Categories: kerala

ഹമാസിന് വേണ്ടി ഹിസ്ബുള്ളയും യുദ്ധമുഖത്ത്, ഹിസ്ബുള്ള ഭീകരർ സ്ഥിതിഗതികൾ വഷളാക്കുന്നു

ഇസ്രായേൽ-ഹമാസ് യുദ്ധം തുടരുന്നതിനിടെ പുതിയ പ്രതിസന്ധി. ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയും യുദ്ധമുഖത്ത് സജീവമായിട്ടുണ്ടെന്നാണ് വിവരം. ഗാസ മുനമ്പിൽ കരയുദ്ധം ആരംഭിച്ചാൽ ഇസ്രായേൽ വലിയ വില നൽകേണ്ടി വരുമെന്ന് ഹിസ്ബുള്ള ഭീകരർ മുന്നറിയിപ്പ് നൽകി. തെക്കൻ ലെബനനിൽ ഇസ്രായേൽ പ്രത്യാക്രമണത്തിന്റെ ഭാഗമായി ഷെല്ലാക്രമണവും ഡ്രോൺ ആക്രമണവും നടത്തുകയും ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റുകളും മിസൈലുകളും തൊടുത്തുവിടുകയും ചെയ്ത സാഹചര്യത്തിലാണ് ഹിസ്ബുള്ളയുടെ ഉപനേതാവ് ഷെയ്ഖ് നൈം കാസെമിന്റെ മുന്നറിയിപ്പ് . തങ്ങളുടെ ആറ് പോരാളികൾ ശനിയാഴ്ച കൊല്ലപ്പെട്ടുവെന്ന് ഹിസ്ബുള്ള ഭീകരർ അവകാശപ്പെട്ടു. ഗാസയിൽ ഇസ്രായേൽ കര ആക്രമണം ആരംഭിച്ചാൽ ഹിസ്ബുള്ളയും പോരാട്ടത്തിൽ പങ്കുചേരുമെന്ന് ഹമാസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതെ സമയം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ പ്രതിരോധ സേനാ വക്താവും പ്രതികരിച്ചിരിക്കയാണ് ഹിസ്ബുള്ള ലെബനനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്‌ക്കുകയാണെന്നും ഹിസ്ബുള്ള ഭീകരർ സ്ഥിതിഗതികൾ വഷളാക്കുകയാണെന്നും ഇസ്രായേൽ പ്രതിരോധ സേനാ വക്താവ് ജോനാഥൻ കോൺറിക്കസ്. ഹിസ്ബുള്ള അപകടകരമായ കളിയാണ് കളിക്കുന്നതെന്നും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു.ഹിസ്ബുള്ളയുടെ വിവിധ കേന്ദ്രങ്ങൾ ഞങ്ങൾ തകർത്തെറിഞ്ഞു. അതിർത്തിയിലെ വിവിധ ഇൻഫ്രാസ്ട്രക്ചറുകൾ തകർത്തു. ഹിസ്ബുള്ള വെടിയുതിർത്ത സ്ഥലങ്ങളിൽ ഞങ്ങൾ ആക്രമണം നടത്തി. നിരവധി ഹിസ്ബുള്ള ഭീകരരെ ഞങ്ങൾ വധിച്ചു. ഗാസയിലെ തീവ്രവാദികൾക്ക് വേണ്ടി രാജ്യത്തെ അപകടത്തിലാക്കാൻ ലെബൻ തയാറാണോ ’അദ്ദേഹം ചോദിച്ചു

ഓരോ ദിവസവും ഹിസ്ബുള്ള നടത്തുന്ന ആക്രമണങ്ങളുടെ തോത് വർദ്ധിക്കുകയാണ്. ഹിസ്ബുള്ള ഭീകരർ ഇസ്രായേലിലേക്ക് നിരവധി വ്യോമാക്രമണങ്ങൾ നടത്തുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ തരം ആയുധങ്ങൾ ഉപയോഗിച്ച് ഹിസ്ബുള്ള സ്ഥിതിഗതികൾ വഷളാക്കി കൊണ്ടിരിക്കുകയാണ്. ഇത് ലെബനനെയാണ് ദോഷകരമായി ബാധിക്കുന്നത്. അവർക്ക് ഒന്നും നേടാനില്ല. എന്നാൽ ഒരുപാട് നഷ്ടങ്ങൾ സംഭവിക്കും.ഹിസ്ബുള്ളയുടെ വെടിവയ്പ്പിൽ നിരവധി ഇസ്രായേലികളും സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. ഹിസ്ബുള്ള ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അവർ നടത്തുന്ന എല്ലാ ആക്രമണങ്ങൾക്കും ലെബനൻ സ്റ്റേറ്റ് ഉത്തരവാദിയാണെന്നും ജോനാഥൻ കോൺറിക്കസ് പറഞ്ഞു.

അതെ സമയം 22,000 കുപ്പി വെള്ളമാണ് . 23 ലക്ഷം ജനങ്ങൾക്കായി ഇന്നലെ ഗാസയിൽ സഹായമായി എത്തിച്ച വെള്ളം 20 ട്രക്കുകളിൽ നാലെണ്ണത്തിൽ മരുന്നുകളായിരുന്നു. നിലവിൽ 200 ട്രക്കുകൾ റഫാ കടക്കാൻ അനുമതി കാത്ത് സിനായ് മേഖലയിലുണ്ട്. 930 മെട്രിക് ടൺ ഭക്ഷ്യസാധനങ്ങൾ അതിർത്തിയിലുണ്ടെന്നു വേൾഡ് ഫുഡ് പ്രോഗ്രാം അധികൃതർ അറിയിച്ചു.5.20 ലക്ഷം പേർക്കാണ് ഇവർ ഇതുവരെ ഭക്ഷ്യസാധനങ്ങൾ എത്തിച്ചിരുന്നത്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതു 11 ലക്ഷം പേർക്കായി കൂട്ടേണ്ടിവരുമെന്നും വൻതോതിലുള്ള ഭക്ഷ്യസംഭരണം ആവശ്യമാണെന്നും അധികൃതർ വിലയിരുത്തുന്നു.ഇന്ധനമെത്തിക്കാൻ അനുവദിക്കില്ലെന്ന ഇസ്രയേൽ നിലപാടു മൂലം ഗാസയാകെ ഇരുട്ടിലാകുന്ന സ്ഥിതിയാണ്. അവസാന കടൽജല ശുദ്ധീകരണ പ്ലാന്റും ഇന്നു പൂട്ടും. ഗാസയിൽ കുടുങ്ങിക്കിടക്കുന്ന വിദേശ പാസ്പോർട്ട് ഉടമകളെയും ജൂതവംശജരെയും മറ്റും റഫാ അതിർത്തി തുറന്ന സാഹചര്യത്തിൽ ഈജിപ്തിലെത്തിക്കാൻ ശ്രമമുണ്ട്. ഇവരിൽ 600 പേരെങ്കിലും യുഎസ് പൗരരാണ്.

Karma News Network

Recent Posts

ബംഗാളിൽ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ മുടങ്ങി, മമതയ്ക്കും സ്പീക്കർക്കും ഗവർണറുടെ കനത്ത തിരിച്ചടി

കൊൽക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളിൽ ബുധനാഴ്ച ഉച്ചയ്ക്ക് രാജ്ഭവനിൽ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി.…

22 mins ago

മാർപ്പാപ്പ ഇന്ത്യയിലേക്ക്, ഒന്നും മൂന്നും മതങ്ങൾ ഒന്നിക്കുമ്പോൾ മോദിക്ക് നോബൽ സമ്മാനം

ലോക ചരിത്രം തിരുത്തി കുറിച്ച് മാർപ്പപ്പ ഇന്ത്യയിലേക്ക്. ഈ വർഷം അവസാനമോ 2025 ആദ്യമോ ഇന്ത്യ സന്ദർശിക്കാൻ ഷെഡ്യൂൾ തയ്യാറാക്കാൻ…

28 mins ago

ആലപ്പുഴയിൽ മതിൽ ഇടിഞ്ഞുവീണ് ഒൻപതാംക്ലാസ് വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ. ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന്‍ അല്‍ ഫയാസ് അലി (14) ആണ്…

56 mins ago

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ, അനുവദിച്ചത് ജൂൺ മാസത്തെ പെൻഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്‌ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന്‌ അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…

1 hour ago

ശക്തമായ മഴ , ഇടുക്കി, പത്തനംതിട്ട,വയനാട്, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…

2 hours ago

വെള്ളം ചേർത്ത് ഡീസൽ വില്പന, സുരേഷ് ഗോപിയുടെ സർജിക്കൽ സ്ട്രൈക്ക് എല്ലാ പമ്പും പൂട്ടിക്കും, ജയിംസ് വടക്കൻ

വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…

3 hours ago