അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കര്‍ണാടക തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദപാത്തിയുടെയും അറബിക്കടലിലെ പടിഞ്ഞാറന്‍ കാറ്റിന്റെയും സ്വാധീന ഫലമായിട്ടാണ് കേരളത്തില്‍ മഴ കനക്കുന്നത്.
അടുത്ത രണ്ട് ആഴ്ചകളിലും കേരളത്തില്‍ സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
യൂട്യൂബർ സഞ്ജു ടെക്കിയെന്ന ടിഎസ് സജുവിന്റെ ലൈസൻസ് റദ്ദാക്കിയുള്ള ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സജു സ്ഥിരം കുറ്റക്കാരനെന്ന് മോട്ടർ വകുപ്പ്.…
തിരുവനന്തപുരം: മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് സിപിഐയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് പരാജയകാരണം. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ന്യൂനപക്ഷ…
പാലക്കാട് തൃത്താലയിൽ വാഹന പരിശോധനക്കിടെ ഗ്രേഡ് എസ് ഐയെ വാഹനം ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ ശശികുമാറിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍…
തൃശൂർ: ചാവക്കാട് അയിനിപ്പുള്ളിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 14കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്. അപകടത്തിൽ…
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ മൂന്ന് പേരുടെ സംസ്കാരം ഇന്ന് നടക്കും. പത്തനംതിട്ട സ്വദേശി തോമസ് സി…
തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സുരേഷ് ഗോപി ഇന്നലെ ലൂർദ് മാതാവിന് നന്ദി സൂചകമായി സ്വർണ കൊന്ത സമർപ്പിച്ചിരുന്നു. നിരവധി…