kerala

വാകേരിയിൽനിന്ന് പിടികൂടിയ നരഭോജിക്കടുവയുടെ മുഖത്തെ ആഴത്തിലുള്ള മുറിവിന് ശസ്ത്രക്രിയ

ഒല്ലൂര്‍: വാകേരിയിൽനിന്ന് പിടികൂടിയ നരഭോജി കടുവയുടെ മുഖത്തുള്ള മുറിവിന് ശസ്ത്രക്രിയ നടത്തും. ഉൾവനത്തിൽ മറ്റു മൃ​ഗങ്ങളുമായി നടത്തിയ ഏറ്റുമുട്ടലിലാകാം കടുവക്ക് പരിക്കേറ്റതെന്നാണ് വനംവകുപ്പിന്റെ നിഗമനം. എട്ട് സെന്റീമീറ്ററോളം ആഴത്തിലുള്ളതാണ് മുറിവാണ് മുഖത്തുള്ളത്. പരിക്ക് ഗുരുതരമായതിനാല്‍ കടുവയ്ക്ക് തീറ്റ എടുക്കുന്നതിന് ഉള്‍പ്പെടെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മൂക്ക്, വായ, പല്ലുകള്‍, താടിയെല്ല് ഇവയെല്ലാം തകര്‍ന്നിട്ടുണ്ട്. കടുവയ്ക്ക്‌ കടുത്ത അവശതയും ക്ഷീണവുമുണ്ട്. പതിമൂന്നുവയസ്സ് കഴിഞ്ഞ കടുവയ്ക്ക് ഇരുനൂറ് കിലോയോളം ഭാരമുണ്ട്. പുത്തൂരിലെത്തിച്ചശേഷം കടുവ തീറ്റയെടുത്തിട്ടില്ല. എങ്കിലും ദിവസേന രണ്ടു നേരമായി എട്ടു കിലോ മാംസം നല്‍കാനാണ് തീരുമാനം.

പുത്തൂരിലെത്തിച്ചപ്പോള്‍ തന്നെ പ്രതിരോധ കുത്തിവെപ്പെടുത്തിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ മുഖത്തെ മുറിവ് എട്ട് സെന്റിമീറ്ററിലധികം ആഴമുണ്ടെന്ന് കണ്ടെത്തി. മുഖത്തെ മുറിവുകളില്‍ പഴുപ്പും അണുബാധയുമുണ്ടെന്ന് സംശയമുണ്ട്. ശസ്ത്രക്രിയാ ചികിത്സയ്ക്ക് വേണ്ടി കടുവയെ മയക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കി. വ്യാഴാഴ്ച ഉച്ചയ്ക്ക് വെറ്റിനറി സര്‍വകലാശാലയില്‍ നിന്നുള്ള ശസ്ത്രക്രിയ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ചികിത്സ ലഭ്യമാക്കും.

വാകേരി കൂടല്ലൂരില്‍ യുവാവിനെ കൊന്ന കടുവ പത്താംദിവസമാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. ക്ഷീരകര്‍ഷകനായ മരോട്ടിപറമ്പില്‍ പ്രജീഷിനെ കൊലപ്പെടുത്തിയതിന്റെ 200 മീറ്റര്‍ അകലെ ആട്ടിന്‍കുട്ടിയെ ഇരയാക്കി സ്ഥാപിച്ച കൂട്ടിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കടുവ കുടുങ്ങിയത്. ഡിസംബര്‍ ഒമ്പതിനാണ് നാടിനെ നടുക്കിക്കൊണ്ട് വാകേരി കൂടല്ലൂരിലെ കൃഷിത്തോട്ടത്തില്‍ പുല്ലരിയാനിറങ്ങിയ കര്‍ഷകന്‍ പ്രജീഷിനെ കടുവകൊന്നത്. പ്രജീഷ് കൊല്ലപ്പെട്ട് രണ്ടാംനാള്‍ സംസ്‌കാരം കഴിഞ്ഞതിനുപിന്നാലെ ക്യാമറകള്‍ സ്ഥാപിച്ച് തുടങ്ങിയ ദൗത്യമാണ് ദിവസങ്ങള്‍ക്കുശേഷം വിജയംകണ്ടത്.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

24 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

26 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

46 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago