world

ഇനിയൊരു യുദ്ധം താങ്ങാനാവില്ല, ഇസ്രായേലിനെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച്‌ യു എൻ

ജനീവ : ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ അടിയന്തര യോഗം ചേരാനൊരുങ്ങി യുഎന്‍ രക്ഷാ സമിതി. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ന് രക്ഷാ സമിതി യോഗം ചേരും. ഇസ്രായേലിനോ ലോകത്തിനോ മറ്റൊരു യുദ്ധം കൂടി താങ്ങാൻ കഴിയില്ലെന്ന് ഇസ്രായേലിനെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച്‌ യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു.

ഇസ്രായേലിനോ ലോകത്തിനോ മറ്റൊരു യുദ്ധം കൂടി താങ്ങാൻ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിലെ ഒന്നിലധികം സൈനിക ശക്തികളുടെ ഏറ്റുമുട്ടലായി ഇത് മാറാതിരിക്കാൻ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്ലാമിക്‌ റിപ്പബ്ലിക് ഓഫ് ഇറാൻ വലിയ തോതിലുള്ള ആക്രമണമാണ് ഇസ്രായേലിനുനേരെ നടത്തുന്നത്. എത്രയും പെട്ടന്ന് ഇത് അവസാനിപ്പിക്കണം. ആക്രമണത്തിൽ മേഖലയിലുടനീളമുള്ള വിനാശകരമായ അനന്തരഫലങ്ങളെക്കുറിച്ച് താൻ ആശങ്കാകുലനാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇസ്രായേലിനെതിരെ ഇന്നലെ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തങ്ങളുടെ സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്നാണ് യുഎന്നിൽ ഇറാന്റെ ന്യായീകരണം.

karma News Network

Recent Posts

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നാടന്‍പാട്ട് കലാകാരിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയുമായ ആര്യ ശിവജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിയാണ്. വാതില്‍ തുറക്കാതിരുന്നതോടെ…

1 min ago

രാഹുൽ വിവാഹതട്ടിപ്പ് വീരൻ, മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ. ഇയാൾ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ…

32 mins ago

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ഭക്തജന പ്രവാഹം

ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്ര നട തുറന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര്…

1 hour ago

അഹമ്മദ് കുട്ടിയോ എല്ലാത്തിനും പിന്നില്‍? ക്രിസ്ത്യൻ വിരുദ്ധ സിനിമക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- ഒരു താര രാജാവിനും എല്ലാകാലവും പറ്റിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല

ക്രിസ്ത്യൻ വിരുദ്ധ സിനിമകൾ നിർമ്മിക്കാൻ ബാദുഷമാർക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- 2022ലെ കാസയുടെ പോസ്റ്റ് ചർച്ചയാകുന്നു.ഇപ്പോൾ…

2 hours ago

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

10 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

11 hours ago