topnews

‘അവിഹിത ബന്ധം ഭർത്താവറിഞ്ഞു’, മലപ്പുറത്ത് ബിഹാർ സ്വദേശിയെ കൊലപ്പെടുത്തിയത് ഭാര്യ

വയറു വേദനയെ തുടർന്നു ഭർത്താവ് മരിച്ച സംഭവത്തിൽ പുറത്തു വരുന്നത് ഭാര്യയുടെ അവിഹിതവും തുടർന്നുണ്ടായ കൊലപാതകവും.മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ബിഹാർ സ്വദേശി മരണപ്പെട്ട സംഭവം ആണ് കൊലപാതാകമെന്ന് തെളിഞ്ഞിരിക്കുന്നത് .ബിഹാർ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകൻ സൻജിത് പസ്വാൻ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. സംഭവത്തിൽ പസ്വാന്റെ ഭാര്യയും വൈശാലി ബക്കരി സുഭിയാൻ സ്വദേശിനിയായ പൂനം ദേവി (30)യെയാണ് കൊലക്കുറ്റം ചുമത്തി വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 31ന് രാത്രിയിൽ കോട്ടക്കൽ റോഡ് യാറം പടിയിലെ പി കെ ക്വാർട്ടേഴ്‌സിൽ വച്ചാണ് കൊലപാതകം നടന്നത്. വയറു വേദനയെ തുടർന്നാണ് ഭർത്താവിൻറെ മരണമെന്നാണ് ഇവർ പറഞ്ഞിരുന്നത്. അന്വേഷണത്തിനൊടുവിൽ ഭാര്യ തന്നെയാണ് കഴുത്തിൽ സാരി മുറുക്കി കൊലപ്പെടുത്തിയതെന്ന് വ്യക്തമാവുകയായിരുന്നു. സൻജിത് പസ്വാൻറെ മരണത്തെ തുടർന്ന് വേങ്ങര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോസ്റ്റ്മാർട്ടത്തിൽ പസ്വാൻറെ മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയതിനാൽ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചത് വ്യക്തമായിരുന്നു. തുടർന്നാണ് പൂനം ദേവിയെ ചോദ്യം ചെയ്തത്.

ഭാര്യവും കുട്ടികളുമുള്ള ഒരു യുവാവുമായി പൂനം ദേവി പ്രണയത്തിലായിരുന്നു. ഇത് അറിഞ്ഞതോടെയാണ് തങ്ങളുടെ അഞ്ച് വയസുകാരനായ മകൻ സച്ചിൻ കുമാറുമായി സൻജിത് പസ്വാൻ രണ്ടുമാസം മുമ്പ് വേങ്ങരയിൽ എത്തിയത്. എന്നാൽ രഹസ്യ ഫോൺ ഉപയോഗിച്ച് പൂനം ദേവി ഈ യുവാവുമായുള്ള ബന്ധം തുടർന്നു. സൻജിത് പസ്വാൻ ഇക്കാര്യം അറിഞ്ഞതോടെയാണ് ഇയാളെ വകവരുത്താൻ പൂനം തീരുമാനിച്ചത്.

ജനുവരി 31ന് രാത്രിയിൽ ഉറങ്ങുകയായിരുന്ന സൻജിതിന്റെ കൈ പ്രതി കൂട്ടിക്കെട്ടുകയും സാരി ഉപയോഗിച്ച് കുരുക്കുണ്ടാക്കി കട്ടിലിൽ നിന്നും വലിച്ച് താഴെ ഇടുകയുമായിരുന്നു. ശേഷം പ്രതി സാരി കഴുത്തിൽ മുറുക്കി ഭർത്താവിന്റെ മരണം ഉറപ്പാക്കുകയായിരുന്നു. തുടർന്ന് കഴുത്തിലെയും കൈയിലെയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത് മുറിയിലുള്ളവരോട് ഭർത്താവിന് സുഖമില്ലെന്ന് അറിയിച്ചു. ഇവരാണ് മൃതദേഹം ആശുപത്രിയിൽ എത്തിച്ചത്.
അതേസമയം, പുരുഷന്മാരെക്കാൾ ഇന്ന് നാട്ടിൽ നടക്കുന്ന സകലമാന കുറ്റകൃത്യങ്ങളിൽ സ്ത്രീകൾ മുൻപന്തയിൽ എത്തിയിരിക്കുന്നു എന്നാണ് ഇത്തരം സംഭവങ്ങൾ ചൂണ്ടി കാണിക്കുന്നത്.മാസങ്ങൾക്ക് മുൻപ് കേരളത്തിലും ഇത്തരത്തിൽ ഭർത്താവിന് നേരെ ഭാര്യ ക്വട്ടേഷൻ നൽകിയ സംഭവങ്ങൾ നടന്നിട്ട് ഉണ്ട്.തൃശൂർ കൂർക്കഞ്ചേരിയിലായിരുന്നു സംഭവം.,കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള വൈരാഗ്യത്തിൽ ഭർത്താവിനും കാമുകിയും ഫോണിലൂടെയാണ് ഭാര്യ ക്വട്ടേഷൻ നൽകിയത് . കൂർക്കഞ്ചേരി വടൂക്കര ചേർപ്പിൽ സി.പി. പ്രമോദിനെൻ്റെ കയ്യും കാലും വെട്ടാനും, കഞ്ചാവുകേസിൽ കുടുക്കാനുമാണ് ഭാര്യ നയന ക്വട്ടേഷൻ നൽകിയത്.കൂടാതെ മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചതിന് ശേഷം കുറ്റം ഭർത്താവിനെതിരെ ചുമത്താനുമായിരുന്നു പദ്ധതി. സംഭവത്തെക്കുറിച്ച് മനസിലാക്കിയ പ്രമോദ് പൊലീസിൽ പരാതി നൽകിയതോടെയാണ്‌ ഭാര്യ കുടുങ്ങിയത്.അന്വേഷണത്തിൽ യുവതി ക്വാറ്റേഷൻ സംഘത്തിലെ കൂട്ടുപ്രതികളുമായി ഫോണിൽ സംസാരിച്ചതായി കണ്ടെത്തി. ഭർത്താവിനെതിരെ ക്വട്ടേഷൻ നൽകുന്ന ശബ്ദസന്ദേശം ലഭിച്ചതോടെയാണ് നയനയെ പോലീസ് അറസ്റ്റ് ചെയ്തത്.അതേസമയം , സ്ത്രീകളെ കണ്ണുനീർ തുള്ളികളോടുപമിച്ചതു വെറും ഗാനത്തിൽ മാത്രമായി ഒതുങ്ങുകയാണ് ക്വട്ടേഷൻ സംഘങ്ങളും കവർച്ചാ സംഘങ്ങളും ലഹരി ഇടപാടുകളുടെയും അധോലോക മായി മാറുന്ന കേരളത്തിൽ സ്ത്രീകളുടെ സാന്നിധ്യം ഇപ്പോൾ സജീവമാകുന്നു.കുഞ്ഞുങ്ങളെ നിഷ്കരുണം കൊല്ലുകയോ അലെങ്കിൽ ഉപേക്ഷിക്കുകയോ ചെയ്തു കൊണ്ട് കാമുകന്മാരുമൊത്തു പോകുന്നതു മുതൽ കൊലപാതകങ്ങളിൽ വരെ നിറഞ്ഞു നില്കുന്നു .ആഡംബരത്തിനും സുഖ സൗകര്യങ്ങൾക്കുമായി ഏത് നീച പ്രവർത്തികൾക്കും സ്ത്രീകളിൽ ചിലർ സന്നദ്ധമാവുന്നുവെന്നതാണ് ഈ കാലത്തിന്റെ ശാപം.വഴിവിട്ട ജീവിതത്തിനും ധനസമ്പാദനത്തിനും വേണ്ടി ഏതു നീച കൃത്യവും ചെയ്യാൻ മടിക്കാത്ത സ്ത്രീകളുടെ എണ്ണം നാൾക്കുനാൾ പെരുകിക്കൊണ്ടിരിക്കുകയാണ്..ഭർത്താക്കൻമാർക്കെതിരേയും ഭർതൃ കുടുംബത്തിനെതിരേയും കേസ് കൊടുക്കുന്ന സ്ത്രീകളിൽ പലരും കള്ളക്കേസുകളാണ് നൽകുന്നതെന്ന് സുപ്രിംകോടതി 2017ൽ വിധി പ്രസ്താവിച്ചതാണ്. വഴിവിട്ട ബന്ധങ്ങൾ പിടിക്കപ്പെടുമ്പോൾ ധനാപഹരണം കണ്ടെത്തുമ്പോൾ ഭർതൃ കുടുംബത്തെ ഒന്നാകെ നശിപ്പിക്കാൻ ചില സ്ത്രീകൾ കണ്ടെത്തുന്ന മാർഗമാണ് ഗാർഹിക പീഡന നിരോധന കേസുകൾ പോലും.ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹനീയ ആൾരൂപങ്ങളായി വാഴ്ത്തപ്പെട്ട സ്ത്രീകൾ ആണ് കൊടുകുറ്റവാളികൾ ആകുന്നത്.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

14 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

41 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago