topnews

ഭര്‍ത്താവ് വീട്ടിലെത്താന്‍ വൈകി, യുവതി ജീവനൊടുക്കി, ദുരൂഹതയെന്ന് ബന്ധുക്കള്‍

ഭര്‍തൃ ഗൃഹത്തില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉമ്മന്നൂര്‍ വേങ്ങൂര്‍ ശ്രീനിലയത്തില്‍ അഭിലാഷിന്റെ ഭാര്യ ജാനു ആണ് മരിച്ചത്. 22 വയസായിരുന്നു. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. 2017 ഓഗസ്റ്റില്‍ കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തില്‍ നടന്ന സമൂഹ വിവാഹത്തില്‍ വെച്ചാണ് അഭിലാഷും ജാനുവും വിവാഹിതര്‍ ആത്. ഇരുവരും തമ്മില്‍ ചില കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും അക്കാര്യങ്ങള്‍ എല്ലാം പറഞ്ഞ് ഒവിവാക്കിയതായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു.

ഭര്‍ത്താവ് വീട്ടില്‍ എത്താന്‍ താമസിച്ചതിനെ തുടര്‍ന്ന് ജാനുവും ഭര്‍ത്താവും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് വീടിനുള്ളില്‍ യുവതി തൂങ്ങുകയായിരുന്നു. ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലിയും തര്‍ക്കമുണ്ടായി. ഭര്‍തൃവീട്ടുകാരും യുവതിയുടെ ബന്ധുക്കളും തമ്മിലുള്ള വാക്ക് തര്‍ക്കം പോലീസിന്റെയും ജനപ്രതിനിധികളുടെ ഇടപെടലില്‍ യുവതിയുടെ വീടായ വാളകത്ത് സംസ്‌കരിച്ചു. മക്കള്‍: ശബരി, ശിവാനി കൃഷ്ണ.

Karma News Network

Recent Posts

കപ്പലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവം, മൂന്ന് പേർക്കെതിരെ കേസെടുത്തു

പൊന്നാനി : കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ട് മത്സ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത കപ്പലിലെ…

4 mins ago

നവവധുവിനെ മർദിച്ച സംഭവം, അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു

കോഴിക്കോട് : കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. അന്വേഷണത്തിന് പ്രത്യേക…

28 mins ago

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തി അച്ഛനും മകനും, നാട്ടുകാരുടെ സംശയത്തിൽ അറസ്റ്റ്

വാ​ഗമണ്ണിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിയും കഞ്ചാവും പിടികൂടി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ…

42 mins ago

മലയാളത്തിൽ ഈയിടെ ഇറങ്ങിയ പല മെഗാ സ്റ്റാർ സിനിമകളും അജണ്ടകൾ വച്ചുള്ളത്, ഇതിനെതിരെ അന്വേഷണം നടക്കുക തന്നെ വേണം- ജിതിൻ ജേക്കബ്

സിനിമയെ ഉപയോഗിച്ചുള്ള മത തീവ്രവാദത്തിന് എതിരെ അന്വേഷണം നടന്നാൽ മാമൂട്ടയുടെ മാത്തേരാമുഖം അഴിഞ്ഞു വേണു വികൃതമുഖം കാണാം എന്ന് ജിതിൻ…

57 mins ago

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നാടന്‍പാട്ട് കലാകാരിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയുമായ ആര്യ ശിവജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിയാണ്. വാതില്‍ തുറക്കാതിരുന്നതോടെ…

1 hour ago

രാഹുൽ വിവാഹതട്ടിപ്പ് വീരൻ, മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ. ഇയാൾ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ…

2 hours ago