topnews

സംസ്ഥാനത്ത് ഇന്ന് 6843 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6843 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂർ 274, ഇടുക്കി 152, കാസർഗോഡ് 137, വയനാട് 87 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കവടിയാർ സ്വദേശിനി വിജയമ്മ (59), പാച്ചല്ലൂർ സ്വദേശി സുബൈദ ബീവി (68), പേയാട് സ്വദേശി കൃഷ്ണൻകുട്ടി (72), ചിറയിൻകീഴ് സ്വദേശി ബാബു (66), നാവായിക്കുളം സ്വദേശി അശോകൻ (60), സാരഥി നഗർ സ്വദേശി എ.ആർ. സലീം (60), മണക്കാട് സ്വദേശി അബ്ദുൾ റസാഖ് (75), ആലപ്പുഴ ചേർത്തല സ്വദേശിനി ജയമ്മ (48), കായംകുളം സ്വദേശി ഭാസ്‌കരൻ (84), ചേർത്തല സ്വദേശി ഗോപാലകൃഷ്ണൻ (77), അവാലുകുന്ന് സ്വദേശിനി തങ്കമ്മ (83), ചമ്പക്കുളം സ്വദേശി കൃഷ്ണകുമാർ (58), പത്തനംതിട്ട തിരുവല്ല സ്വദേശിനി അലീന (24), കോട്ടയം മീനച്ചിൽ സ്വദേശി കെ.എസ്. നായർ (72), എറണാകുളം വടക്കേക്കര സ്വദേശി എം.കെ. പപ്പു (87), വാവക്കാട് സ്വദേശിനി രാജമ്മ (83), പാലകിഴ സ്വദേശിനി മറിയാമ്മ പത്രോസ് (88), ചൊവ്വര സ്വദേശിനി കെ.എ. സുബൈദ (65), ഇടയാർ സ്വദേശിനി കുമാരി (62), മലപ്പുറം സ്വദേശി അലാവി (75), എളംകുളം സ്വദേശി ഗോവിന്ദൻ (74), തെയ്യാത്തുംപാടം സ്വദേശിനി മേരി (75), ഒമച്ചാപുഴ സ്വദേശി മുഹമ്മദ് (60), ചെറുശോല സ്വദേശിനി സുഹർബി (45), വാളാഞ്ചേരി സ്വദേശിനി യശോദ (65), കണ്ണൂർ പന്ന്യന്നൂർ സ്വദേശി കെ. ആനന്ദൻ (76) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1332 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 159 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5694 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 908 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 994, കോഴിക്കോട് 834, എറണാകുളം 416, തിരുവനന്തപുരം 559, മലപ്പുറം 612, ആലപ്പുഴ 514, കൊല്ലം 522, കോട്ടയം 320, പാലക്കാട് 195, പത്തനംതിട്ട 231, കണ്ണൂർ 202, ഇടുക്കി 87, കാസർഗോഡ് 126, വയനാട് 82 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

82 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂർ 15 വീതം, കോഴിക്കോട് 11, എറണാകുളം 9, മലപ്പുറം 8, തൃശൂർ 5, പത്തനംതിട്ട, ഇടുക്കി, കാസർഗോഡ് 4 വീതം, പാലക്കാട് 3, കൊല്ലം, കോട്ടയം 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് 7649 ചികിത്സയിലായിരുന്ന പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 941, കൊല്ലം 529, പത്തനംതിട്ട 106, ആലപ്പുഴ 869, കോട്ടയം 299, ഇടുക്കി 91, എറണാകുളം 1116, തൃശൂർ 483, പാലക്കാട് 419, മലപ്പുറം 1052, കോഴിക്കോട് 733, വയനാട് 133, കണ്ണൂർ 537, കാസർഗോഡ് 341 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 96,585 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,94,910 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,82,568 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,59,651 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 22,917 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3439 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 48,212 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 43,28,416 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 58 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 669 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Karma News Network

Recent Posts

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; ‘മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കം’

കണ്ണൂർ കൊറ്റാളിക്കാവിന് സമീപം അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനന്ദ വി ഷേണായി (78) മകൾ ദീപ…

28 mins ago

മേയറോട് തർക്കിച്ച സംഭവം, കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽനിന്ന് മാറ്റി നിർത്തി

തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവർ യദുവിനെ ജോലിയിൽ…

29 mins ago

ഡ്രൈവര്‍ ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചു, പൗരര്‍ എന്ന നിലയിലാണ് പ്രശ്നമുന്നയിക്കുന്നത്- ആര്യ രാജേന്ദ്രൻ

കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ വാക്കേറ്റത്തില്‍ വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രൻ. സൈഡ് തരാത്തതിനെ ചൊല്ലിയല്ല തര്‍ക്കമുണ്ടായതെന്നും ലൈംഗികച്ചുവയുള്ള ആംഗ്യം തങ്ങളെ നോക്കി…

58 mins ago

ഭക്ഷ്യവിഷബാധ, ചിക്കൻ ഷവർമ കഴിച്ച 12 പേർ ആശുപത്രിയിൽ

മുംബൈ: ചിക്കൻ ഷവർമ കഴിച്ച 12 പേർ ആശുപത്രിയിൽ. മുംബൈയിലെ ​ഗോർ​ഗാവ് ഏരിയയിലാണ് സംഭവം. ഭക്ഷ്യവിഷബാധയാണെന്നാണ് സൂചന. ആശുപത്രിയിൽ പ്രവേശിപ്പിച്ച…

58 mins ago

എട്ട് വര്‍ഷത്തിനു ശേഷം നടൻ ശ്രീനിവാസനെ കണ്ടുമുട്ടി- ഭാഗ്യലക്ഷ്മി

എട്ട് വർഷത്തിനു ശേഷം നടൻ ശ്രീനിവാസനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച്‌ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ശ്രീനിവാസനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം…

2 hours ago

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം, കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പെരുമാതുറ : മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോൺ (64)…

2 hours ago