topnews

കഷണ്ടിയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ വിവാഹം കഴിക്കില്ലായിരുന്നു; യുവാവിനെതിരെ പരാതിയുമായി നവവധു

കഷണ്ടിയുള്ള കാര്യം മറച്ചു വെച്ച് വിവാഹം കഴിച്ച ഭർത്താവിൽ നിന്നും വിവാഹ മോചനം തേടി യുവതി. ഉത്തർപ്രദേശിലെ മീററ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഷണ്ടിയുള്ള കാര്യം മറച്ചു വെച്ച് വിഗ്ഗ് ധരിച്ചാണ് ഭർത്താവ് തന്നെ വിവാഹം ചെയ്തതെന്നാണ് യുവതി പറയുന്നത്. ഭർത്താവിനു കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞത് ഒരു വർഷത്തിന് ശേഷമാണെന്ന് യുവതി പറഞ്ഞു.

2020 ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. കഷണ്ടിയുണ്ടെന്ന കാര്യം ഇതുവരെ ഭർത്താവ് തന്നോട് പറഞ്ഞിട്ടില്ല. കല്യാണത്തിന് മുൻപ് ഇയാൾക്ക് ഇടതൂർന്ന മുടിയുണ്ടായിരുന്നുവെന്നും എന്നാൽ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ഭർത്താവ് വിഗ്ഗ് ധരിച്ചിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞതെന്നും യുവതി പറയുന്നു. കഷണ്ടിയാണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ താൻ വിവാഹത്തിന് സമ്മതം മൂളില്ലായിരുന്നു. ഇരുട്ടിലായ അവസ്ഥയിലാണ് താൻ ഇപ്പോഴെന്നും യുവതി വ്യക്തമാക്കി. മീററ്റ് പോലീസ് സംഘടിപ്പിച്ച കൗൺസിലിംഗിനിടെയാണ് യുവതി തന്റെ പ്രശ്‌നങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.

Karma News Editorial

Recent Posts

സിദ്ധാര്‍ഥിന്റെ മരണം, നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സര്‍ക്കാര്‍ വക സ്ഥാനക്കയറ്റം

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥിന്റെ മരണത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍…

5 mins ago

പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്, പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ് പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ച് സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ. പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ…

19 mins ago

കോഴിക്കോട് മെഡ‍ിക്കൽ‌ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്‌ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. ശസ്ത്രക്രിയയ്ക്കു ശേഷം…

30 mins ago

മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം നാട്ടിലെത്തിച്ചു

അന്തരിച്ച ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി…

1 hour ago

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു, യാത്രക്കാർക്ക് പരിക്ക്

ബം​ഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ്…

1 hour ago

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍…

2 hours ago