കൊച്ചി: മോന്സണ് മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് ഐജി ലക്ഷമണയും പ്രവാസിയായ അനിത പുല്ലയിലും തമ്മില്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റ് ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. മോന്സണ് മാവുങ്കല്‍ അറസ്റ്റിലായതിന് പിന്നാലെ നടന്ന സംഭാഷണമാണ് പുറത്തു വന്നത്.
അനിതയെ ചോദ്യം ചെയ്യാന്‍ വിദേശത്തു നിന്നും വിളിച്ചു വരുത്തുമെന്ന് ഇന്നലെ ക്രൈംബ്രാഞ്ച്ന് സൂചനകള്‍ നല്‍കിയിരുന്നു, ഇതിനു പിന്നാലെയാണ് ചാറ്റ് പുറത്തുവിട്ടത്. മോന്സണ് അറസ്റ്റിലായത് ലക്ഷമണയെ അറിയിച്ചത് അനിത പുല്ലയിലാണ്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെ വിളിച്ചുവരുത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
ഇയാളെക്കുറിച്ച് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ സംശയം പ്രകടിപ്പിച്ചിരുന്നതായും ഇരുവരുടേയും സന്ദേശത്തിലുണ്ട്. രണ്ടു വര്‍ഷം മുമ്ബാണ് ബെഹ്റ ഇയാളുടെ ഇടപാടുകളെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്. ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുളളവരെ അനിതയാണ് മോന്സന് പരിചയപ്പെടുത്തി കൊടുത്തതെന്ന് അനിത നേരത്തെ വെളിപ്പെടുത്തിയിരുന്നു.
പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ടുളള പരിചയം മാത്രമാണ് തനിക്ക് മോന്‍സനുമായുളളതെന്നും അനിത പറഞ്ഞിരുന്നു. മോന്‍സനുമായി സാമ്ബത്തിക ഇടപാടുകളൊന്നുമില്ല. ഡിഐജി സുരേന്ദ്രനെ മോന്‍സന്റെ വീട്ടില്‍ വച്ചാണ് പരിചയപ്പെട്ടത്. ആളുകളുമായി പെട്ടന്ന് സൗഹൃദം സ്ഥാപിച്ചെടുക്കാനുളള കഴിവ് മോന്‍സനുണ്ടെന്നും അയാള്‍ വലിയ തട്ടിപ്പുകാരനാണെന്നും അനിത പറഞ്ഞിരുന്നു.
കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…
പഞ്ചാബ്: അമൃത്സറില് നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്ലയുടെ റാലിക്കിടെയാണ്…
ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…
പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…
മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…