topnews

‘ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ ലീനാമിസ്സിനെ സാര്‍ ചീത്തപറഞ്ഞു’, ഷഹ്ലയുടെ സഹപാഠികള്‍ പറയുന്നു

സുല്‍ത്താന്‍ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍ക്കാര്‍ സ്‌കൂളില്‍ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസുകാരി ഷഹ്ല ഷെറിന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. അതേസമയം ഷഹ്ലയുടെ സഹപാഠി കീര്‍ത്തനയുടെ വാക്കുകള്‍ ജീവനക്കാരുടെ അനാസ്ഥ തുറന്നു കാട്ടുന്നതായിരുന്നു. ”പാമ്പ് കടിച്ചതാണ്, ആശുപത്രിയില്‍ കൊണ്ടുപോകണംന്ന് ഷെഹ്‌ല കരഞ്ഞുപറഞ്ഞിട്ടും സാറുമ്മാര്‍ അവളുടെ ഉപ്പവരുന്നതുവരെ കാത്തിരുന്നു. അവളുടെ കാലില്‍നിന്ന് ചോരവരുന്നുണ്ടായിരുന്നു. ടീച്ചറും ഞങ്ങളുമെല്ലാം അവളെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് പറഞ്ഞിട്ടും ഷിജില്‍സാര്‍ സമ്മതിച്ചില്ല. ക്ലാസിനുപുറത്ത് കസേരയിലിരുത്തിയ അവള്‍ തളര്‍ന്നു വിറച്ച് കരയുകയായിരുന്നു”- കീര്‍ത്തന പറഞ്ഞു.

”ലീനാ മിസ്സ് ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും സാര്‍ സമ്മതിച്ചില്ല. ആണികുത്തിയോ കല്ലുതട്ടിയോ മുറിഞ്ഞതാകാമെന്നാണ് സാര്‍ പറഞ്ഞത്. ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ ലീനാമിസ്സിനെ സാര്‍ ചീത്തപറഞ്ഞു. പിന്നെ ടീച്ചര്‍ ക്ലാസില്‍നിന്നും ഇറങ്ങിപ്പോയി”അപ്പോഴേക്കും ഷഹ്‌ലയുടെ കാലിന് നീലനിറമായിക്കഴിഞ്ഞിരുന്നുവെന്ന് കുട്ടികള്‍ പറയുന്നു.

അതേസമയം സ്‌കൂളുകളുടെ സുരക്ഷ പരിശോധിക്കാന്‍ കളക്ടര്‍ ഉത്തരവ് നല്‍കി. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് വയനാട് കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാമ്പ് കടിയേറ്റാല്‍ എന്ത് ചെയ്യണം എന്നതില്‍ പരിശീലനം നല്‍കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും പരിശീലനം നല്‍കണം. ഇതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേതൃത്വം നല്‍കണം. പരിശീലനം അവഗണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ വയനാട്ടിലെ മുഴുവന്‍ സ്‌കൂളുകളും പരിസരവും ഉടന്‍ വൃത്തിയാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറും ഉത്തരവിട്ടു. അടിയന്തര സാഹചര്യത്തില്‍ ഇടപെടുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്നും ജാഗ്രതക്കുറവ് തുടര്‍ന്നാല്‍ നടപടിയുണ്ടാകുമെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. ക്ലാസ് മുറികള്‍ പ്രധാന അധ്യാപകന്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം. പിടിഎയ്ക്കും പരിശോധനയുടെ ചുമതലയുണ്ടായിരിക്കും.

ക്ലാസ് മുറിയില്‍ ചെരുപ്പിടുന്നത് വിലക്കരുത്. ശുചിമുറിയും പരിസരത്തെ വഴിയും ഉടന്‍ വൃത്തിയാക്കണം. എല്ലാമാസവും പരിശോധന തുടരണമെന്നും ഉത്തരവില്‍ പറയുന്നു. കളിസ്ഥലങ്ങളില്‍ അടക്കം വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണം. നിര്‍ദേശം പാലിക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും വയനാട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും കൈമാറിയ ഉത്തരവില്‍ പറയുന്നു.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

5 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

6 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

6 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

6 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

7 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

7 hours ago