topnews

മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട നവവരെ മര്‍ദ്ദിച്ച സംഭവത്തില്‍ വഴിത്തിരിവ്, യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ വഴിത്തിരിവ്. യുവാവിനെതിരെ പരാതിയുമായി ഭാര്യ രംഗത്തെത്തി. ഭര്‍ത്താവ് പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചുവെന്നും സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിച്ചുവെന്നുമാണ് യുവതി ആരോപിച്ചത്. ഇത് ചൂണ്ടിക്കാട്ടി മലപ്പുറം എസ്പിക്ക് യുവതി പരാതി നല്‍കി. ഭര്‍ത്താവ് ലഹരിക്ക് അടിമയാണെന്നും വീട്ടില്‍ വെച്ച് പലപ്രാവശ്യം മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ഭര്‍ത്താവ് ലൈംഗിക വൈകൃതത്തിന് അടിമായണെന്നും പൃകൃതി വിരുദ്ധമായി നിരവധി തവണ പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു. ഇത് എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു. പരപുരുഷ ബന്ധം ആരോപിച്ച് തന്നെ അപമാനിച്ചു. ബന്ധുക്കളുമായി സംസാരിക്കാനോ ബന്ധു വീടുകളില്‍ പോകാനോ തന്നെ അനുവദിച്ചിരുന്നില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.

ഭര്‍ത്താവും മാതാപിതാക്കളും സഹോദരിയും സ്ത്രീധനം നല്‍കിയില്ലെന്ന് ആരോപിച്ച് തന്നെ പല തവണ ഉപദ്രവിച്ചു. വിവാഹ ശേഷം ആവശ്യപ്പെട്ട അഞ്ച് ലക്ഷം രൂപ നല്‍കാത്തതില്‍ വിവാഹ സമയത്ത് ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ പിടിച്ചു വെച്ചു എന്നും യുവതി പറയുന്നു. പലപ്പോഴും ബോധം പോകുന്ന വിധം മര്‍ദ്ദനത്തിലും പീഡനത്തിലും പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെന്നും പരാതിയിലുണ്ട്.

തനിക്ക് ഏല്‍ക്കേണ്ടി വന്ന പീഡനങ്ങള്‍ വീട്ടില്‍ പറയരുതെന്ന് പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും ഭീഷണിപ്പെടുത്തിയരുന്നു എന്നും ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ നടപടിയെടുക്കണെമന്നും പെണ്‍കുട്ടി എസ് പിക്ക് പരാതി നല്‍കിയിട്ടുള്ളത്. ഇതിനിടെ മര്‍ദ്ദനമേറ്റ നവവരന്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Karma News Network

Recent Posts

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം: ബ്രാഞ്ച് അംഗത്തെ പുറത്താക്കി സിപിഎം

കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…

6 mins ago

കൊല്ലത്തെ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ, ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു

കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…

24 mins ago

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

35 mins ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

1 hour ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

1 hour ago

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

2 hours ago