kerala

പാലക്കാട് വയസുകാരന് നേരെ കാട്ടുപന്നി ആക്രമണം, പരിക്ക്

പാലക്കാട് : റോഡിലൂടെ നടക്കുകയായിരുന്ന വയസുകാരനെ കാട്ടുപന്നി ആക്രമിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ഉണ്ണികൃഷ്ണൻ- സജിത ദമ്പതികളുടെ മകൻ ആദിത്യനാണ് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ പോകുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.

അമ്മയുടെ സഹോദരിയുടെയും സഹോദരനുമൊപ്പം നടന്നു പോകുന്നതിനിടെ റോഡരികിലേക്ക് കാട്ടുപന്നി കുതിച്ചെത്തുകയായിരുന്നു. പന്നിയുടെ ഇടിയേറ്റ കുട്ടി തെറിച്ചുവീഴുകയായിരുന്നു. കൈയ്‌ക്കും നെറ്റിയിലുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.30-ഓടെയായിരുന്നു സംഭവം.

തുടർന്ന് ഒപ്പമുണ്ടായിരുന്നവർ ബഹളം വച്ചതോടെ കാട്ടുപന്നി ഓടിമറിഞ്ഞു. സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിൽ സംസ്ഥാനസർക്കാർ പരാജയപ്പെട്ടു. അതേസമയം, 2016 മുതല്‍ വന്യജീവി ആക്രമണങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം 909 ആയതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈ വര്‍ഷം മാത്രം ഏഴ് പേരെയാണ് വനാതിര്‍ത്തികളില്‍ കാട്ടാന ചവിട്ടിക്കൊന്നത്. എന്നിട്ടും സര്‍ക്കാര്‍ നിഷ്‌ക്രിയമായി ഇരിക്കുന്നു.

ഇത്തവണത്തെ ബജറ്റില്‍ ആകെ നീക്കി വച്ചിരിക്കുന്ന 48 കോടി രൂപയാണ്. ഇലക്ട്രിക് ഫെന്‍സിങിനോ ട്രെഞ്ച് നിര്‍മ്മാണത്തിനോ ഒരു പദ്ധതിയും സര്‍ക്കാരിന്റെ പക്കലില്ല. മനുഷ്യനെയും അവൻറെ സ്വത്തിനെയും വന്യമൃഗങ്ങളുടെ ദയാവദത്തിന് സര്‍ക്കാര്‍ വിട്ടു നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

karma News Network

Recent Posts

മോദി മാർപ്പാപ്പയെ ആലിംഗനം ചെയ്തു, സുവർണനിമിഷത്തിന് സാക്ഷ്യം വഹിച്ച് ജി7 ഉച്ചകോടി വേദി

റോം: ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഹസ്തദാനം നൽകി ആലിം​ഗനം ചെയ്ത്…

20 mins ago

അഹങ്കാരികളെ ശ്രീരാമൻ 241 ൽ പിടിച്ചുകെട്ടി, ബിജെപിക്കെതിരെ RSS ൻ്റെ ഒളിയമ്പ്

മോദി സർക്കാർ അധികാരമേറ്റതിന് പിന്നാലെ ആർഎസ്എസിന്റെ അതിരൂക്ഷ വിമർശനം.അഹങ്കാരം കാരണമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 240 സീറ്റുകളിൽ ഒതുങ്ങിപ്പോയതെന്ന് ആർഎസ്എസ്…

49 mins ago

കുവൈത്ത് തീപ്പിടിത്തം, ദുരന്തത്തിൽ മരിച്ച 12 പേരുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന്

തിരുവനന്തപുരം: കുവൈത്ത് തീപ്പിടിത്ത ദുരന്തത്തിൽ മരിച്ചവരുടെ മൃതദേ​ഹങ്ങൾ നാട്ടിലെത്തിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ ഇവരുടെ മൃതദേഹങ്ങൾ പ്രത്യേക ആംബുലൻസിൽ അവരവരുടെ വീടുകളിൽ…

2 hours ago

അറിവില്ലായ്മ കൊണ്ട് സംഭവിച്ചത്, കടുത്ത നടപടി ഒഴിവാക്കണം, ഒടുവിൽ മുട്ടുമടക്കി സഞ്ജു ടെക്കി

ആലപ്പുഴ : MVDയെ കളിയാക്കിയ സഞ്ജു ടെക്കി ഒടുവിൽ മുട്ടുമടക്കി. കാറില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കി കുളിച്ച് യാത്ര ചെയ്ത്…

3 hours ago

ഒരു കൊടുങ്കാറ്റായി തിരിച്ചുവരും, പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്, കെ മുരളീധരനെ പിന്തുണച്ച് കോഴിക്കോട് ന​ഗരത്തിൽ ഫ്ലക്സ് ബോർഡുകൾ

കോഴിക്കോട്: 'ഒരു കൊടുങ്കാറ്റായി തിരിച്ചുവരും, പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്' കോൺ​ഗ്രസ് നേതാവ് കെ മുരളീധരനെ പിന്തുണച്ച് കോഴിക്കോട് ന​ഗരത്തിൽ…

3 hours ago

നാഗാസ്ത്ര ഇന്ത്യൻ ചാവേർ ഡ്രോൺ റെഡി, സൈനീക കേന്ദ്രത്തിലെത്തി

ശത്രു സംഹാരം നടത്താൻ ഇനി ഇന്ത്യൻ സൈന്യത്തിനു നാഗാസ്ത്ര ചാവേർ ഡ്രോൺ .നാഗ്പൂർ ആസ്ഥാനമായുള്ള സോളാർ ഇൻഡസ്ട്രീസ്, തദ്ദേശീയമായി വികസിപ്പിച്ച…

3 hours ago