crime

വിവാഹത്തില്‍ നിന്നും പിന്മാറി; യുവതിയുടെ ആത്മഹത്യയില്‍ പ്രതിശ്രുതവരന്‍ അറസ്റ്റില്‍

മലപ്പുറം. മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുതവരന്‍ അറസ്റ്റില്‍. തൃക്കളിയൂര്‍ സ്വദേശി മന്യ (22) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രതിശ്രുതവരന്‍ കൈതമണ്ണില്‍ അശ്വിനെ പോലീസ് അറസ്റ്റ് ചെയ്തത്. മന്യയും അശ്വിനും തമ്മില്‍ ഏട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹ നിശ്ചയം നടത്തിയത്. എന്നാല്‍ അശ്വിന്‍ മന്യയെ മാനസികമായി പിഡിപ്പിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു മന്യയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അരീക്കോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇതിന് പിന്നാലെയാണ് മരണത്തില്‍ ദുരൂഹതയുണ്ടെനന് കാട്ടി കുടുംബം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി മന്യയെ മാനസികമായി പീഡനത്തിന് ഇരയാക്കിയതായി പോലീസ് കണ്ടെത്തിയത്.

പ്രതി ജോലി ചെയ്തിരുന്നത് വിദേശത്താണ്. ഇയാള്‍ പലകാരണങ്ങള്‍ പറഞ്ഞു മന്യയുമായി തര്‍ക്കിച്ചിരുന്നതായി പോലീസ് പറയുന്നു. വിവാഹത്തില്‍ നിന്നും അശ്വിന്‍ പിന്മാറിയതില്‍ മനംനൊന്താണ് മന്യ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു.മന്യയുടെ ഫോണ്‍ പോലീസ് പരിശോധിച്ചതില്‍ നിന്നും ഇരുവരുടെയും ശബ്ദ സന്ദേശങ്ങളും മറ്റ് വിവരങ്ങളും പോലീസിന് ലഭിച്ചു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അശ്വിനെ പോലീസ് അറസ്റ്റ് ചെയ്തു.

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

27 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

29 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

43 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

45 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

1 hour ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

1 hour ago