാവുകയാണ്. അത് കൊണ്ട് തന്നെ ആയുർവ്വേദം, ഹോമിയോ, സിദ്ധ വിഭാഗങ്ങൾ ശുദ്ധ ചികിത്സ ഗണത്തിലാണ് ചികിത്സ വിദഗ്ധർ പെടുത്തിയിട്ടുള്ളത്. ആയുഷിന്റെ വളർച്ച അലോപ്പതി ചികിത്സകർക്കൊന്നടങ്കം
ഇന്ന് വർജ്യമാണ്.

അനേകം രോഗികൾക്ക് ജീവൻ രക്ഷക്ക് വഴിയൊരുക്കിവരുന്ന ആയുഷിനെ കേരളത്തിൽ ഇല്ലാതാക്കി എല്ലാം എം ബി ബി എസ് ഡോക്ടർമാർക്ക് തീറെഴുതാനുള്ള ആസൂത്രിത നീക്കമാണ് ഇപ്പോൾ നടക്കുന്നത്. വിഷയത്തിൽ ആയുർവേദ- സിദ്ധ- ഹോമിയോ ഡോക്ടർമാരുടെ ശക്തമായ പ്രതിഷേധത്തിന് ഈ വിഷയം കാരണമാകും. അനവധി രോഗങ്ങൾക്ക് ചികിൽസാ അനുമതി ഇനി ആയുർവേദം, നാച്ചുറൽ പൊതി, യുനാനി, സിദ്ധ, ഹോമിയോ മേഖലയിൽ നിന്നും എടുത്ത് മാറ്റാനാണ് ആലോചിച്ചിരുന്നത്.

അലോപ്പതി ഒഴികെയുള്ള ഡോക്ടർമാർക്ക് രോഗിയുടെ രോഗം മാറിയതായ സർട്ടിഫികറ്റ് നല്കാൻ അധികാരം പോലും ഇല്ലെന്ന തരത്തിലാണ് നിയമം കൊണ്ടുവരുന്നത്. രോഗം മാറിയ സർട്ടിഫികറ്റ് നൽകാനുള്ള അധികാരം എം ബി ബി എസ് ഡോക്ടർമാർക്ക് മാത്രം ആയിരിക്കും എന്നും പിണറായി സർക്കാർ കൊണ്ടുവരുന്ന പുതിയ നിയമത്തിൽ പറയുന്നു.

അലോപ്പതി ഡോക്ട്ടർമാർക്കായി കേരള ജനതയുടെ ചികിത്സ തീറെഴുതാനുള്ള തന്ത്രമാണ് പിണറായി സർക്കാർ ഇതിനോട് ലക്ഷ്യമിടുന്നത്. ഇതിനായാണ് പുതിയ നിയമം. ഇതിനു പിന്നിൽ വാൻ ഗൂഡാലോചനയും , മെഡിക്കൽ മാഫിയകളും ഉണ്ടെന്ന വിവരങ്ങൾ ആണ് പുറത്ത് വരുന്നത്. ഭാരതത്തിന്റെ അതി പുരാതനവും ലോകത്തേ ആദ്യ ചികിൽസാ രീതിയുമായ ആയുർവേദത്തേ പൊലും കേരള സർക്കാർ തള്ളി കൊണ്ട്, പൊതുജനത്തെ ഒന്നടങ്കം ഇനി അലോപ്പതി ആശുപത്രിയിലെ തടവുകാരായി മാറ്റുകയും, അലോപ്പതിയുടെ ചികിത്സ തൊഴിലാളികളായി മാറ്റാനുമുള്ള ഗൂഡാലോചനയാണ് ഇതിനു പിന്നിൽ.

 

Karma News Network

Recent Posts

ബീന കുമ്പളങ്ങി അനാഥമന്ദിരത്തിൽ നിന്ന് പോയി, രണ്ടാഴ്ചയായി അവിടെയുണ്ട്- ശാന്തിവിള ദിനേശ്

1980- 90 കളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയായിരുന്നു ബീന കുമ്പളങ്ങി.…

27 mins ago

മട്ടാഞ്ചേരി മാഫിയ എന്ന അധോലോകം മലയാള സിനിമയെ മതം കൊണ്ട് രണ്ടായി സ്പ്ളിറ്റ് ആക്കിയിരിക്കുന്നു- അഞ്ജു പാർവതി പ്രഭീഷ്

കഴി‍ഞ്ഞ ദിവസങ്ങളിലായി നടൻ മമ്മൂട്ടിയ്ക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. വലതുപക്ഷ…

58 mins ago

ഉണ്ടയിലും പുഴുവിലും ആവീഷ്കാരം,ദി കേരള സ്റ്റോറി വന്നപ്പോൾ കലയേ കലയായി കാണൽ വായ്ത്താളം

ഉണ്ടയിലും പുഴുവിലും തൊടുമ്പോൾ ആവീഷ്കാര സ്വാതന്ത്ര്യം. കലയേ കലയായി കാണണം എന്ന വിളിച്ച് പറച്ചിൽ. അങ്ങിനെ എങ്കിൽ എന്തുകൊണ്ട് കേരള…

1 hour ago

അഞ്ച് നേരം നിസ്കരിച്ചാലും വെള്ളിയാഴ്ച പള്ളിയിൽ പോയാലും അസ്സലാമു അലൈക്കും പറഞ്ഞാലൊന്നും ആരും തീവ്രവാദി ആകില്ല- അഖിൽ മാരാർ

മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നാലെ താരത്തിന് പിന്തുണയുമായി പ്രമുഖർ. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദിനേയും…

2 hours ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതി രാഹുലിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ സര്‍ക്കാര്‍ യഥാസമയം ഇടപെട്ടുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം. അന്വേഷണം ശരിയാംവിധം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അച്ഛന്‍ ഹരിദാസന്‍…

2 hours ago

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

11 hours ago