topnews

മുഖ്യമന്ത്രിയുടെ ബസ് കയറാൻ രാത്രിയുടെ മറവിൽ സ്കൂൾ ചുറ്റുമതിൽ തകർത്തു, വെറും 50 മീറ്റർ നടക്കാൻ വയ്യ

മുഖ്യമന്ത്രിയുടെ ബസ് കടത്താൻ അങ്ങിനെ കേരളത്തിലെ മറ്റൊരു സ്കൂളിന്റെ ചുറ്റുമതിൽ കൂടി തകർത്തു. മാവേലിക്കര ബോയ്സ് ഹൈസ്കൂൾ മതിലാണ്‌ രാത്രിയിൽ ജെ സി ബി വയ്ച്ച് ഇടിച്ച് നിരത്തിയത്.ഈ സ്കൂളിലാണ്‌ മാവേലിക്കരയിൽ മുഖ്യമന്ത്രിയുടെ പരിപാടിയും നവകേരല സദസും.സ്കൂൾ കവാടത്തിൽ നിന്നും സ്റ്റേജിലേക്ക് 50 മീറ്റർ ദൂരം പോലും ഇല്ല. ഈ 50 മീറ്റർ ഒന്ന് നടന്ന് പോകാൻ മുഖ്യമന്ത്രിയും മന്ത്രിമാരും കരുണ കാണിച്ചിരുന്നു എങ്കിൽ മാവേലിക്കരയിലെ ഈ സ്കൂൾ ചുറ്റുമതിൽ തകർക്കേണ്ടതില്ലായിരുന്നു

വകുപ്പ് പൊതുമുതൽ നശീകരണമാണ്‌. വകുപ്പ് പി.ഡി.പി പി ആക്ടാണ്‌. ജാമ്യം പോലും കിട്ടില്ല.മുഖ്യമന്ത്രിക്ക് വേണ്ടി കവാടം പൊളിക്കാൻ പാടില്ലെന്ന് നഗര സഭ തീരുമാനിച്ചതാണ്‌. മാവേലിക്കര നഗരസഭയിൽ 25/11/23 ൽ കൂടിയ കൗൺസിലിൽ കവാടം പൊളിക്കാനുള്ള അജണ്ട വരികയും ഭൂരിപക്ഷ അഭിപ്രായ പ്രകാരം അത് പാസാകാതെ പോവുകയും ചെയ്തു. നഗര സഭാ അനുമതി നിഷേധിച്ചിട്ടും രാത്രിയിൽ ജനങ്ങൾ കാണാതെ ജെ സി ബി വയ്ച്ച് മതിൽ തകർത്തു. എന്ത് നിയമ വാഴ്ച്ചയാണ്‌ ഇതൊക്കെ. മുഖ്യമന്ത്രിയും പരിചാരകരും തന്നെ നിയമൽ ലംഘിക്കുന്നു എന്നും വിമർസനം ഉയരുന്നു. അതായത് മതിൽ പൊളിക്കുന്നത് തടഞ്ഞിട്ടും രാത്രിയിൽ ഒളിച്ചും പാത്തും എത്തി സ്കൂൾ മതിൽ തകർത്തു

ഇപ്പോൾ അവിടെ നിന്നും പ്രതികരിക്കുകയാണ്‌ മാവേലിക്കര നഗരസഭ ബിജെപി പാർലമെന്ററി പാർട്ടി ലീഡർ എച്ച് മേഘനാഥ്. മാവേലിക്കരയിൽ മുഖ്യമന്ത്രിക്ക് വേണ്ടി സ്കൂൾ മതി തകർത്തതിൽ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധത്തിലാണ്‌. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും 50 മീറ്റർ നടക്കാൻ വയ്യെങ്കിൽ പിന്നെ എന്ത് സേവനം എന്നാണ്‌ ചോദിക്കുന്നത്. ഇതിനെതിരേ യു ഡി എഫും രംഗത്ത് വന്നു കഴിഞ്ഞു. നവംബർ 22നാണ്‌ ഇതുമായി ബന്ധപ്പെട്ട് സ്കൂൾ മതിൽ പൊളിക്കണോ വേണ്ടയേ എന്ന് ചർച്ച ചെയ്യാൻ നഗരസാഭാ യോഗം ചേർന്നത്.

കത്ത് ന​ഗരസഭയിൽ ചർച്ചയ്ക്ക വന്നതോടെ ശക്തമായി തങ്ങൾ എതിർത്തുവെന്ന് ബിജെപി കൗൺസിലർ എച്ച് മേഘനാഥ്. തുടർന്ന് ഭൂരിപക്ഷ അഭിപ്രായത്തിൽ അത് തള്ളിപ്പോകുകയായിരുന്നു. അപ്പോൾ തന്നെ സ്കൂൾ അധികൃതരെ മതിൽ പൊളിക്കാൻ സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നു. മതിൽ പൊളിച്ചതാരാണെന്ന് എല്ലാവർക്കും മനസ്സിലാകുമെന്നും എച്ച് മേഘനാഥ്.

Karma News Network

Recent Posts

ചിട്ടിപ്പണം ലഭിച്ചില്ല, ആത്മഹത്യാ കുറിപ്പിൽ ബാങ്ക് മാനേജരുടെ പേര്, മൃതദേഹവുമായി സഹ. സംഘം ഓഫീസിൽ പ്രതിഷേധം

തിരുവനന്തപുരം: ചിട്ടിപ്പണം ലഭിക്കാത്തതിനാൽ പ്രസിഡന്റിനെതിരെ കുറിപ്പ് എഴുതി വച്ച് ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന്…

7 mins ago

കണ്ണൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കണ്ണൂർ: കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മിസ്ബുല്‍ ആമിര്‍ (12), മാച്ചേരി അനുഗ്രഹിൽ…

11 mins ago

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട് യുവാവ് മരിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ മുള്ളമ്പത്ത് സ്വദേശി വി.പി.ഷിജുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരിച്ചത്.…

32 mins ago

പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് വിവാഹം ക്ഷണിച്ച് വരലക്ഷ്മിയും കുടുംബവും

പ്രശസ്ത തമിഴ് ചലച്ചിത്രതാരം വരലക്ഷ്മി ശരത്കുമാര്‍ ഇപ്പോള്‍ വിവാഹത്തിന്റെ തിരക്കിലാണ്. നിക്കോളായ് സച്ച്ദേവാണ് വരലക്ഷ്മിയുടെ വരൻ. ജൂലൈ 2 നാണ്…

38 mins ago

കളിയിക്കാവിള കൊലപാതകം, പോലീസ് തിരയുന്ന സുനില്‍കുമാറിന്റെ കാര്‍ ഉപേക്ഷിച്ചനിലയില്‍ തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: കളിയിക്കാവിള കൊലകേസില്‍ പോലീസ് തിരയുന്ന സുനില്‍കുമാറിന്റെ കാര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കന്യാകുമാരി ജില്ലയിലെ കുലശേഖരത്താണ് റോഡരികില്‍ കാര്‍ ഉപേക്ഷിച്ചനിലയില്‍…

1 hour ago

കോടതി നീതിയുടെ ക്ഷേത്രമെന്ന് പറയുമ്പോൾ അറപ്പ് തോന്നുന്നു- ചീഫ് ജസ്റ്റീസ്

കോടതി നീതിയുടെ ക്ഷേത്രമാണെന്ന് പറയുമ്പോൾ തനിക്ക് അറപ്പ് തോന്നുന്നുവെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ്. കോടതി ക്ഷേത്രം എങ്കിൽ അവിടെ ഇരിക്കുന്ന…

1 hour ago