Categories: kerala

അനൂപ് മേനോന്റെയും മഡോണയുടെയും നമിതയുടെയും ഇറിറ്റേറ്റ് ചെയ്യുന്ന ജാഡ

മലയാള സിനിമ നിരവധി താരങ്ങളാൽ സമ്പന്നമാണ്.സിനിമാ താരങ്ങളുടെ ജാഡയെക്കുറിച്ച് ഷൈനി ജോൺ എന്ന സിനിമാസ്വാദക പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.ഞാനൊരു വലിയ സംഭവമാണേ’ എന്ന ഒരു ഭാവം അതാണ് ഞാൻ ഉദ്ദേശിച്ച ജാഡ. ഈ ഭാവം പ്രകടിപ്പിക്കുന്നത് കൊണ്ട് ഈ താരങ്ങളുടെ അഭിനയം സ്വാഭാവികമല്ലാതാകുന്നു. നമിതയുടെ ആദ്യ ചിത്രം പുതിയ തീരങ്ങളിൽ ആ ജാഡ തോന്നിയിട്ടില്ല. എന്നാൽ പിന്നീട് വന്ന പല ചിത്രങ്ങളിലും കഥാപാത്രമാകുമ്പോഴും ഇറിറ്റേറ്റ് ചെയ്യുന്ന ഒരു ജാഡ പ്രസരിക്കുന്നത് മടുപ്പിച്ചിട്ടുണ്ടെന്ന് കുറിപ്പിൽ പറയുന്നു

കുറുപ്പിന്റെ പൂർണ്ണരൂപം

ഇവിടെ പറയുന്നത് സെലിബ്രിറ്റി ആയിക്കഴിഞ്ഞാൽ അനുഭവപ്പെടുന്ന ഒരു ജാഡ അഭിനയത്തിൽ പ്രതിഫലിക്കുന്നത് അലോസരപ്പെടുത്താറുണ്ടോ / അങ്ങനെ തോന്നിയിട്ടുണ്ടോ എന്നാണ്. ‘ഞാനൊരു വലിയ സംഭവമാണേ’ എന്ന ഒരു ഭാവം അതാണ് ഞാൻ ഉദ്ദേശിച്ച ജാഡ. ഈ ഭാവം പ്രകടിപ്പിക്കുന്നത് കൊണ്ട് ഈ താരങ്ങളുടെ അഭിനയം സ്വാഭാവികമല്ലാതാകുന്നു. നമിതയുടെ ആദ്യ ചിത്രം പുതിയ തീരങ്ങളിൽ ആ ജാഡ തോന്നിയിട്ടില്ല. എന്നാൽ പിന്നീട് വന്ന പല ചിത്രങ്ങളിലും കഥാപാത്രമാകുമ്പോഴും ഇറിറ്റേറ്റ് ചെയ്യുന്ന ഒരു ജാഡ പ്രസരിക്കുന്നത് മടുപ്പിച്ചിട്ടുണ്ട്.പ്രത്യേകിച്ച് ഓർമയുണ്ടോ ഈ മുഖം. കഴിവുണ്ടെങ്കിലും സ്ക്രീനിൽ കഥാപാത്രത്തെയും വ്യക്തിയെയും രണ്ടായി തന്നെ നിർത്താനേ ഈ പ്രതിഭാസം ഉപകാരപ്പെടുന്നുള്ളു. സഹിക്കാൻ പറ്റാത്തതായി തോന്നുന്ന ജാഡ മഡോണയുടേതാണ്. കഥാപാത്രമായി മാറാൻ പോലും ആ നടിയ്ക്ക് കഴിയുന്നില്ലെന്ന് തോന്നാറുണ്ട്. വൈറസിലെ പ്രകടനമൊക്കെ ഓവറായിരുന്നു. ഐശ്വര്യ ലക്ഷ്മി നല്ല നായികയാണ്. പക്ഷേ പലപ്പോഴും ജാഡയുടെ അതിപ്രസരം കല്ലുകടിയായി തോന്നിയിട്ടുണ്ട്.

ഇറ്റാലിയൻ ഷോപ്പിൽ പോപ് ഗാനം മാത്രം കേട്ട് അവിടുത്തെ ലഡ്ഡു മാത്രം കഴിക്കുന്ന അനൂപ് മേനോൻ്റെ കഥാപാത്രങ്ങളിൽ പോലും ഒരു ജാഡ ടച്ച് ഉണ്ട്. പക്ഷേ ആൾ ജാഡ മറന്ന് അഭിനയിക്കാൻ തുടങ്ങിയാൽ അത് ഏറ്റവും നന്നാവാറുണ്ടെന്ന് സമ്മതിക്കുന്നു. മുരളി ഗോപിയുടെ അഭിനയത്തെയും ജാഡ കാർന്നു തിന്നിട്ടുണ്ട്. എന്നാൽ മുൻകാല നായികമാരുടെയോ നായകൻമാരുടെയോ അഭിനയത്തിൽ ജാഡ ഒരു വില്ലനായി തോന്നിയിട്ടില്ല. വ്യക്തി ജീവിതത്തിൽ ഒന്നാന്തരം ജാഡ എന്ന് പേരു കേൾപ്പിച്ച താരങ്ങൾ പോലും കഥാപാത്രം എത്ര സിംപിൾ ആകുന്നോ ആ ലെവലിൽ ഇഴുകിച്ചേരുന്നത് കാണാം.

സ്വന്തം വ്യക്തിത്വത്തിലെ മാനറിസങ്ങൾ ഒരു തരി പോലും കലർത്താതെയാണ് മുൻ കാല താരങ്ങൾ അഭിനയിച്ചിരുന്നത്. അവരുടെ കഥാപാത്രങ്ങളുടെ തന്മയി ഭാവം കഥാപാത്രമായി ഇഴുകി ചേർന്നതു കൊണ്ട് ഉണ്ടാകുന്നതാണ്. സംവിധായകൻ ആവശ്യപ്പെടുന്നതു പോലെ അഭിനയിച്ചു എന്ന് ചിന്തിച്ചാലും എന്തോ ഈ താരങ്ങൾ ജാഡ മാറ്റി വെച്ച് സ്വാഭാവികമായി ആ കഥാപാത്രങ്ങൾ ആയി മാറിയെങ്കിൽ – എന്ന് ആഗ്രഹിക്കാറുണ്ട്. ഇതെനിക്ക് തോന്നുന്ന പ്രശ്നം മാത്രമാണോ എന്നറിയില്ല. എന്താണ് അഭിപ്രായം? താരങ്ങളുടെ വ്യക്തിജീവിതവുമായി പോസ്റ്റിന് ഒരു ബന്ധവും ഇല്ല.’

Karma News Network

Recent Posts

മാളവികയെ നവനീതിന് കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും

നടൻ ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ അമ്പലത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ്…

21 mins ago

മേയർ ആര്യ രാജേന്ദ്രന്റെ പരാതി, ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ സൈബർ അധിക്ഷേപം നടത്തിയ പ്രതി പിടിയിൽ. മേയറുടെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്ക് പ്രതി മോശം…

43 mins ago

ഭാര്യ നല്ല കൃഷിക്കാരി, പച്ചക്കറിയും മീനും കൃഷി ചെയ്ത് പാവങ്ങൾക്ക് നൽകും- ഡോ സി വി ആനന്ദ ബോസ്

കേരള ​ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ രാഷ്ട്രീയ നേതാവ് മാത്രമല്ല ഒരു രാജ്യ നയതന്ത്രഞ്ജൻ കൂടിയാണെന്ന് ബം​ഗാൾ ഗവർണ്ണർ ഡോ…

1 hour ago

ഭർത്താവിനും കുഞ്ഞിനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറി ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം

ഭർത്താവിനും ആറ് വയസുകാരനായ മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ചരക്കുലോറിയിടിച്ച് മരിച്ചു. ഭർത്താവും മകനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചെങ്ങമനാട്…

2 hours ago

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

10 hours ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

11 hours ago