topnews

മോദി അതിവേഗ പാതകൾ പണിത് രാജ്യത്ത് വികസന തേർ തെളിക്കുമ്പോൾ, അവർ രാഷ്ട്രീയ ചതികളൊരുക്കി ജനങ്ങളെ പറ്റിക്കുന്നു

പ്രധാന മന്ത്രി നരേന്ദ്ര മോദി ഓരോ നിമിഷവും രാജ്യത്തിൻറെ വികസനത്തിനായുള്ള തേര് തെളിക്കുകയാണ്. കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതി പക്ഷം രാഷ്ട്രീയ ചതികളൊരുക്കി ജനങ്ങളെ പറ്റിക്കുകയാണ്. നാടിന്റെ വികസനത്തിന് മുഖ്യ കാരണമാവുന്നവയാണ് റോഡുകൾ. ഏതൊരു നാടിന്റെയും വികസനത്തിന്റെ ജീവനാഡിയാണ് റോഡുകൾ എന്നും പറയാം. ഉത്പാദകരെ വിപണിയിലേക്കും വിദ്യാർഥികളെ വിദ്യാലയങ്ങളിലേക്കും രോഗികളെ ആശുപത്രികളിലേക്കും തൊഴിലാളികളെ തൊഴിലിടങ്ങളിലേക്കും തുടങ്ങി ഒരുനാടിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും അത്യാവശ്യമായ ഘടകമാണ് റോഡുകൾ എന്ന് തന്നെ പറയണം.

റോഡ് വഴി ഉണ്ടാവുന്ന വികസനം ഇന്ത്യയുടെ കാര്യത്തിൽ ചില്ലറയല്ല. രാജ്യത്തിന്റെ ജിഡിപിയുടെ 4.8 ശതമാനം വിഹിതവും ഉണ്ടാവുന്നത് റോഡുമാർഗമുള്ള ഗതാഗതത്തിൽ നിന്നാണ്. അതിനാൽ തന്നെ രാജ്യത്ത് റോഡു സൗകര്യം കൂടുന്നുവെന്നത്, ഇന്ത്യ സാമ്പത്തികമായി മുന്നേറുന്നുവെന്നു എന്ന് തന്നെയാണ് അർത്ഥമാക്കുന്നത്. പുറത്ത് വന്നിട്ടുള്ള കണക്കുകൾ പ്രകാരം 2025-ഓടെ രാജ്യത്തെ ദേശീയ പാതകളുടെ നീളം 1.8 ലക്ഷമായി വർധിക്കും. യാത്രയുടെ സമയം കുറയ്ക്കാൻ ഇത് സഹായിക്കും എന്ന് മാത്രമല്ല, ഈ അതിവേഗപാതകൾ രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഡൽഹി-മുംബൈ അതിവേഗപാത, മുംബൈ-നാഗ്പൂർ അതിവേഗപാത, ബെംഗളൂരു-ചെന്നൈ അതിവേഗപാത, ഡൽഹി-അമൃത്സർ-കത്ര അതിവേഗപാത, റായ്പൂർ-വിശാഖപട്ടണം അതിവേഗപാത, ഗംഗ അതിവേഗപാത എന്നിവ പൂർണമായും യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ പുതു തലമുറയുടെ ജീവിതം തന്നെ മാറുകയും മാറ്റി മറിക്കപ്പെടുകയും ചെയ്യും.

ഡൽഹി-മുംബൈ അതിവേഗപാത

ഡൽഹി-മുംബൈ അതിവേഗപാതയിലൂടെ ഡൽഹിയിൽ നിന്നും ഗോവയിലേക്കുള്ള യാത്ര ദൂരവും പകുതിയിലും കുറഞ്ഞു. പാതയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 12-ന് ആണ് ഉദ്ഘാടനം ചെയ്തത്. ഡൽഹിയിൽ നിന്നും മുംബൈയിലേക്കുള്ള യാത്രാസമയം 12 മണിക്കൂറായി കുറയ്ക്കാൻ അതിവേഗ പാത സഹായിക്കുന്നു. ഇതോടെ ഡൽഹിയിൽ നിന്നും ഗോവയിലേക്കുള്ള ദൂരവും കുറയും. ഡൽഹിയിൽ നിന്നും ഗോവയിലേക്ക് റോഡുമാർഗം യാത്ര ചെയ്യാൻ നിലവിൽ 35 മണിക്കൂറെങ്കിലും എടുക്കും. പുതിയ അതിവേഗപാത പൂർണമായും യാഥാർഥ്യമാകുന്നതോടെ യാത്രാ സമയം 15 മണിക്കൂറായാണ് കുറയാൻ പോകുന്നത്. ഈ അതി വേഗ പാതയുടെ പ്രയോജനം ലക്കുന്നത് ഈ റൂട്ടിലൂടെയുള്ള യാത്രകാർക്ക് മാത്രമല്ല എന്നതും എടുത്ത് പറയേണ്ടതുണ്ട്.

മുംബൈ – നാഗ്പൂർ അതിവേഗപാത

കഴിഞ്ഞ വർഷം ഡിസംബറിലാണ് മുംബൈ – നാഗ്പൂർ അതിവേഗപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്. ഇതോടെ മുംബൈയിൽ നിന്നും നാഗ്പൂരിലേക്കുള്ള ദൂരം വെറും എട്ടുമണിക്കൂറായിട്ടാണ് കുറഞ്ഞിറിക്കുന്നത്. 701 കിലോമീറ്ററാണ് അതിവേഗപാതയുടെ ദൂരം. 10 ജില്ലകളിലൂടെ കടന്നുപോകുന്ന ഈ പാത 390 ഗ്രാമങ്ങളെയാണ് ബന്ധിപ്പിക്കുന്നു. കല്യാൺ, നാഗ്പൂർ, നാസിക്, വർധ, ബിവന്തി, അനുരംഗാബാന്ദ്, ഷിർദി തുടങ്ങിയ പ്രശസ്തമായ ഇടങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ളതാണ് റോഡിന്റെ നിർമാണത്തിൽ, 5 മേൽപ്പാലങ്ങൾ, 33 പ്രധാന പാലങ്ങൾ, 25 ഇന്റർ ചെയ്ഞ്ച്, 189 അടിപ്പാതകൾ, ആറു തുരങ്കപാത, ചെറിയ വാഹനങ്ങൾക്ക് മാത്രമായിട്ടുള്ള 110 അടിപ്പാതകൾ, കാൽനടയാത്രികർക്കും മറ്റുമായി 209 അടിപ്പാതകൾ എന്നിവ ഉൾപ്പെടും.

ബെംഗളൂരു-ചെന്നൈ അതിവേഗപാത

തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ അതിവേഗ പാതയായിരിക്കും വരാനിരിക്കുന്ന ബെംഗളൂരു – ചെന്നൈ അതിവേഗപാത. തമിഴ്‌നാടിന്റെയും കർണാടകയുടെയും തലസ്ഥാന നഗരികളെ ബന്ധിപ്പിക്കുന്ന ഈ നാലുവരി അതിവേഗപാത കർണാടകയിലെ ഹൊസ്‌കോട്ടും ബംഗാരപേട്ടും ആന്ധ്രാപ്രദേശിലെ പലമണേരും ചിട്ടൂരും തമിഴ്‌നാട്ടിലെ ശ്രീ പെരുമ്പത്തൂരും ബന്ധിപ്പിച്ചുകൊണ്ട് 260 കിലോമീറ്റർ ദൂരമുള്ളതാണ്. 2024-ഓടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി പാത തുറന്നുകൊടുക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

ഡൽഹി – അമൃത്സർ – കത്ര അതിവേഗപാത

ഡൽഹി-അമൃത്സർ-കത്ര അതിവേഗപാതക്ക് 650 കിലോമീറ്റർ നീളമാണുള്ളത്. പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ ജമ്മുവും ഡൽഹിയും തമ്മിലുള്ള യാത്രാദൂരം കുറയും. ഡൽഹിയുടെ അതിർത്തിയായ ബഹദുർഗർഹും ജമ്മുവിലെ കത്രയുമാണ് പാത ബന്ധിപ്പിക്കുന്നത്. അമൃത്സർ, നോകദർ, ഗുർദാസ്പൂർ തുടങ്ങിയ ഇടങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. പ്രധാനമായും തീർഥാടന വിനോദസഞ്ചാരത്തെ ലക്ഷ്യംവെക്കുന്ന ഈ പാത സുവർണക്ഷേത്രവും വൈഷ്‌ണോ ദേവീ ക്ഷേത്രവും തമ്മിൽ ബന്ധിപ്പിക്കും.

റായ്പൂർ-വിശാഖപട്ടണം അതിവേഗപാത

റായ്പൂർ – വിശാഖപട്ടണം സാമ്പത്തിക ഇടനാഴിയുടെ വളർച്ച ത്വരിതപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് റായ്പൂർ-വിശാഖപട്ടണം അതിവേഗപാത. 464 കിലോമീറ്റർ ദൂരം വരുന്ന ആറുവരി പാതയാണിത്. ഒഡിഷ, ഛത്തീസ്ഘട്ട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പാത കടന്നുപോകുന്നത്. നിർമ്മാണ നടപടികൾ കൃത്യമായി ഇതേ നിലയിൽ പോയാൽ 2025-ഓടെ പാത കേന്ദ്ര സർക്കാർ ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതാണ്.

ഗംഗ അതിവേഗപാത

ഡൽഹി – മീററ്റ് അതിവേഗ പാത, പ്രയാഗ് രാജ്-വാരണാസി അതിവേഗ പാത, മീററ്റ്- ഹരിദ്വാർ ഹൈവേ, ആഗ്ര അതിവേഗപാത, യമുന അതിവേഗ പാത തുടങ്ങിയ സുപ്രധാന റോഡുകളെ ബന്ധിപ്പിക്കുന്നതാണ് ഗംഗ അതിവേഗപാത എന്ന് പറയണം. ആറുവരിയുള്ള ഈ അതിവേഗപാതയുടെ 94 കീലോമീറ്റർ ദൂരവും ഇടനാഴിയാണ്. ബുലന്ദ്ഷഹർ, ഹപുർ, സമ്പൽ, അംറോഹ, ബദൗൻ, ഷാജഹാൻപുർ, ഉന്നാവ്, ഹർദോയ്, റായ്ബറേലി, പ്രതാപ്ഘർഹ് തുടങ്ങിയ ഇടങ്ങളിലൂടെയാണ് ഇടനാഴി കടന്നുപോകുന്നത്. 2025-ലെ മഹാകുംഭമേളയ്ക്ക് മുമ്പായി പാതയുടെ നിർമാണം പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

Karma News Network

Recent Posts

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രാഹുൽ നടത്തിയത് വിവാഹത്തട്ടിപ്പാണെന്നും ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും യുവതിയുടെ കുടുംബം…

23 mins ago

കേരളത്തിലെ ഭീകരന്മാരേ തുടച്ച് നീക്കും- വി.എച്.പി

ഹിന്ദുക്കൾ ഒന്നിച്ചു നില്ക്കണം, അല്ലാത്തപക്ഷം പാർശ്വവത്ക്കരിക്കപ്പെടും വിജി തമ്പി. ഹിന്ദുക്കളെ ഒന്നിച്ചു നിർത്തുക എന്നതാണ് വിഎച്ച്പിയുടെ ലക്ഷ്യം. അതിന്റെ ആവശ്യകത…

49 mins ago

കുറഞ്ഞ സമയത്തിനുള്ളിൽ വലിയ മഴ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയ സാധ്യത, ജാ​ഗ്രത വേണം

തിരുവനന്തപുരം: കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നു പ്രവചിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ…

2 hours ago

ബൈഭവ് കുമാർ തന്നെ ആക്രമിക്കുമ്പോൾ അരവിന്ദ് കെജ്‌രിവാൾ വീട്ടിലുണ്ടായിരുന്നു, സ്വാതി മലിവാൾ

ന്യൂഡൽഹി: ബൈഭവ് കുമാർ തന്നെ ആക്രമിക്കുമ്പോൾ അരവിന്ദ് കെജ്‌രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന് ആംആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാൾ. വിഷയത്തിൽ കൃത്യമായ…

2 hours ago

ഫാം ഹൗസിൽ നടന്ന റേവ് പാർട്ടി, ലഹരി പരിശോധനാ ഫലം പുറത്ത്, നടി മയക്കുമരുന്ന് ഉപയോ​ഗിച്ചതായി പൊലീസ്

ബെം​ഗളൂരു: ഫാം ഹൗസിൽ നടന്ന റേവ് പാർട്ടിയിൽ പങ്കെടുത്തവരുടെ പരിശോധനാഫലം പുറത്തുവന്നു. തെലുങ്ക് നടി ഹേമ ഉൾപ്പെടെ 86 പേർ…

3 hours ago

ബംഗാൾ ഉൾക്കടലിൽ റിമാൽ ചുഴലിക്കാറ്റ്, സംസ്ഥാനത്ത് തോരാതെ മഴ, രണ്ട് ജില്ലകളില്‍ റെഡ് അലർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ‘റിമാൽ’ എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഈ…

3 hours ago