crime

വ്യത്യസ്ത മതത്തില്‍പ്പെട്ട കമിതാക്കള്‍ ഒളിച്ചോടി, പോലീസ് ഇടപെട്ട് കാമുകിയെ മഹിളാമന്ദിരത്തിലാക്കി; പ്രണയിനിയെ വിട്ടുകിട്ടാന്‍ കാമുകന്‍ കോടതിയിലേക്ക്

പെരിയാരം: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ പ്രണയത്തിന് കണ്ണില്ല കാതില്ല ജാതിയില്ല മതമില്ല എന്നൊക്കെ പറയാന്‍ മാത്രം കൊള്ളാം. ഇപ്പോഴും വ്യത്യസ്ത മതത്തിലുള്ള രണ്ട് പേര്‍ തമ്മില്‍ പ്രണയിച്ചാലോ അടുത്താലോ മതവെറി തലയ്ക്ക് പിടിച്ച മാതാപിതാ്ക്കള്‍ക്കും ബന്ധുക്കള്‍ക്കും കലിയിളകും. എന്തിനേറെ പറയുന്നു സമൂഹം പോലും ഇത്തരത്തിലുള്ള കമിതാക്കളെ മാറ്റി നിര്‍ത്തും. ഇപ്പോള്‍ കാമുകിയെ വിട്ട് കിട്ടാനായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഒരു യുവാവ്.

കമിതാക്കളായ യുവാവും യുവതിയും ഒന്നിച്ചുള്ള ജീവിതം സ്വപ്‌നം കണ്ട് ഒളിച്ചോടിയിരുന്നു. ഒടുവില്‍ പോലീസ് ഇടപെട്ട് യുവതിയെ മഹിള മന്ദിരത്തില്‍ പാര്‍പ്പിച്ചു. ഇപ്പോള്‍ കാമുകിയെ വിട്ടുകിട്ടാനായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് യുവാവ്. കഴിഞ്ഞ ആറാം തീയതിയാണ് ഇതര മതത്തില്‍ പെട്ട യുവാവിനൊപ്പം കാമുകി ഒളിച്ചോടുന്നത്. 19 വയസുള്ള പെണ്‍കുട്ടി പാണപ്പുഴയിലുള്ള തന്റെ വീട്ടില്‍ നിന്നുമാണ് കാമുകനൊപ്പം പോയത്.

തുടര്‍ന്ന് കാമുകനും യുവതിയും കൈതപ്രത്തുള്ള കാമുകന്റെ സഹോദരിയുടെ വീട്ടില്‍ താമസിച്ച് വരികയായിരുന്നു. ഇതറിഞ്ഞ യുവതിയുടെ ബന്ധുക്കളും മാതാപിതാക്കളും എത്തിയതോടെ മാതമംഗലം കൈതപ്രം പ്രദേശത്ത് ചെറിയ രീതിയില്‍ സംഘര്‍ഷം ഉടലെടുത്തു. ഇതോടെ പരിയാരം സിഐ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ ശക്തമായ പോലീസ് എത്തി കമിതാക്കളെ സ്റ്റേഷനിലെത്തിച്ചത്. പോലീസ് സ്റ്റേഷനിലെത്തിയ യുവതി താന്‍ ബന്ധുക്കള്‍ക്ക് ഒപ്പം പോകില്ലെന്നും കാമുകനൊപ്പമേ പോകൂ എന്നും കടുത്ത തീരുമാനമെടുത്തു. ഇതോടെ പെണ്‍കുട്ടിയെ പോലീസ്് മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. ഇനി കാമുകിയെ വിട്ടുകിട്ടാനായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് യുവാവ്.

അതേസമയം മറ്റൊരു സംഭവത്തില്‍ കാമുകിയെ യാത്രയാക്കാന്‍ പര്‍ദ്ദയണിഞ്ഞ് എത്തിയ യുവാവിനെ സി. ഐ. എസ്. എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്. തൃശൂര്‍ സ്വദേശിയായ യുവാവാണ് പിടിയിലായത്. 23കാരിയായ കാമുകി എമിറേറ്റ്സ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയതിനെ തുടര്‍ന്ന് യാത്രയാക്കാന്‍ രഹസ്യമായി എത്തിയതായിരുന്നു യുവാവ്.

പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് യുവാവ് പര്‍ദ്ദയണിഞ്ഞു. ഇതു ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍മാര്‍ ഈ വിവരം സി. ഐ .എസ്. എഫിന് കൈമാറി. തുടര്‍ന്ന് കാറില്‍ നിന്നും പര്‍ദ്ദയണിഞ്ഞ് പുറത്തിറങ്ങിയതോടെ സി. ഐ. എസ്. എഫ് എത്തി പിടികൂടുകയായിരുന്നു. വിമാനത്താവളത്തില്‍ പെണ്‍കുട്ടിക്കൊപ്പം രക്ഷിതാക്കളും ഉണ്ടായിരുന്നു. ഇവര്‍ കാണാതിരിക്കാനാണ് പര്‍ദ്ദയണിഞ്ഞതെന്ന് യുവാവ് മൊഴി നല്‍കി. ഇയാളെ ചോദ്യം ചെയ്ത ശേഷം പെണ്‍കുട്ടിയുടെ രക്ഷിതാക്കളോട് വിവരം തിരക്കി. ഇതോടെ യുവാവ് പറഞ്ഞത് ശരിയാണെന്ന് ബോദ്ധ്യപ്പെട്ട സുരക്ഷാസംഘത്തിന് ഇാളെ വെറുതെ വിട്ടു.

Karma News Network

Recent Posts

മോദിയുടെ ഡാൻസ് വീഡിയോ വെെറൽ, നന്നായി അസ്വദിച്ചുവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : തന്റെ ഡാൻസ് ചെയ്യുന്ന എഐ വീഡിയോയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. നിങ്ങളെപ്പോലെ താൻ നൃത്തം ചെയ്യുന്ന…

3 mins ago

ജീവിച്ച് മതിയായി, രാത്രി കിടക്കുമ്പോൾ പ്രാർത്ഥിക്കുന്നത് രാവിലെ ഉണരുത് എന്നാണ്- മീന ​ഗണേഷ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീന ഗണേഷ്. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി മികച്ച സ്വഭാവ നടിക്കുള്ള അംഗീകരം നേടിയ…

3 mins ago

യാത്രക്കാരെ അധിക്ഷേപിച്ചു, സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചു, ഭർത്താവിനുമെതിരെ എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻദേവ് എംഎൽഎയുടെയും മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും.…

47 mins ago

കിരീടം ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചു, പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികൾ- മോഹന്‍ലാല്‍

നടി കനകലതയെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. കിരീടം ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ തങ്ങൾക്ക് ഒന്നിച്ച് അഭിനയിക്കാൻ സാധിച്ചുവെന്ന് ലാല്‍ അനുസ്മരിച്ചു.…

48 mins ago

ഹോസ്റ്റലിലെ പ്രസവം, യുവതിയെയും കുഞ്ഞിനേയും ഏറ്റെടുക്കാൻ തയ്യാറായി യുവാവ്

കൊച്ചി: ഹോസ്റ്റലിലെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയ 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും സന്നദ്ധത‌ അറിയിച്ച് കുഞ്ഞിന്റെ പിതാവായ…

1 hour ago

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ​ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു, മകൻ ​ഗുരുതരാവസ്ഥയിൽ

കൊല്ലം പരവൂരിൽ ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ മകൻ ശ്രീരാഗ് (17) ഗുരുതരാവസ്ഥയിൽ…

1 hour ago