entertainment

ഏത് സ്ത്രീയാണ് ബ ലാ ത്സം ഗം ചെയ്യാൻ സ്വയം വാതിൽ തുറന്ന് കൊടുക്കുക, സ്വാസിക പറയണം.

വൈഗ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ സ്വാസിക, ലാൽ ജോസിന്റെ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വളരെ കുറച്ച് കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സ്വാസിക.

സ്ത്രീകളെ ബലം പ്രയോഗിച്ച് ജോലി സ്ഥലത്ത് റേ പ്പ് ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന സ്വാസികയുടെ പരാമർശനത്തിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്. സാർക്ക് ലൈവിന് നല്കിയ അഭിമുഖത്തിലാണ് താരം വിവാദ പരാമർശം നടത്തുന്നത്. നോ പറയേണ്ടിടത്ത് നോ പറഞ്ഞാൽ ഒരാളും ബലം പ്രയോഗിച്ച് ഒന്നും ചെയ്യില്ലെന്നും, സമ്മതമില്ലാതെ റൂമിലേക്ക് കയറി റേപ്പ് ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ലെന്നുമാണ് സ്വാസിക പറഞ്ഞത്.

ഇതോടെ നിരവധി പേരാണ് സ്വാസികയെ വിമർശിച്ച് രംഗത്ത് എത്തിയത്. ഇരയെ കുറ്റപ്പെടുത്തുകയാണ് സ്വാസിക ചെയ്തതെന്നും, റേ പ്പ് എന്നൊരു സംഭവം ഇല്ലെന്നുള്ള രീതിയിലാണ് താരം സംസാരിച്ചിരിക്കുന്നതെന്നുമാണ് പലരും പറഞ്ഞിരിക്കുന്നത്.

സ്വാസികയുടെ വീഡിയോയുടെ താഴെ വന്ന കമന്റ് ഇങ്ങനെ; റേ പ്പ് ചെയ്യപ്പെട്ട വ്യക്തികളിൽ ഉണ്ടാകുന്ന മാനസിക ആഘാതത്തെ ക്കുറിച്ച് യാതൊരു അവബോധവും ഇല്ലാത്ത ഒരാളോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കാതിരിക്കുന്നതാണ് നല്ലത്. ‘നോ’ എന്ന് പറഞ്ഞാൽ അത് മനസ്സിലാക്കുന്ന ഒരു സമൂഹമാണോ നമുക്ക് ചുറ്റും ഉള്ളത് എന്ന് സ്വാസിക തന്നെ മറുപടി പറയണം. ഏത് സ്ത്രീയാണ് ബ ലാ ത്സം ഗം ചെയ്‌തോളു എന്നു പറഞ്ഞ് വാതിൽ തുറന്ന് കൊടുക്കുന്നതെന്നും സ്വാസിക വ്യക്തമാക്കണമെന്ന് ഒരാൾ കുറിച്ചു.

സ്വാസികയുടെ അഭിമുഖം ഇങ്ങനെ: ’മലയാള സിനിമ സുരക്ഷിതമല്ലെന്ന് പറയുന്നത് വെറുതെയാണെന്നും നോ പറയേണ്ടിടത്ത് ഒരു സംശയവും കൂടാതെ നോ പറയാൻ പഠിച്ചാൽ ആരും നമ്മളെ ഒന്നും ചെയ്യാൻ പോകുന്നില്ല. നമ്മൾ ലോക്ക് ചെയ്ത മുറി നമ്മൾ തുറന്ന് കൊടുക്കാതെ മറ്റൊരാളും അതിനുള്ളിലേക്ക് കടന്ന് വരില്ല.‘ എന്നൊക്കെയായിരുന്നു തനിക്ക് സിനിമ ലോകത്ത് ചാൻസുകൾ ഉറപ്പിക്കാനെന്ന വണ്ണം സ്വാസിക തട്ടി വിട്ടത്. പരസ്യമായി ഡബ്ല്യുസിസിയുടെ പ്രവർത്തനത്തെ കൂടി സ്വാസിക ചോദ്യം ചെയ്യുന്നുണ്ട്. താൻ ഡബ്ല്യുസിസിയോടൊപ്പമല്ലെന്നു ചിലരെ ബോധ്യപ്പെടുത്താൻ നടത്തിയ ഒരു പരസ്യ പ്രതികരണമായിട്ടുവേണം സ്വാസികയുടെ പ്രതികരണത്തെ സത്യത്തിൽ കാണേണ്ടത്.

‘നമ്മളെ ബലം പ്രയോഗിച്ച് റൂമിലേക്ക് വലിച്ച് കയറ്റി ഒരാൾ റേപ്പ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. ഡബ്ല്യുസിസിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയില്ല എന്തെങ്കിലും പ്രശ്നമുണ്ടായാൽ എന്തിനാണ് അവരെ സമീപിക്കുന്നതെന്നും നേരെ പോലീസിനേയോ വനിത കമ്മീഷനെയോ സമീപിച്ചാൽ പോരെ’ സ്വാസിക അഭിമുഖത്തിൽ ചോദിക്കുന്നു.

 

Karma News Network

Recent Posts

ഗുണ്ടകളുടെ ആവേശപ്പാർട്ടി, കുറ്റൂർ അനൂപിനെതിരെ പൊലീസ് കേസ്, പണി കിട്ടി

തൃശൂർ: ആവേശം സിനിമയുടെ മോഡൽ പാർട്ടി നടത്തിയ സംഭവത്തിൽ ഗുണ്ടാ നേതാവ് കുറ്റൂർ അനൂപിനെതിരെ പൊലീസ് കേസെടുത്തു. 151 വകുപ്പ്…

1 min ago

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണി ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം ഒളിച്ചോടി

ഇരുപത്തിനാലുകാരിയായ ഗര്‍ഭിണി നാലു വയസ്സുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഭാര്യയെ കാണാനില്ലെന്നു യുവാവ്…

16 mins ago

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി

ന്യൂഡൽഹി : രണ്ട് ദശാബ്ദക്കാലം ഇന്ത്യൻ ഫുട്‌ബോളിൽ നിറഞ്ഞുനിന്ന സുനിൽ ഛേത്രി വിരമിക്കുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് 39…

44 mins ago

രാഹുൽ മുമ്പ് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തിട്ടുണ്ട്, ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ

പന്തീരാങ്കാവിൽ നവവധുവിനെ ആക്രമിച്ച കേസിലെ പ്രതിയായ രാഹുൽ മുൻപ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് അമ്മ. ഈരാറ്റുപേട്ടയിലെ പെൺകുട്ടിയുമായി റജിസ്റ്റർ വിവാഹം…

54 mins ago

കേരള റജിസ്ട്രേഷൻ കാറിൽ മൂന്നംഗ സംഘം മരിച്ച നിലയിൽ, സംഭവം കമ്പത്ത്

കുമളി : കേരള റജിസ്ട്രേഷൻ നമ്പറിലുള്ള കാറിൽ മൂന്നംഗ സംഘത്തെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കമ്പത്താണ് സംഭവം. പൊലീസ്…

1 hour ago

ടിക്കറ്റ് ചോദിച്ചപ്പോൾ തള്ളിയിട്ടു, ടി ടി അറിന് നേരെ വീണ്ടും ആക്രമണം

ടി ടി അറിന് നേരെ വീണ്ടും ആക്രമണം. ബാംഗ്ലൂർ കന്യാകുമാരി എക്സ്പ്രസിലാണ് ആക്രമണം ഉണ്ടായത്. രണ്ടുപേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.…

2 hours ago