kerala

എയര്‍പോര്‍ട്ടിലെ കൊറോണ പരിശോധനക്കിടെ ഇന്ത്യയെ പുച്ഛിച്ച് ഇറ്റലിക്കാരി; വായടപ്പിച്ച് പഞ്ച് മറുപടി കൊടുത്ത് ലേഡി ഡോക്ടര്‍

ലോകം മുഴുവന്‍ വലിയ ഭീതി വിതയ്ക്കുകയാണ് കൊറോണ വൈറസ് അധവ കോവിഡ് 19. ചൈനയില്‍ ആരംഭിച്ച കൊറോണ ഇപ്പോള്‍ ലോകത്തിന്റെ പല കൊണുകളിലും ഉണ്ട്. കേരളത്തില്‍ ഒരിക്കല്‍ പരാജയപ്പെട്ട കൊറോണ വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇറ്റലിയില്‍ നിന്നും മടങ്ങി എത്തിയ മൂന്ന് പേരിലും ഇവരുടെ അടുത്ത ബന്ധുക്കളായ രണ്ട് പേരിലുമാണ് രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ കൊറൊണ സ്ഥിരീകരിച്ചത്. ഇതോടെ വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൊറോണ സ്‌പെഷല്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലിയിലുള്ള ലിബിന്‍ എന്ന യുവാവിന്റെ കുറിപ്പാണ് വൈറലാകുന്നത്. ഇറ്റലിക്കാരിയായ യുവതി ഇന്ത്യയെ പുച്ഛിച്ചതും അതിന് ടീമിലുണ്ടായിരുന്ന ലേഡി ഡോക്ടര്‍ നല്‍കിയ കിടില്‍ മറുപടിയുമാണ് ലിബിന്റെ കുറിപ്പിലുള്ളത്.

ലിബിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊറോണ വൈറസ് (കോവിഡ് – 19 ) മായി ബന്ധപ്പെട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. International Flight ല്‍ വരുന്ന എല്ലാവര്‍ക്കും ആരോഗ്യ വകുപ്പിന്റെ പരിശോധന ഉണ്ടായിരുന്നു. കൂടാതെ രണ്ട് ഫോമുകളില്‍ ആരോഗ്യ വിവര റിപ്പോര്‍ട്ടുകള്‍ ഓരോ Passenger ഉം 2 കോപ്പി വിമാനത്തില്‍ വച്ച് തന്നെ പൂരിപ്പിച്ച് Health wing ന്റെ പരിശോധന സമയത്ത് ഹാജരാക്കേണ്ടതും ഉണ്ട്. അതില്‍ ഒരു കോപ്പിയില്‍ സീല്‍ ചെയ്ത് വിട്ടാല്‍ മാത്രമേ പുറത്തേക്ക് പോവാന്‍ പറ്റു.

ഇന്നലെ വന്ന ഒരു വിമാനത്തില്‍ 30 ഓളം ഇറ്റലിയില്‍ നിന്ന് വന്ന വിദേശിയര്‍ ഉണ്ടായിരുന്നു. അവരില്‍ പലര്‍ക്കും ഇവിടെ നടക്കുന്ന പരിശോധന ഇഷ്ടമാവുന്നില്ല എന്ന് അവരുടെ ഭാവത്തിലും സംസാരത്തിലും ഒക്കെ അനുഭവിച്ചറിയുവാന്‍ കഴിഞ്ഞു. രണ്ടു ഫോം വേണ്ടിടത്ത് ഒരു ഫോം ആയി വന്ന ഒരു വിദേശ വനിതയെ പോവാന്‍ അനുവദിക്കാതെ വന്നപ്പോള്‍ അവര്‍ ചൂടാവുകയും എന്നാല്‍ അങ്ങേയറ്റം പുച്ഛത്തോടു കൂടിയും പറയുന്നുണ്ടായിരുന്നു ‘.യുറോപ്പ് പോലുള്ള രാജ്യങ്ങളില്‍ പോലും ഇത്തരത്തിലുള്ള ചെക്കിങ്ങ് നടക്കുന്നില്ല. എന്നിട്ടാണ് ഇന്‍ഡ്യയില്‍ ഇങ്ങനെ”ഇത് കേട്ട് കൊണ്ട് അടുത്ത് നിന്ന ഞങ്ങളുടെ ടീമിലുള്ള ലേഡി ഡോക്ടര്‍ ആ വിദേശ വനിതയോട് പറഞ്ഞു.

” മേഡം , നൂറ് കോടിയിലേറെയുള്ള ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്‍ഡ്യയില്‍ ഇത്തരം ആരോഗ്യ പരിശോധനകള്‍ കര്‍ശനമായത് കൊണ്ടാണ് ഇവിടെ ഒരു കൊറോണ മരണം പോലും ഇത് വരെ റിപ്പോര്‍ട്ട് ചെയ്യാത്തതും താങ്കളുടെ രാജ്യത്ത് 150 ല്‍ ഏറെ കൊറോണ മരണം ഇതിനകം തന്നെ വന്ന് കഴിഞ്ഞതും ‘. ഇത് കേട്ട് ആ ഇറ്റലിക്കാരി മുഖത്തെ ഇന്‍ഡ്യക്കാരോടുള്ള പുച്ഛത്തിന് എന്തോ ഒരു ഇടിവു സംഭവിക്കുന്നത് കാണാന്‍ കഴിഞ്ഞു എന്ന് മാത്രമല്ല കൂട്ടത്തില്‍ ഒന്നും തന്നെ പറയാതെ ബാക്കി പരിശോധനയ്ക്ക് തയ്യാറാവുന്നതും കാണാന്‍ കഴിഞ്ഞു. വനിതാ ദിനത്തില്‍ ആ ലേഡി ഡോക്ടര്‍ നല്‍കിയ മറുപടി ഒരു നല്ല കൈയടിക്ക് വക നല്‍കിയെങ്കിലും പരിസരം എയര്‍പോര്‍ട്ട് ആയതിനാലും അവിടെ ഡ്യൂട്ടിയില്‍ ആയതിനാലും മനസ്സില്‍ നല്ലൊരു കൈയടി കൊടുത്തുകൊണ്ട് അവര്‍ക്ക് അഭിനന്ദനം അറിയിച്ചു.

P R Libin
Jr HI CHC Ezhikkara

Karma News Network

Recent Posts

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

4 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

23 mins ago

യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം, സംഭവം കായംകുളത്ത്

ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ​ഗുണ്ടകൾ…

55 mins ago

അമീറുല്‍ ഇസ്ളാം രക്ഷപ്പെടും, യഥാർഥ പ്രതി അമീറുല്‍ അല്ല, അഡ്വ. ബി.എ ആളൂർ പറയുന്നു

കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…

1 hour ago

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

2 hours ago

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

2 hours ago