kerala

മാപ്പുപറയുകയോ, തിരുത്തിപ്പറയുകയോ ചെയ്യില്ല, സ്പീക്കർ എ.എൻ. ഷംസീറിന്റെ പ്രസ്താവനയിൽ വിശ്വാസികളെ വെല്ലുവിളിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

പ്രസംഗത്തിനിടെ ഹിന്ദു വി​ശ്വാസത്തെ അധിക്ഷേപിച്ചുവെന്ന ആരോപണത്തിൽ സ്പീക്കർ മാപ്പുപറയുകയോ തിരുത്തിപ്പറയുകയോ ചെയ്യില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചരിത്രം ചരിത്രമായും മിത്ത് മിത്തായും കാണണം. തെറ്റായ പ്രവണതകളെ പൊറുപ്പിക്കാനാവില്ല. ശാസ്‍ത്രവും മിത്തും ഒന്നാണെന്ന് പറഞ്ഞാൽ വക വെച്ചു കൊടുക്കാനാവില്ല.

ഷംസീറിനെതിരെ ആദ്യം രംഗത്തുവന്നത് കെ. സുരേന്ദ്രനാണ്. പിന്നാലെ കോൺഗ്രസും സമാന നിലപാടെടുത്തു. സ്വർണക്കടത്ത് കേസിലും കേരളം ഇത് കണ്ടതാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ഷംസീറിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണ്. മതവിശ്വാസത്തിന് എതിരായ നിലപാട് അല്ല സി.പി.എമ്മിനെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഞങ്ങളുടെ ദാർശനിക നിലപാട് വൈരുധ്യാത്മക ഭൗതിക വാദമാണ്. അതനുസരിച്ച് ഇന്ത്യൻ സമൂഹത്തെ മനസിലാക്കാനും പഠിക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്.

അതിന്റെ പ്രയോഗമാണ് ചരിത്രപരമായ ഭൗതിക വാദം. വിഷയത്തിൽ ഷംസീർ മാപ്പു പറയാനോ തിരുത്തിപ്പറയാനോ ഇല്ല. ഷംസീർ പറഞ്ഞ കാര്യങ്ങൾ ശരിയാണ്. നെഹ്റു പറഞ്ഞതും ഇതുതന്നെയാണ്.-സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

എറണാകുളത്ത് ഒരു പരിപാടിക്കിടെ മിത്തുകൾക്ക് പകരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു സ്പീക്കർ എ.എൻ. ഷംസീർ പ്രസംഗിച്ചത്. സ്പീക്കർ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നാരോപിച്ച് ഇതിനെതിരെ സംഘപരിവാര സംഘടനകൾ രംഗത്തുവരികയായിരുന്നു.

Karma News Network

Recent Posts

എൽ.ഐ.സി ഹെൽത്ത് ഇൻഷുറൻസിലേക്ക്, വൻ വിപ്ലവത്തിനൊരുങ്ങി രാജ്യം, ചൂഷണത്തിനവസാനം

എൽ ഐ സി ഹെൽത്ത് ഇൻഷുറൻസ് ആരംഭിക്കുന്നു. ഇന്ന് നമുക്ക് അനേകം സ്വകാര്യ ഹെൽ ത്ത് ഇൻഷുറൻസും അവരുടെ ചൂഷണവും…

5 mins ago

ഒന്നര മണിക്കൂറിൽ 100 എംഎം മഴ, കൊച്ചിയിൽ മേഘവിസ്ഫോടനം

കൊച്ചി : കളമശേരിയിൽ മേഘവിസ്ഫോടനമെന്ന് കുസാറ്റ് അധികൃതർ. ഒന്നര മണിക്കൂറിൽ 100 എംഎം മഴ പെയ്തുവെന്ന് കുസാറ്റിലെ അസോഷ്യേറ്റ് പ്രഫസർ…

34 mins ago

തലസ്ഥാനത്ത് ബാറിൽ വീണ്ടും കത്തിക്കുത്ത് , ബഹളം വച്ചത് ചോദ്യം ചെയ്ത ഷെഫിനെ കുത്തി ലഹരിസംഘം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ലഹരി സംഘം ബാർ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു. വിഴിഞ്ഞം മുക്കോലയിലെ ബാറില്‍ രാത്രി പത്തരയോടെ ആയിരുന്നു സംഭവം.…

57 mins ago

മെഡിക്കൽ വിദ്യാർഥിനിക്കരികിലിരുന്ന് വയോധികന്റെ സ്വയംഭോഗം, സംഭവം കെഎസ്‌ആർടിസി യാത്രയ്ക്കിടെ

കോഴിക്കോട് : മെഡിക്കൽ വിദ്യാർഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്ത 52 വയസ്സുകാരൻ പിടിയിൽ. കെഎസ്‌ആർടിസി ബസ് യാത്രക്കിടെ ആയിരുന്നു സംഭവം. വിദ്യാർഥിനിയുടെ…

1 hour ago

നവവധുവിനെ മർദിച്ച കേസ്, രാഹുലിന്‍റെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദിച്ച കേസിൽ പ്രതിയുടെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ്…

2 hours ago

ടർബോ’യിൽ ഫൈസൽ, ഡിവൈഎസ്‌പിയും സംഘവും എത്തിയത് വിരമിക്കൽ ചടങ്ങ് ആഘോഷമാക്കാൻ

ആലപ്പുഴ: ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ ഡിവൈഎസ്‌പി എംജി സാബുവും പൊലീസുകാരും എത്തിയത് വിരമിക്കൽ ചടങ്ങ് ആഘോഷമാക്കാനെന്ന് സൂചന.…

2 hours ago