entertainment

വിവാഹം ‘ഇഷ്ടം പോലെ വരുന്നുണ്ട്, പക്ഷേ വേണ്ട. എന്തിനാണ് ഒരാളുടെ ജീവിതം നശിപ്പിക്കുന്നത്’

സുചിത്ര നായര്‍ അടുത്തിടെ കഴിഞ്ഞ ബിഗ് ബോസ് മലയാളത്തിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയായ സുചിത്ര ബിഗ് ബോസ് വീടിനകത്ത് വലിയ തരംഗം തന്നെ സൃഷ്ടിച്ച ശേഷമാണ് പുറത്ത് പോവുന്നത്. മത്സരത്തില്‍ വന്നത് മുതല്‍ എല്ലാവരും നടിയുടെ വിവാഹത്തെ കുറിച്ചറിയനാണ് കാത്തിരുന്നത്.

എന്നാല്‍ പെണ്ണ് കാണാന്‍ വന്നിട്ട് വലിയ ഡിമാന്‍ഡുകള്‍ പറയുന്നവരെ കുറിച്ച് നടി പറഞ്ഞ വാക്കുകള്‍ ഇപ്പോൾ വൈറലാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആനീസ് കിച്ചണ്‍ എന്ന ഷോയില്‍ അതിഥിയായി വന്നപ്പോഴാണ് വിവാഹത്തെ കുറിച്ച് സുചിത്ര മനസ് തുറന്നു പറയുന്നത്. തന്റെ ചില കല്യാണാലോചനകള്‍ ഉറപ്പിക്കുക വരെ ചെയ്തിട്ടും മുടങ്ങി പോയെന്നാണ്‌ സുചിത്ര പറഞ്ഞത്.

ഇപ്പോള്‍ കല്യാണ ആലോചനകളൊന്നും നടക്കുന്നില്ലേ എന്നാണ് ആനി സുചിത്രയോട് ചോദിക്കുന്നു. ‘ഇഷ്ടം പോലെ വരുന്നുണ്ട്, പക്ഷേ വേണ്ട. എന്തിനാണ് ഒരാളുടെ ജീവിതം നശിപ്പിക്കുന്നത്’, എന്നായിരുന്നു സുചിത്രയുടെ മറുപടി. ആരുടെ ജീവിതമാണ് നശിക്കുന്നതെന്ന് ആനി തുടർന്ന് ചോദിക്കുമ്പോൾ കെട്ടുന്ന ആളുടെ എന്നാണ് സുചിത്ര മറുപടി പറയുന്നത്. പെണ്‍കുട്ടികള്‍ ഇങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ ആണ്‍കുട്ടികളുടെ ജീവിതമെന്താവുമെന്ന് ആനി തമാശക്ക് പറയുന്നുമുണ്ട്.

വിവാഹം ഉടനെ വേണ്ടെന്ന് തീരുമാനിക്കാന്‍ വേറൊരു കാരണം കൂടിയുണ്ടെന്നും സുചിത്ര പറയുന്നുണ്ട്. ‘എനിക്ക് വരുന്ന ആലോചനകളില്‍ പലതും, പെണ്ണു കാണാന്‍ വന്ന് കല്യാണം ഏകദേശം ഉറപ്പിച്ച്, ഞാന്‍ അവരുടേതായി എന്ന് തോന്നുമ്പോഴെക്കും പതിയെ ഡിമാന്റുകള്‍ വയ്ക്കാന്‍ തുടങ്ങും. ആദ്യം ഡാന്‍സ് കളിക്കുന്നത് നിര്‍ത്തണം, അഭിനയിക്കുന്നത് നിര്‍ത്തണം എന്നൊക്കെ പറയും. അഭിനയം പിന്നെയും നിര്‍ത്താം. ഇപ്പോള്‍ ചെയ്യുന്ന പ്രോജക്ട് അല്ലാതെ വേറൊന്നും ചെയ്യുന്നില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ ഡാന്‍സും നിര്‍ത്തണമെന്ന് പറഞ്ഞാല്‍ വിഷമം തോന്നില്ലേ?’ സുചിത്ര ചോദിക്കുന്നു.

‘ചെറുപ്പം തൊട്ട് ഞാന്‍ ഇത് മാത്രമായി നടക്കുന്ന ഒരാളാണ്. അവര് പറയുന്നത് ഡാന്‍സുമായി ഇറങ്ങി നടക്കുന്ന ഭാര്യയെ വേണ്ടെന്നാണ് ഒരാള്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വീട്ടില്‍ അമ്മയെയും അച്ഛനെയും കുടുംബവും നോക്കുന്ന ഒരു പെണ്ണിനെ മതിയെന്നാണ് പറഞ്ഞത്. പിന്നെ ഒരാള്‍ ചോദിച്ചത് ഈ ഫീല്‍ഡിലും സിനിമ ഫീല്‍ഡിലും ഏതെങ്കിലും ഒരാളുടെ കുടുംബം നന്നായിട്ട് പോകുന്നുണ്ടോന്ന്. എല്ലാവരും ഡിവോഴ്‌സായി പോവുകയല്ലേന്ന്. അപ്പോള്‍ ഞാന്‍ തിരിച്ച് ചോദിച്ചു, ഇതിലൊന്നും പെടാത്ത ആള്‍ക്കാര്‍ ഡിവോഴ്സ് ആവുന്നില്ലേ എന്ന് ‘.

കല്യാണം ഉറപ്പിച്ചതിന് ശേഷം വേറൊരാള്‍ പറഞ്ഞത് നിന്നെ ഞാനല്ലാതെ വേറൊള്‍ ഇഷ്ടപ്പെടുന്നത് എനിക്ക് ഇഷ്ടമല്ലെന്നാണ്. അതുകൊണ്ട് നീ കണ്ണ് എഴുതരുത്, കണ്ണ് എല്ലാവരും ശ്രദ്ധിക്കും, ലിപ്സ്റ്റിക് ഇടരുത് ചുണ്ട് എല്ലാവരും ശ്രദ്ധിക്കും, മുടി അഴിച്ചിടരുത് മുടി എല്ലാവരും ശ്രദ്ധിക്കും സാരി ഉടുക്കരുത് ശരീരം എല്ലാവരും ശ്രദ്ധിക്കും എന്നൊക്കെയുള്ള ഡിമാന്‍ഡുകളാണ് പലരും മുന്നോട്ട് വെക്കുന്നത്. അവര് നടക്കുന്നത് വളരെ ഫ്രീക്കായിട്ടാണ്. പക്ഷേ നമ്മളങ്ങനെ പാടില്ലെന്നാണ് പലരുടെയും മനോഭാവമെന്നും സുചിത്ര പറഞ്ഞിരിക്കുന്നു..

 

Karma News Network

Recent Posts

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

25 mins ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

40 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

1 hour ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

1 hour ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

2 hours ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

2 hours ago